5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024: ട്വന്റി20 ലോകകപ്പ് : സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ‍

ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോൽപിച്ചാൽ, രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി ഫൈനലിലെത്താം.

T20 World Cup 2024: ട്വന്റി20 ലോകകപ്പ് : സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ‍
Australia vs India, T20 World Cup 2024 Highlights (credits ; AFP)
aswathy-balachandran
Aswathy Balachandran | Published: 25 Jun 2024 07:11 AM

സെന്റ് ലൂസിയ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിലെത്തി. ഒന്നാം ഗ്രൂപ്പിൽ ആറു പോയിന്റുമായാണ് ഇന്ത്യയുടെ കുതിച്ചത്. ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ എന്നത് ശ്രദ്ധേയമാണ്.

ALSO READ : ആദ്യ പോരാട്ടത്തിന് കാനറികൾ ഇറങ്ങുന്നു; ബ്രസീൽ-കോസ്റ്റ റിക്ക മത്സരം എവിടെ ലൈവായി കാണാം?

ഇന്ത്യയ്ക്ക് 24 റൺസിനാണ് വിജയം. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടേണ്ടത്. ജൂൺ 27നാണു സെമി ഫൈനൽ നടക്കുക. തോറ്റെങ്കിലും ഓസ്ട്രേലിയ പ്രതീക്ഷ കൈവിട്ടിട്ടില്ല. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോൽപിച്ചാൽ, രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി ഫൈനലിലെത്താം.

അഫ്ഗാൻ ജയിക്കുകയോ, കളി മഴ കാരണം ഉപേക്ഷിക്കുകയോ ചെയ്താൽ ഓസ്ട്രേലിയയ്ക്ക് പിന്നെ പ്രതീക്ഷ വേണ്ട. അവർ പുറത്താകും. ബംഗ്ലദേശ് കൂറ്റന്‍ മാര്‍ജിനിൽ ജയിച്ചാൽ അവർക്കും സെമിയിൽ സാധ്യത ഉണ്ട്. സ്കോർ– ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205, ഓസ്ട്രേലിയ 20 ഓവറിൽ ഏഴിന് 181. മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു ഓസ്ട്രേലിയയ്ക്കു ലഭിച്ചത്.