5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 : ആറ് പന്തിലും സിക്സറുകൾ പറന്നില്ല; എന്നാലും ഒരോവറിൽ 36 റൺസ് നിക്കോളാസ് പൂരൻ അടിച്ചുകൂട്ടി

Nicholas Pooran 36 Runs Video : അഫ്ഗാനിസ്ഥാൻ താരം അസ്മത്തുള്ള ഒമർസായി എറിഞ്ഞ ഓവറിലാണ് നിക്കോളാസ് പൂരൻ 36 റൺസ് അടിച്ചുകൂട്ടിയത്. ആറ് പന്തിലും സിക്സറുകൾ പറത്താതെയാണ് വെസ്റ്റ് ഇൻഡീസ് താരം റെക്കോർഡ് സ്വന്തമാക്കിയ

T20 World Cup 2024 : ആറ് പന്തിലും സിക്സറുകൾ പറന്നില്ല; എന്നാലും ഒരോവറിൽ 36 റൺസ് നിക്കോളാസ് പൂരൻ അടിച്ചുകൂട്ടി
Nicholas Pooran (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 18 Jun 2024 14:41 PM

ട്വൻ്റി-20 ലോകകപ്പിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ ഇടം നേടി വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരാൻ (Nicholas Pooran). സെൻ്റ് ലൂസിയയിലെ ഡാരൻ സ്വാമി സ്റ്റേഡിയത്തിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് നിക്കോളാസ് പൂരാൻ ഒരു ഓവറിൽ 36 റൺസ് അടിച്ചുകൂട്ടിയത്. പക്ഷെ യുവരാജ് സിങ്ങിനെ (Yuvraj Singh) പോലെ ആ ഓവറിലെ എല്ലാ പന്തും സിക്സർ പറത്താതെയാണ് പൂരാൻ്റെ ഈ നേട്ടം.

ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ അസ്മത്തുള്ള ഒമർസായി എറിഞ്ഞ നാലാം ഓവറിലാണ് പൂരാൻ്റെ വെടിക്കെട്ട് നടന്നത്. മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും അടക്കമായിരുന്നു ആ ഓവറിലെ പൂരാൻ്റെ 36 റൺസ് നേട്ടം. ഒരു നോ-ബോളും വൈഡിനൊപ്പം ഫോറുമെല്ലാ കൂടി ചേർന്നാണ് ഒമർസായി 36 റൺസ് വഴങ്ങിയത്.

ALSO READ : Gary Kirsten : ‘ടീമിൽ ഐക്യമില്ല, ഒരിടത്തും ഇങ്ങനെയൊരു അവസ്ഥ കണ്ടിട്ടില്ല’; പാക് ടീമിനെ വിമർശിച്ച് പരിശീലകൻ ഗാരി കേസ്റ്റൺ

 

View this post on Instagram

 

A post shared by ICC (@icc)

ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയവരുടെ പട്ടികയിൽ വിൻഡീസ് താരത്തിൻ്റെ പേരും ചേർക്കപ്പെട്ടു. ഈ പട്ടികയിൽ ഉള്ള മറ്റ് പേര് ഇന്ത്യൻ താരം യുവരാജ് സിങ്ങിൻ്റേതാണ്. പ്രഥമ ലോകകപ്പിൽ ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബോർഡ് എറിഞ്ഞ ഓവറിൽ ആറ് പന്തിലും ആറ് സിക്സർ പറത്തിക്കൊണ്ടായിരുന്നു യുവരാജിൻ്റെ ആ സ്വപ്നതുല്യമായ റെക്കോർഡ് നേട്ടം.

അഫ്ഗാനെതിരെ 98 റൺസെടുത്ത് പൂരാൻ മത്സരത്തിലെ ടോപ് സ്കോററായി. എട്ട് സിക്സറുകളുടെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ 53 പന്തിലായിരുന്നു പുരാൻ 98 റൺസ് നേട്ടം. വിക്കറ്റ് കീപ്പർ താരത്തിൻ്റെ ബാറ്റിങ് മികവിൽ വെസ്റ്റ് ഇൻഡീസ് അഫ്ഗാനെതിരെ 219 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നേടാനായത് 114 റൺസ് മാത്രമായിരുന്നു.

98 റൺസിൻ്റെ മികവിൽ പൂരാൻ്റെ ടി20 ഫോർമാറ്റിലെ രാജ്യാന്തര തലത്തിലുള്ള വ്യക്തിഗത സ്കോർ 2000 പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കരീബിയൻ താരമാണ് പൂരാൻ. കൂടാതെ രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന് റെക്കോർഡും പൂരാൻ്റെ പേരിനൊപ്പം ചേർന്നു. 128 സിക്സറുകൾ പറത്തികൊണ്ട് ക്രിസ് ഗെയിലിൻ്റെ നേട്ടത്തെയാണ് മറികടന്നത്.

വെസ്റ്റ് ഇൻഡീസ് അഫ്ഗാൻ മത്സരത്തോടെ ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായി. നാളെ ജൂൺ 19-ാം തീയതി മുതൽ സൂപ്പർ 8 മത്സരങ്ങൾ തുടക്കമാകും. വിൻഡീസിനോട് തോറ്റെങ്കിലും അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിട്ടുണ്ട്, കൂടാതെ ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പർ എട്ടിൻ്റെ ഒന്നാം ഗ്രൂപ്പിൽ ഇടം നേടിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിന് പുറമെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നീ രാജ്യങ്ങളാണ് രണ്ടാം ഗ്രൂപ്പിലുള്ളത്.