T20 World Cup 2024 : ട്വന്റി20 ലോകകപ്പ് ; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ
T20 World Cup: അവസാനമായി ഫൈനലിലെത്തിയ 2014ൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യൻമാരാണ് ഇന്ത്യ എന്നത് വിസ്മരിക്കാനാവാത്ത ഒന്നാണ്.
ഗയാന: ഇംഗ്ലണ്ടിനെ തകർത്തുകൊണ്ട് ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീം ഫൈനലിലെത്തി. 68 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്താവുകയായിരുന്നു. 29ന് രാത്രി എട്ടു മണിക്കാണ് ഫൈനൽ നടക്കുക. ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തുന്നത് എന്ന സവിശേഷത ഉണ്ട്.
അവസാനമായി ഫൈനലിലെത്തിയ 2014ൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യൻമാരാണ് ഇന്ത്യ എന്നത് വിസ്മരിക്കാനാവാത്ത ഒന്നാണ്. സ്കോർ– ഇന്ത്യ 20 ഓവറിൽ ഏഴിന് 171. ഇംഗ്ലണ്ട് 16.4 ഓവറിൽ 103.
ALSO READ: ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി; മഴ മാറി, ഇന്ത്യയ്ക്ക് ടോസ്
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്പിന്നർമാരായ അക്ഷർ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ നിലംപരിശാക്കിയത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരമെന്ന് പറയാതെ വയ്യ. മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കിയപ്പോൾ ഇംഗ്ലണ്ട് ചെറിയ സ്കോറിലേക്ക് എത്തി.
19 പന്തിൽ 25 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്‍ലർ (15 പന്തിൽ 23), ജോഫ്ര ആർച്ചർ (15 പന്തിൽ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തിൽ 11) എന്നിവരാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ.