T20 World Cup 2024 : ട്രോഫിയിൽ തൊടാതെ മോദി; പിടിച്ചത് ക്യാപ്റ്റൻ്റെയും കോച്ചിൻ്റെയും കൈകളിൽ; ലോകകപ്പ് ജേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം
Team India With Prime Minister Narendra Modi : ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഇന്ന് രാവിലെയാണ് ബാർബഡോസിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് തിരികെയെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ത്യൻ ടീമിൻ്റെ മടക്കയാത്ര മൂന്ന് ദിവസം വൈകിയിരുന്നു.
ന്യൂ ഡൽഹി : 13 വർഷത്തിന് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം (Indian Cricket Team) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Narendra Modi) സന്ദർശിച്ചു. ബാർബഡോസിലെ മോശം കാലാവസ്ഥയെ തുടർന്ന് മൂന്ന് ദിവസം വൈകിയാണ് ഇന്ത്യൻ ടീം സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ഇന്ന് ജൂലൈ നാലാം തീയതി അതിരാവിലെ ആറ് മണിക്കാണ് വിശ്വജേതാക്കൾ ന്യൂ ഡൽഹിയിൽ എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടേട് വിമാനത്തിൽ വന്നിറങ്ങിയത്. തുടർന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യൻ സംഘം പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ താരങ്ങൾക്കൊപ്പം നരേന്ദ്ര മോദി ഫോട്ടോകൾ എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യൻ ടീമിനൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
ലോകകപ്പ് കൈയ്യിൽ ഏന്തികൊണ്ട് ഇന്ത്യൻ സംഘത്തിനോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയിൽ മോദി ട്രോഫിയിൽ പിടിക്കുന്നില്ല. പകരം ലോകകപ്പിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെയും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെയും കൈകളിലാണ് മോദി പിടിച്ചത്. ഇത് എല്ലാവരുടെ മനസ്സ് നിറച്ചുയെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. കായികതാരങ്ങൾ നേടുന്ന ട്രോഫികളും മെഡലുകളും ഉയർത്താനുള്ള അവകാശം അവർക്ക് മാത്രമാണെന്നുള്ള പഴമൊഴിയാണ് മോദി പ്രാവർത്തികമാക്കിയതെന്നാണ് മറ്റ് ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ ടീമിനൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്ന് നരേന്ദ്രി മോദിക്ക് നമോ എന്ന പേര് രേഖപ്പെടുത്തിയ പ്രത്യേക ജേഴ്സിയും സമ്മാനിച്ചു.
ട്രോഫിയിൽ പിടിക്കാതെ നരേന്ദ്ര മോദി
PM Narendra Modi didn’t hold the World Cup trophy, instead held Rohit and David’s hands. 🌟 pic.twitter.com/0gzbfHxGmx
— Mufaddal Vohra (@mufaddal_vohra) July 4, 2024
പ്രധാനമന്ത്രിക്കൊപ്പം ടീം ഇന്ത്യ
The triumphant Indian Cricket Team met with the Honourable Prime Minister of India, Shri Narendra Modiji, at his official residence today upon arrival.
Sir, we extend our heartfelt gratitude to you for your inspiring words and the invaluable support you have provided to… pic.twitter.com/9muKYmUVkU
— BCCI (@BCCI) July 4, 2024
പ്രധാനമന്ത്രിമായിട്ടുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഉടൻ മുംബൈയിലേക്ക് തിരിച്ചു. മുംബൈയിൽ ഇന്ത്യൻ ടീമിൻ്റെ വിജയാഘോഷത്തിൻ്റെ ഭാഗമായി വിക്ടറി പരേഡ് ബിസിസിഐ ഒരുക്കിട്ടുണ്ട്. മുംബൈ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് വിക്ടറ പരേഡ് സംഘടിപ്പിക്കുക. വിക്ടറി പരേഡ് കാണുന്നതിനായി വങ്കഡെ സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശം അനുവദിച്ചിട്ടുണ്ടെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിങ്ക്യ നായിക് അറിയിച്ചു.
ഇന്ന് രാവിലെ വൻ സ്വീകരണമാണ് ഇന്ത്യൻ ടീമിൻ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആരാധകർ നൽകിയത്. പലർച്ചെ മുതൽ വിമാനത്താവളത്തിലേക്കെത്തിയ ആരാധകർക്ക് ഏറെ നേരം കാത്ത് നിന്നതിന് ശേഷം ട്രോഫിയുമായി എത്തിയ രോഹിത്തിനെയും സംഘത്തെയും കണാൻ സാധിച്ചത്.