T20 World Cup 2024 : വില്യംസൺ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു
New Zealand T20 World Cup 2024 Squad : ഏകദിന ലോകകപ്പിൽ തിളങ്ങിയ രചിൻ രവീന്ദ്രയും ടീമിൽ ഇടം നേടി
ഐസിസി ട്വൻ്റി-20 ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. കെയിൻ വില്യംസൺ നയിക്കുന്ന 15 അംഗ ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചത്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി മാറി ന്യൂസിലാൻഡിൻ്റേത്. ഏകദിന ലോകകപ്പിൽ മികവ് പുലർത്തിയ ഇന്ത്യൻ വംശജ താരം രചിൻ രവീന്ദ്രയും കിവീസിൻ്റെ നിരയിൽ ഇടം നേടി. ട്രെൻ്റ് ബോൾട്ട്, ഡെവോൺ കോൺവെ, ലോക്കി ഫെർഗൂസൻ, ഡാരിൽ മിച്ചൽ എന്നിവരാണ് ന്യൂസിലാൻഡ് ടീമിലെ പ്രമുഖർ.
ലോകകപ്പിനുള്ള ന്യൂസിലാൻഡിൻ്റെ ടീം – കെയിൻ വില്യംസൺ, ഫിൻ അലൻ, ട്രെൻ്റ ബോൾട്ട്, മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവെ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാൻ്റനെർ, ഇഷ് സോദി, ടിം സൗത്തി.
Our squad for the @t20worldcup in the West Indies and USA in June 🏏
MORE | https://t.co/a8cLkEjSDH #T20WorldCup pic.twitter.com/OUwHjEdaPn
— BLACKCAPS (@BLACKCAPS) April 29, 2024
രചിൻ രവീന്ദ്രയ്ക്കും മാറ്റ് ഹെൻറിക്കും ആദ്യമായിട്ടാണ് ടി20 ലോകകപ്പിലേക്ക് ബ്ലാക്ക്ക്യാപ്സ് ക്ഷണം നൽകുന്നത്. ജൂൺ ഒന്നിനാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ഐസിസി ടി20 ലോകകപ്പിന് തുടക്കമാകുക. ജൂൺ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ടൂർണമെൻ്റിൽ കിവീസിൻ്റെ ആദ്യ മത്സരം. ടീം പ്രഖ്യാപനത്തിനൊപ്പം ന്യുസിലാൻഡിൻ്റെ ജേഴ്സിയും അവതരിപ്പിച്ചു. റെട്രോ സ്റ്റൈലിൽ ഉള്ള ഡിസൈനൈണ് ജേഴ്സിക്ക് നൽകിയിരിക്കുന്നത്.
ഈ ആഴ്ച മെയ് ആദ്യവാരം തന്നെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും. വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും ആരെ തഴയുമെന്ന ആശങ്ക സെലക്ഷൻ കമ്മിറ്റിയുടെ മേൽ ഉണ്ട്. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ, റിഷഭ് പന്ത്, കെ.എൽ രാഹുൽ എന്നിവരാണ് നിലവിൽ പട്ടികയിൽ ഉള്ള പ്രധാനികൾ.
ഐർലൻഡിനെതിരെ ജൂൺ അഞ്ചിനാണ് ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിനാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. ന്യൂയോർക്കിലെ നാസ്സാവു കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.