5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 : ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി; മഴ മാറി, ഇന്ത്യയ്ക്ക് ടോസ്

India vs England Semi Final: എന്തെങ്കിലും കാരണത്താൽ മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. ഇന്ത്യൻ സമയം 9:15നാണ് കളി ആരംഭിക്കുക.

T20 World Cup 2024 : ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി; മഴ മാറി, ഇന്ത്യയ്ക്ക് ടോസ്
മഴ മാറി, ഇന്ത്യയ്ക്ക് ടോസ്.
neethu-vijayan
Neethu Vijayan | Published: 27 Jun 2024 21:14 PM

ടി20 ലോകകപ്പ് (T20 World Cup 2024) രണ്ടാം സെമിയിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് (India vs England) തിരഞ്ഞെടുത്തു. നേരത്തേ ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകിയിരുന്നു. മഴയുടെ ഭീഷണി പൂർണമായും മാറിയിട്ടില്ല. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലേക്കിറങ്ങുന്നത്. എന്തെങ്കിലും കാരണത്താൽ മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. ഇന്ത്യൻ സമയം 9:15നാണ് കളി ആരംഭിക്കുക.

അതേസമയം 2022 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് വഴങ്ങിയ പത്ത് വിക്കറ്റ് ദയനീയ പരാജയത്തിന് മറുപടി നൽകാനാണ് ഇന്ത്യ ഇന്ന് ഗയനായിൽ ഇറങ്ങുക. 2022ലെ സെമിയിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഇംഗ്ലീഷ് ബാറ്റർമാർ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു.

ALSO READ: ചരിത്രത്തിലാദ്യമായി സെമി ശാപം തീർത്ത് ദക്ഷിണാഫ്രിക്ക; ലോകകപ്പുകളിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനങ്ങൾ ഇങ്ങനെ

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവരെ ഫൈനലിൽ ഏറ്റുമുട്ടാൻ ദക്ഷിണാഫ്രിക്ക കാത്തിരിക്കുകയാണ്. ജൂൺ 29-ാം തീയതി ശനിയാഴ്ച ഇന്ത്യൻ പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ബാർബഡോസ് കിങ്സ്റ്റൺ ഓവൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടി20 ലോകകപ്പ് 2024 ടൂർണമെൻ്റിൻ്റെ ഫൈനൽ. ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനൽ എത്തുന്നത്.

ചരിത്രത്തിൽ ആദ്യമായി ലോകകപ്പുകളുടെ സെമി ഫൈനലിൽ എത്തിയ അഫ്ഗാനിസ്ഥാൻ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ആഫ്രിക്കൻ ടീമിൻ്റെ ഫൈനൽ പ്രവേശനം. അഫ്ഗാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് ഓവറിൽ മറികടക്കുകയായിരുന്നു പ്രോട്ടീസ്.