ഫൈനൽ കളിക്കുന്നത് മൂന്നാം തവണ; ടി20 ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനങ്ങൾ | T20 World Cup 2024 Team Indias Performances In The Previous Editions Malayalam news - Malayalam Tv9

T20 World Cup 2024 : ഫൈനൽ കളിക്കുന്നത് മൂന്നാം തവണ; ടി20 ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനങ്ങൾ

Updated On: 

28 Jun 2024 10:49 AM

Team Indias Performances T20 World Cup : 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനൽ കളിക്കുന്നത്. 2007ൽ കിരീടം നേടിയ ഇന്ത്യ 2014ൽ ശ്രീലങ്കയോട് പരാജയപ്പെട്ടു. ഇത്തവണ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.

1 / 9നാളെ

നാളെ ഇന്ത്യ ടി20 ലോകകപ്പ് ഫൈനൽ കളിക്കുകയാണ്. ദക്ഷിണാഫ്രിക്കയാണ് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികൾ. 2007ലെ ആദ്യ ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യ ഇത് മൂന്നാം തവണയാണ് ടി20 ലോകകപ്പ് ഫൈനൽ കളിക്കുന്നത്. 10 വർഷം മുൻപ്, 2014 ടി20 ലോകകപ്പ് ഫൈനൽ കളിച്ച ഇന്ത്യ അന്ന് ശ്രീലങ്കക്കെതിരെ പരാജയപ്പെടുകയായിരുന്നു.

2 / 9

2007ൽ എംഎസ് ധോണിയെന്ന പുതുമുഖ ക്യാപ്റ്റനു കീഴിൽ ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയ യുവ ഇന്ത്യ കിരീടം നേടിയാണ് തിരികെവന്നത്. ആവേശകരമായ ഫൈനലിൽ പാകിസ്താനെ 5 റൺസിനു വീഴ്ത്തിയ ഇന്ത്യ സെമിയിൽ ഓസ്ട്രേലിയയെയും മടക്കി അയച്ചു. യുവരാജ് സിംഗ് ആയിരുന്നു ഇന്ത്യയുടെ സൂപ്പർ സ്റ്റാർ.

3 / 9

2009ൽ ഇന്ത്യ സൂപ്പർ എട്ടിൽ വീണു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൻ്റെ ഗ്രൂപ്പ് ഇയിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളോട് തോറ്റ ഇന്ത്യ അവസാന സ്ഥാനക്കാരായി പുറത്തായി. പാകിസ്താനായിരുന്നു ജേതാക്കൾ.

4 / 9

2010ലും ഇന്ത്യ സൂപ്പർ എട്ടിൽ അവസാന സ്ഥാനക്കാരായി പുറത്തായി. ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകളോടാണ് സൂപ്പർ എട്ടിൽ ഇന്ത്യ തോറ്റത്. ഇംഗ്ലണ്ട് ജേതാക്കളായി.

5 / 9

2012ൽ ഇന്ത്യ ദൗർഭാഗ്യകരമായി സൂപ്പർ എട്ടിൽ പുറത്തായി. ഗ്രൂപ്പ് എഫിൽ ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ ടീമുകൾക്ക് 4 പോയിൻ്റ് വീതമുണ്ടായിരുന്നെങ്കിലും മോശം നെറ്റ് റൺ റേറ്റ് കാരണം ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെസ്റ്റ് ഇൻഡീസ് കിരീടം നേടി.

6 / 9

2014ൽ ഫൈനൽ കളിച്ച ഇന്ത്യ ശ്രീലങ്കയോട് തോറ്റു. ഇന്ത്യ മുന്നോട്ടുവച്ച 131 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. വിരാട് കോലിയുടെ തകർപ്പൻ പ്രകടനങ്ങൾ കണ്ട ലോകകപ്പായിരുന്നു ഇത്.

7 / 9

2016 ലോകകപ്പിൽ സെമിഫൈനലിലാണ് ആതിഥേയരായ ഇന്ത്യയുടെ യാത്ര അവസാനിച്ചത്. സെമിയിൽ ഇന്ത്യയെ വീഴ്ത്തിയ വെസ്റ്റ് ഇൻഡീസ് ആ തവണ രണ്ടാം കിരീടം നേടി. ഈ ലോകകപ്പിലും കോലി തകർത്തുകളിച്ചു.

8 / 9

2021ൽ ലോകകപ്പിൽ ഇന്ത്യ സൂപ്പർ 12ൽ വീണു. ഗ്രൂപ്പ് രണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഈ ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി പാകിസ്താനോട് പരാജയപ്പെട്ടത്. ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ.

9 / 9

2022ൽ ഇന്ത്യ സെമിയിൽ പുറത്തായി. സെമിയിൽ ഇന്ത്യയെ വീഴ്ത്തിയ ഇംഗ്ലണ്ട് ഫൈനലിൽ പാകിസ്താനെതിരെയും വിജയിച്ച് രണ്ടാം കിരീടം നേടി. ഈ ലോകകപ്പിലും കോലി തകർത്തുകളിച്ചു.

Related Stories
IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ
IPL 2025 Auction : വിഗ്നേഷ് പുത്തൂർ ഇനി രോഹിതിനും ബുംറയ്ക്കുമൊപ്പം കളിക്കും; സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത മലയാളി താരം മുംബൈയിൽ
IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍
IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ
IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍
IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്