5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

T20 World Cup 2024 : 10 വർഷത്തിനു ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയും ഫൈനലിൽ: ഈ കളി കലക്കും

India vs South Africa T20 World Cup Final : ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആര് വിജയിച്ചാലും അത് ചരിത്രമാണ്. ദക്ഷിണാഫ്രിക്ക വിജയിച്ചാൽ അത് അവരുടെ ആദ്യ ഐസിസി സീനിയർ ടൂർണമെൻ്റ് കിരീടമാവും. ഇന്ത്യയാവട്ടെ 2007ലെ ആദ്യ എഡിഷനു ശേഷം ആദ്യമായി ഒരു ടി20 കിരീടവും സ്വന്തമാക്കും.

T20 World Cup 2024 : 10 വർഷത്തിനു ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയും ഫൈനലിൽ: ഈ കളി കലക്കും
India vs South Africa T20 World Cup Final (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 28 Jun 2024 09:51 AM

അങ്ങനെ ടി20 ലോകകപ്പ് കലാശപ്പോരിനുള്ള ടീമുകളായി. നമ്മുടെ സ്വന്തം ഇന്ത്യയും (India Won Against England) ദക്ഷിണാഫ്രിക്കയും. ഇന്ത്യ 10 വർഷത്തിനു ശേഷം ടി20 ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ ദക്ഷിണാഫ്രിക്ക (South Africa Won Against Afghanistan) ആദ്യമായാണ് ഒരു ലോകകപ്പിൻ്റെ കലാശപ്പോരിലെത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ കപ്പില്ല. ഇന്ത്യ കപ്പടിച്ചത് സഞ്ജു സാംസണ് 13 വയസുള്ളപ്പോഴാണ്, 2007ൽ. ആ സഞ്ജുവിന് വയസ് ഇപ്പോ 29. 2007ലെ ലോകകപ്പിൽ കളിച്ച ആകെ ഒരാളാണ് രണ്ട് ടീമിലുമായി ഈ ഫൈനലിൽ ഉള്ളത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

നാളെ ആര് കപ്പടിച്ചാലും ചരിത്രമാണ്. ദക്ഷിണാഫ്രിക്ക വിജയിച്ചാൽ അവർക്ക് ചരിത്രത്തിലെ ആദ്യ ലോകകപ്പ്. ഇന്ത്യ വിജയിച്ചാൽ ചോക്കേഴ്സ് ടാഗ് മാറി 2011നു ശേഷം ഒരു ലോകകപ്പ്. ഇന്ത്യ മില്ലേനിയം ചോക്കേഴ്സ് ആണെങ്കിൽ ദക്ഷിണാഫ്രിക്ക അൾട്ടിമേറ്റ് ചോക്കേഴ്സ് ആണ്. ആരാണ് ആ ടാഗെടുത്ത് കളയുന്നതെന്ന ചോദ്യം കൂടി സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.

Also Read : T20 World Cup 2024 : ട്വന്റി20 ലോകകപ്പ് ; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ

എയ്ഡൻ മാർക്രം എന്ന തന്ത്രശാലിയായ ക്യാപ്റ്റനാണ് ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിനുള്ള പ്രധാന കാരണം. ടൂർണമെൻ്റിലിതുവരെ ഡികോക്കും ക്ലാസനും സ്റ്റബ്സും മാർക്രവും മില്ലറുമടങ്ങുന്ന വിസ്ഫോടനാത്മക ബാറ്റിംഗ് നിര അതിനനുസരിച്ചുള്ള പ്രകടനം നടത്തിയില്ലെങ്കിലും ഒറ്റ മത്സരം പോലും പരാജയപ്പെടാതിരിക്കാൻ അവർക്ക് സാധിച്ചു. ചില മത്സരങ്ങൾ തോൽവിക്കരികെ നിന്ന് അവർ വിജയിച്ചുകയറി. ഇതിനൊക്കെ പിന്നിൽ മാർക്രമിൻ്റെ ക്യാപ്റ്റൻസിയ്ക്ക് വലിയ പങ്കുണ്ട്. അത് ഈ ലോകകപ്പിൽ തുടങ്ങിയതല്ല. 2014 അണ്ടർ 19 ലോകകപ്പിൽ നിന്ന് ആരംഭിച്ച അൺബീറ്റൺ റൺ ആണ് മാർക്രമിൻ്റേത്. 2014 അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക പരാജയമറിയാതെ കിരീടം ചൂടുമ്പോൾ ക്യാപ്റ്റൻ എയ്ഡൻ മാർക്രമായിരുന്നു. ആ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു സഞ്ജു സാംസൺ. 2023 ഏകദിന ലോകകപ്പിൽ തെംബ ബാവുമ പരുക്കേറ്റ് പുറത്തായപ്പോൾ പകരം രണ്ട് കളികളിൽ ടീമിനെ നയിച്ച മാർക്രം അവിടെയും പരാജയമറിഞ്ഞില്ല. ഇപ്പോൾ ടി20 ലോകകപ്പിൻ്റെ ഫൈനലിലെത്തി നിൽക്കുമ്പോൾ എട്ട് മത്സരങ്ങളിലെ തുടർ ജയവുമായാണ് മാർക്രമിൻ്റെയും ദക്ഷിണാഫ്രിക്കയുടെയും യാത്ര. അതായത് ക്യാപ്റ്റനായി ലോകകപ്പുകളിൽ മാർക്രം പരാജയമറിഞ്ഞിട്ടില്ല.

ഇന്ത്യയും ഈ ലോകകപ്പിൽ ഇതുവരെ ഒരു കളിയും തോറ്റിട്ടില്ല. ദക്ഷിണാഫ്രിക്കയെക്കാൾ ആധികാരികമായാണ് ഇന്ത്യയുടെ വിജയം. ടി20 ലോകകപ്പുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയും മധ്യനിരയിൽ എൻഫോഴ്സറായി ടീമിലെത്തിച്ച ശിവം ദുബെയും തുടരെ പരാജയപ്പെട്ടെങ്കിലും അത് ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയില്ല. നിർണായകമായ രണ്ട് മത്സരങ്ങളിൽ തുടരെ രണ്ട് ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ടീമൊന്നടങ്കം മികച്ച പ്രകടനങ്ങൾ നടത്തുന്നു. ഒപ്പം ക്യാപ്റ്റനെന്ന നിലയിൽ മികച്ച ബൗളിംഗ് ചേഞ്ചുകളും ഫീൽഡ് പ്ലേസ്മെൻ്റുകളും കൊണ്ട് കളം നിറയാനും രോഹിതിനു സാധിക്കുന്നു. 2014 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയോട് പരാജയപ്പെട്ടതിനു ശേഷം ഇന്ത്യ ആദ്യമായാണ് ടി20 ലോകകപ്പ് ഫൈനൽ കളിക്കുന്നത്. ഇനി ഒരു പക്ഷേ, രോഹിതും കോലിയും ഒരു ടി20 ലോകകപ്പ് കളിച്ചേക്കില്ല. ദ്രാവിഡിനും ഇത് അവസാന അങ്കമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ മൂന്ന് പേരുടെ അവസാന അവസരമാണ് നാളെ. 2023 ഏകദിന ലോകകപ്പിൽ പരാജയമറിയാത്ത ഇന്ത്യയുടെ ജൈത്രയാത്ര ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ അവസാനിച്ചു എന്നത് ഇതിനോട് ചേർത്തുവായിക്കുമ്പോഴാണ് ഇവർ അനുഭവിക്കുന്ന സമ്മർദ്ദത്തിൻ്റെ അളവ് കൃത്യമായി മനസിലാവുക.

Stories