5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024: മഴ ചതിക്കുമോ? ഇന്ത്യ-പാകിസ്ഥാന്‍ ആവേശപോരാട്ടത്തില്‍ ആശങ്ക

IND vs PAK, T20 World Cup 2024: പകല്‍ നടക്കുന്ന മത്സരം ആയതുകൊണ്ട് തന്നെ മഴ ഉണ്ടായാലും ഓവറുകള്‍ വെട്ടിച്ചുരുക്കാതെ 20 ഓവറുകള്‍ നടക്കാന്‍ സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ അമേരിക്കയോട് തോല്‍വി സമ്മതിക്കേണ്ടി വന്നിരുന്നു പാകിസ്ഥാന്.

T20 World Cup 2024: മഴ ചതിക്കുമോ? ഇന്ത്യ-പാകിസ്ഥാന്‍ ആവേശപോരാട്ടത്തില്‍ ആശങ്ക
India VS Pakistan
shiji-mk
Shiji M K | Published: 08 Jun 2024 12:42 PM

നാളെ നടക്കാനിരിക്കുന്ന ടി20 വേള്‍ഡ് കപ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ മഴയ്ക്ക് സാധ്യത. ന്യൂയോര്‍ക്കിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ഞായറാഴ്ച മഴ പെയ്യാനാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായിരിക്കാനും പകല്‍ മഴ കാരണം മത്സരം വൈകാനോ തടസപ്പെടാനോ സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

പകല്‍ നടക്കുന്ന മത്സരം ആയതുകൊണ്ട് തന്നെ മഴ ഉണ്ടായാലും ഓവറുകള്‍ വെട്ടിച്ചുരുക്കാതെ 20 ഓവറുകള്‍ നടക്കാന്‍ സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ അമേരിക്കയോട് തോല്‍വി സമ്മതിക്കേണ്ടി വന്നിരുന്നു പാകിസ്ഥാന്. അതുകൊണ്ട് തന്നെ സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരെ വിജയിക്കേണ്ടത് പാകിസ്ഥാന് അനിവാര്യമാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ അയര്‍ലന്റിനെ ഇന്ത്യ വീഴ്ത്തിയിരുന്നു. അതുകൊണ്ട് നാളത്തെ മത്സരം മുടങ്ങിയാലും ഇന്ത്യയ്ക്ക് അത് പ്രശ്‌നമാകില്ല.

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ കൈയിലെ തള്ളവിരല്‍ പന്തുകൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നെറ്റിസില്‍ രോഹിത് ബാറ്റിങ് തുടര്‍ന്നത് ഇന്ത്യയ്ക്ക് ആശ്വാസമായിരുന്നു.

ക്രിക്കറ്റിലെ ഏറ്റവും മൂര്‍ച്ചയുള്ള മത്സരം കൂടിയാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ഹോട്ട്സ്റ്റാറിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും മത്സരം തത്സമയം കാണാനും സാധിക്കും.