T20 World Cup 2024 : സ്നിപ്പർ തോക്കുമായി സ്വാറ്റ് സംഘം, പോലീസുകാർ സിവിൽ വേഷത്തിൽ; ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

T20 World Cup 2024 IND vs PAK Venue : ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിലാണ് കായികപ്രേമകൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുക. ഇന്ത്യ-പാക് മത്സരത്തിന് പുറമെ 11 ടൂർണമെൻ്റിലെ 11 മത്സരങ്ങളും ന്യൂയോർക്കിലെ സ്റ്റേഡിയമാണ് വേദിയാകുക.

T20 World Cup 2024 : സ്നിപ്പർ തോക്കുമായി സ്വാറ്റ് സംഘം, പോലീസുകാർ സിവിൽ വേഷത്തിൽ; ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

New York Nassau County International Cricket Stadium (Image Courtesy : Getty Images)

Published: 

03 Jun 2024 19:42 PM

ടി20 ലോകകപ്പിന് വേദിയാകുന്ന ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിന് വൻ സംവിധാനം ഏർപ്പെടുത്തി ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് (എൻവൈപിഡി) ഫെഡറൽ പോലീസ് സംഘവും. സ്നിപ്പർ തോക്കുമായി ഫെഡറൽ പോലീസിൻ്റെ സ്വാറ്റ് സംഘത്തെ സ്റ്റേഡിയത്തിൻ്റെ വിവിധ ഇടങ്ങളിൽ നിയോഗിക്കും.കൂടാതെ എൻവൈപിഡിയുടെ നേതൃത്വത്തിൽ വൻ സുരക്ഷ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.

ലോക്കൽ പോലീസ് സിവിൽ വേഷത്തിൽ സ്റ്റേഡിയത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ടി20 ലോകകപ്പിനെതിരെ തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൻ്റെ ഭീഷീണി ഉണ്ടായതിന് ശേഷമാണ് ടൂർണമെൻ്റിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾക്ക് കൂടുതൽ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

ഇവയ്ക്ക് പുറമെ മത്സരം നടക്കുന്ന ദിവസം സ്റ്റേഡിയത്തിന് സമീപത്തുള്ള പാർക്ക് ഒഴിപ്പിക്കും. ഇത് എയർ സ്ട്രൈക്കുകൾ തുടങ്ങിയവ ഒഴിവാക്കാന്നതിന് വേണ്ടിയാണെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്താവളത്തിന് സമാനമായ സുരക്ഷയാകും സ്റ്റേഡയത്തിൻ്റെ കാവടങ്ങളിൽ ഒരുക്കുക.

ALSO READ : T20 world cup 2024: ടി20 ലോകകപ്പിന് തുടക്കം; ആദ്യജയം ആതിഥേയരായ യുഎസ്എയ്ക്ക്, കീഴടക്കിയത് 7 വിക്കറ്റിന്

250 കോടി രൂപ ചിലവഴിച്ചാണ് ഐസിസി ടൂർണമെൻ്റിനായി നസ്സാവു കൗണ്ടി സ്റ്റേഡിയത്തിൽ രൂപമാറ്റം വരുത്തിയത്. 34,000 കാണികൾക്കാണ് ഒരേസമയം സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം ആസ്വദിക്കാൻ സാധിക്കുക. ഇന്ന് ജൂൺ മൂന്നാം തീയതി ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരമാണ് നസ്സാവു കൗണ്ടി സ്റ്റേഡിയത്തിൽ ടി20 ലോകകപ്പിലെ ആദ്യ മത്സരം അരങ്ങേറുക. തുടർന്ന് ഇന്ത്യ-പാകിസ്താൻ മത്സരം ഉൾപ്പെടെ 11 മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ അരങ്ങേറും. ജൂൺ ഒമ്പതാം തീയതിയാണ് ടൂർണമെൻ്റിൽ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.

പാകിസ്താനെതിരെയുള്ള മത്സരത്തിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങൾക്കും കൂടി വേദിയാകുന്നത് ന്യൂയോർക്കിലെ സ്റ്റേഡിയമാണ്. ജൂൺ അഞ്ചാം തീയതി ഐർലൻഡിനെതിരെ, ജൂൺ 12-ാം തീയതി ആതിഥേയരായ യുഎസിനെതിരെയാണ് ന്യൂയോർക്കിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടുക. ഈ മത്സരങ്ങൾക്ക് പുറമെ കാനഡയ്ക്കെതിരെ ഫ്ലോറിഡയിലും ഇന്ത്യ മത്സരിക്കും.

ലോകകപ്പിൽ ഇന്ന് (അമേരിക്കൻ പ്രാദേശിക സമയം) രണ്ട് മത്സരങ്ങളാണ് നടക്കുക. ഇന്ന് ജൂൺ മൂന്നാം തീയതി രാത്രി എട്ട് മണിക്ക് (ഇന്ത്യൻ സമയം) ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിക്ക് അഫ്ഗാനിസ്ഥാനും ഉഗാണ്ടയും തമ്മിലാണ് മത്സരം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒമാനെ നമീബിയ 11 റൺസിന് തോൽപ്പിച്ചു. നിശ്ചിത ഓവറിൽ ഡ്രോയായ മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു.

Related Stories
Himani Mor : ടെന്നീസ് പ്രതിഭ, യുഎസില്‍ ഉപരിപഠനം; നീരജ് ചോപ്രയുടെ പത്‌നി ഹിമാനിയെക്കുറിച്ചറിയാം
Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?