5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

T20 World Cup 2024 : ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി; മഴ ചതിച്ചാൽ എന്താകും വിധി?

India vs England Semi Final Guyana Rain Update : ഇന്ത്യ-ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ കനത്ത മഴയുടെ ഭീഷിണിയാണുള്ളത്. അതേസമയം മഴ മൂലം മത്സരം തടസ്സപ്പെട്ടാൽ സെമി ഫൈനലിന് റിസർവ് ദിനമില്ല.

T20 World Cup 2024 : ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി; മഴ ചതിച്ചാൽ എന്താകും വിധി?
സെമിയിൽ മഴ ചതിച്ചാൽ എന്താകും വിധി? (Image Courtesy : PTI)
Follow Us
jenish-thomas
Jenish Thomas | Updated On: 27 Jun 2024 19:10 PM

ഐസിസി ട്വൻ്റി-20 ലോകകപ്പിൻ്റെ (T20 World Cup 2024) രണ്ടാം സെമി ഫൈനൽ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇംഗണ്ടിനെതിരെ (India vs England) ഇറങ്ങുകയാണ്. ഇന്ത്യൻ പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് വെസ്റ്റ് ഇൻഡീസിലെ ഗയാന പ്രൊവിഡെൻസ് സ്റ്റേഡിയത്തിൽ (Guyana) വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുക. എന്നാൽ മത്സരം നടക്കുന്ന ഗയാനയിൽ അതിശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം തടസ്സപ്പെട്ടേക്കാം. മഴ മാറിയില്ലെങ്കിൽ എന്താകും സെമി ഫൈനിലിൻ്റെ വിധി എന്ന് പരിശോധിക്കാം.

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 12 മണിക്കൂറുകളായി ഗയാനയിൽ കനത്ത മഴ പെയ്യുകയാണ്. മഴ മാറി ഇടയ്ക്ക് സൂര്യനെത്തി പ്രതീക്ഷ നൽകുമെങ്കിലും ആ സ്ഥിതി നിമിഷങ്ങൾ കൊണ്ട് മാറി മറയും. അതിനാൽ കാലാവസ്ഥ റിപ്പോർട്ടുകൾ അടിസ്ഥാനത്തിൽ മഴ മൂലം ഉപേക്ഷിക്കാൻ സാധ്യതയേറെയാണ്. അങ്ങനെയെങ്കിൽ ആരാകും ഫൈനലിൽ എത്തുക?

ഐസിസി നൽകുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മഴ മൂലം തടസ്സപ്പെട്ടാൽ റിസർവ് ദിനത്തേക്ക് മത്സരം മാറ്റിവെക്കില്ല. പകരം ആരും ഫൈനലിൽ എത്തുമെന്ന് കണ്ടെത്തുന്നതിന് വേണ്ടി അന്നേദിവസം തന്നെ മത്സരം പൂർത്തിയാക്കാൻ 250 മിനിറ്റ് അധികം സമയം ഐസിസി അനുവദിച്ചിട്ടുണ്ട്. ഈ സമയത്ത് കുറഞ്ഞപക്ഷം 10 ഓവർ മത്സരമെങ്കിലും നടത്തി ഫൈനലിസ്റ്റിനെ കണ്ടെത്തും. എന്നിട്ടും മഴ മാറിയില്ലെങ്കിൽ ഫൈനലിലേക്ക് ആരെത്തുമെന്ന് നിർണയിക്കുക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുക്കും.

ALSO READ : T20 World Cup 2024 : ചരിത്രത്തിലാദ്യമായി സെമി ശാപം തീർത്ത് ദക്ഷിണാഫ്രിക്ക; ലോകകപ്പുകളിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനങ്ങൾ ഇങ്ങനെ

മഴ മൂലം സെമി പോരാട്ടം പൂർണ്ണമായിട്ടും തടസ്സപ്പെട്ടാൽ സൂപ്പർ എട്ടിലെ ടീമിൻ്റെ പ്രകടനത്തിന് അനുസരിച്ചാകും ഫൈനൽ പ്രവേശനം നിർണയിക്കുക. അങ്ങനെയാണെങ്കിൽ സൂപ്പർ എട്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് ടി20 ലോകകപ്പ് 2024ൻ്റെ ഫൈനലിലേക്കുള്ള വാതിൽ തുറന്ന് ലഭിക്കും. സൂപ്പർ എട്ട് രണ്ടാം ഗ്രൂപ്പിൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തായിട്ടാണ് ഫിനിഷ് ചെയ്തത്. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്കെത്തിയത്. ഇംഗ്ലണ്ടിനാകട്ടെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയമേ നേടാൻ സാധിച്ചുള്ളൂ.

അതേസമയം 2022 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് വഴങ്ങിയ പത്ത് വിക്കറ്റ് ദയനീയ പരാജയത്തിന് മറുപടി നൽകാനാണ് ഇന്ത്യ ഇന്ന് ഗയനായിൽ ഇറങ്ങുക. 2022ലെ സെമിയിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഇംഗ്ലീഷ് ബാറ്റർമാർ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവരെ ഫൈനലിൽ ഏറ്റുമുട്ടാൻ ദക്ഷിണാഫ്രിക്ക കാത്തിരിക്കുകയാണ്. ജൂൺ 29-ാം തീയതി ശനിയാഴ്ച ഇന്ത്യൻ പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ബാർബഡോസ് കിങ്സ്റ്റൺ ഓവൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടി20 ലോകകപ്പ് 2024 ടൂർണമെൻ്റിൻ്റെ ഫൈനൽ. ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനൽ എത്തുന്നത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പുകളുടെ സെമി ഫൈനലിൽ എത്തിയ അഫ്ഗാനിസ്ഥാൻ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ആഫ്രിക്കൻ ടീമിൻ്റെ ഫൈനൽ പ്രവേശനം. അഫ്ഗാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് ഓവറിൽ മറികടക്കുകയായിരുന്നു പ്രോട്ടീസ്.

Stories