5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 : വിൻഡീസിനെ അടിച്ചുതൂക്കി സോൾട്ട്; ലോകകപ്പിൽ ആതിഥേയരുടെ അപരാജിത കുതിപ്പിന് തടയിട്ട് ഇംഗ്ലണ്ട്

T20 World Cup 2024 ENG vs WI : മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർ ഫിൽ സോൾട്ടും ജോണി ബെയ്ർസ്റ്റോയും ചേർന്ന് 97 റൺസിൻ്റെ പാർട്ട്ണെർഷിപ്പാണ് ഒരുക്കിയാണ് ഇംഗ്ലണ്ടിന് അനയാസം ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 181 റൺസിൻ്റെ വിജയലക്ഷ്യമാണ് ഒരുക്കിയത്.

T20 World Cup 2024 : വിൻഡീസിനെ അടിച്ചുതൂക്കി സോൾട്ട്; ലോകകപ്പിൽ ആതിഥേയരുടെ അപരാജിത കുതിപ്പിന് തടയിട്ട് ഇംഗ്ലണ്ട്
Phil Salt (ECB X)
jenish-thomas
Jenish Thomas | Published: 20 Jun 2024 15:20 PM

ഐസിസി ട്വൻ്റി20 ലോകകപ്പിൽ (ICC T20 World Cup 2024) ഇംഗ്ലണ്ടിൻ്റെ അപരാജിത കുതിപ്പ് തുടരുന്നു. സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലീഷ് ടീം തകർത്തത്. ഓപ്പണർ ഫിൽ സോൾട്ടിൻ്റെ (Phil Salt) പ്രകടന മികവിൽ മത്സരത്തിലെ 15 പന്ത് ബാക്കി നിർത്തികൊണ്ടാണ് ഇംഗ്ലണ്ടിൻ്റെ ജയം. മൂന്നാം വിക്കറ്റിൽ സോൾട്ടും ജോണി ബെയ്ർസ്റ്റോയും ചേർന്നാണ് ഇംഗ്ലഷ് ടീമിൻ്റെ ജയം അനയാസമാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 97 റൺസിൻ്റെ കൂട്ടുകെട്ടും ഒരുക്കി. ടോസ് നേടിയ ഇംഗ്ലീഷ് ടീം വിൻഡീസിനെ ആദ്യം ബാറ്റിങ്ങിനായി അയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണർമാരായ ബ്രാണ്ടൺ കിങ്ങും ജോൺസൺ ചാൾസും ചേർന്ന് വിൻഡീസിന് നൽകിയത്. പരിക്കേറ്റ് കിങ് കളം വിട്ടെങ്കിലും വിക്കറ്റ് കീപ്പർ താരം നിക്കോളാസ് പൂരനെത്തി സ്കോർ നില താഴേക്ക് കൈവിടാതെ ബാറ്റിങ് തുടർന്നു. എന്നാൽ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ് ആദ്യ കരീബിയൻ വിക്കറ്റ് വീഴ്ത്തിയതോടെ ആതിഥേയരുടെ റൺറേറ്റ് അൽപ്പം താഴേക്ക് വീണു.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ റോവ്മെൻ പവെൽ വെടിക്കെട്ട് നടത്തി വിൻഡീസിൻ്റെ റൺറേറ്റ് മെച്ചപ്പെടുത്തി. എന്നാൽ വീണ്ടും വിൻഡീസ് സംഘം ഇംഗ്ലീഷ് സ്പിന്നിൻ്റെ മുന്നിൽ പതറി. 15-ാം ഓവറിൽ വെടിക്കെട്ട് നടത്തിയ പവലിനെ ലിയാം ലിവ്ങസ്റ്റൺ വീഴ്ത്തിയതോടെ വിൻഡീസ് സ്കോർ ബോർഡ് 200 കടക്കുന്നതിനെ ഇംഗ്ലീഷ് ബോളർമാർ തടഞ്ഞു. വിൻഡീസ് നായകനെ പുറത്താക്കിയതിന് പിന്നാലെ പൂരാനും ആന്ദ്രെ റസ്സലും വേഗത്തിൽ പവലിയനിലേക്ക് മടങ്ങിയത് കരീബിയൻ ടീമിനെ മേൽ സമ്മർദ്ദമായി. എന്നാൽ അവസാന ഓവറുകളിൽ ഷെർഫെൻ റൂഥെർഫോർഡിൻ്റെ പ്രകടനമാണ് വിൻഡീസ് സ്കോർ ബോർഡ് 180ലേക്കെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് കരുതലോടെ മെല്ലെയാണ് ആതിഥേയരുടെ ബോളിങ് നിരയെ നേരിട്ടത്. നാലാം ഓവറിൽ സോൾട്ടിൻ്റെ ക്യാച്ച് വിക്കറ്റ് കീപ്പർ താരം പൂരാൻ കൈവിട്ടതിന് വിൻഡീസ് വലിയ വില പിന്നീട് നൽകേണ്ടി വന്നു. സോൾട്ടിന് പുറമെ മത്സരത്തിൽ മോയിൻ അലിയുടെ ക്യാച്ചും കരീബിയൻ താരം കൈവിട്ടു. സോൾട്ട് ആക്രമിച്ച കളിച്ചപ്പോൾ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലർ പിന്തുണ മാത്രമാണ് നൽകിയത്. എന്നാൽ 67ൽ നിൽക്കെ ഇംഗ്ലീഷ് നായകനെയും മൂന്നാമതായി എത്തിയ മോയിൻ അലിയെയും പുറത്താക്കികൊണ്ട് ആതിഥേയർ മത്സരത്തിലേക്ക് ഒരു തരിച്ചുവരവ് നടത്തി.

എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ബെയ്ർസ്റ്റോയ്ക്കൊപ്പം ചേർന്ന് സോൾട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചു. 47 പന്തിൽ അഞ്ച് സിക്സറും ഏഴ് ബൗണ്ടിറകളുമായി 87 റൺസെടുത്ത് സോൾട്ട് ഷോയായിരുന്നു ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ കാണാൻ ഇടയായത്. പിന്തുണയ്ക്കായി ബെയ്ർസ്റ്റോയും കൂടിയെത്തിയപ്പോൾ ഇംഗ്ലണ്ടിൻ്റെ ജയം കുറച്ചും കൂടി ഈസിയായി.

റൊമാറിയോ ഷെപ്പേർഡ് എറിഞ്ഞ 16-ാം ഓവറാണ് ആതിഥേയരുടെ തോൽവി ഉറപ്പാകുന്നത്. ആ ഓവറിൽ സോൾട്ട് അടിച്ച് കൂട്ടിയത് 30 റൺസാണ്. നാല് ഫോറും നാല് സിക്സറും പറത്തി വിൻഡീസിൻ്റെ തോൽവി സോൾട്ട് അവിടെ കുറിച്ചു. പിന്നീട് മെല്ലെ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങി.

അതേസമയം ഇന്ന് ഇന്ത്യ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിനിറങ്ങും. അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ടീമിലെ ഘടനയിലും പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടായേക്കുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.