T20 World Cup 2024 : ലോകകപ്പിൽ കന്നിയങ്കത്തിനായി ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; സഞ്ജു ഇറങ്ങുമോ?

T20 World Cup 2024 India vs Ireland : സന്നാഹമത്സരത്തിൽ നിറം മങ്ങിയ ശിവം ദൂബെയെയും സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ എവിടെ ഉൾപ്പെടുത്തുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലിയാകും ഓപ്പണിങ് ഇറങ്ങാൻ സാധ്യത

T20 World Cup 2024 : ലോകകപ്പിൽ കന്നിയങ്കത്തിനായി ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; സഞ്ജു ഇറങ്ങുമോ?

Virat Kohli, Rohit Sharma (Image Courtesy : BCCI X)

Updated On: 

05 Jun 2024 12:09 PM

ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കന്നിയങ്കം. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ന്യൂയോർക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ ഫൈനൽ ഇലവനിൽ ഉണ്ടാവുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

പോയ എഡിഷനുകളിൽ വമ്പൻ ടീമുകളെ അട്ടിമറിച്ചിട്ടുള്ള അയർലൻഡിനെ ഇന്ത്യ നിസ്സാരരായി കാണില്ലെന്നുറപ്പ്. ലോകകപ്പ് പോലൊരു ടൂർണമെൻ്റിൽ ജയത്തോടെ തുടങ്ങുക എന്നത് നിർണായകമാണ്. അതുകൊണ്ട് ശക്തമായ ഇലവനെയാവും ഇന്ത്യ ഇറക്കുക. സ്ലോ പിച്ച് ആയതിനാൽ ഇന്ത്യ കുൽദീപ് യാദവിനൊപ്പം അക്സർ പട്ടേലിനും രവീന്ദ്ര ജഡേജയ്ക്കും അവസരം നൽകിയേക്കും. ബുംറയും അർഷ്ദീപുമാവും പേസർമാർ. സന്നാഹമത്സരത്തിൽ നിരാശപ്പെടുത്തിയ ശിവം ദുബെയ്ക്ക് അവസരം ലഭിക്കുമോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. ദുബെയ്ക്ക് അവസരം നൽകിയാൽ സഞ്ജു കളിക്കില്ലെന്നുറപ്പാണ്. ദുബെ കളിച്ചില്ലെങ്കിൽ സഞ്ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിക്കും. സഞ്ജുവിനെ പുറത്തിരുത്തി ദുബെയ്ക്ക് അവസരം നൽകാനാണ് സാധ്യതയേറെ.

ALSO READ : T20 World Cup 2024 : സ്നിപ്പർ തോക്കുമായി സ്വാറ്റ് സംഘം, പോലീസുകാർ സിവിൽ വേഷത്തിൽ; ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

ഓപ്പണിങ്ങിൽ കോലി, മൂന്നാം നമ്പറിലോ?

സന്നാഹമത്സരത്തിൽ പരിഗണിക്കാതിരുന്നതിനാൽ യശസ്വി ജയ്സ്വാൾ കളിക്കില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ രോഹിത് ശർമയും വിരാട് കോലിയുമാവും ഓപ്പണർമാർ. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനാണ് സാധ്യതയെങ്കിലും സന്നാഹമത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി തകർത്തുകളിച്ച റിഷഭ് പന്തിനും സാധ്യതയുണ്ട്. ബാറ്റിംഗ് ഓർഡർ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രസ്താവനയാണ് മൂന്നാം നമ്പറിൽ ആരെന്ന ചോദ്യം ബാക്കിയാക്കുന്നത്. മൂന്നാം നമ്പറിൽ സൂര്യ കളിച്ചാൽ പന്ത് നാലാം നമ്പറിലും ശിവം ദുബെയോ സഞ്ജുവോ അഞ്ചാം നമ്പറിലും കളിക്കും. ഇനി മൂന്നാം നമ്പറിൽ പന്ത് കളിച്ചാൽ നാലാം നമ്പറിൽ സൂര്യയും അഞ്ചാം നമ്പറിൽ ദുബെയോ സഞ്ജുവോ കളിക്കും. മൂന്നാം നമ്പറിൽ സഞ്ജു എന്ന നേരിയ സാധ്യത നേരത്തെ ഉണ്ടായിരുന്നെങ്കിലും സന്നാഹമത്സരത്തിലെ മോശം പ്രകടനം തിരിച്ചടിയാവാനാണ് സാധ്യത. വരുന്ന ഞായറാഴ്ച പാകിസ്താനെതിരായ നിർണായക മത്സരത്തിനു മുൻപ് തന്നെ ഇന്ത്യക്ക് ഫൈനൽ ഇലവൻ ഉറപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അയർലൻഡിനെതിരായ കളി അത്തരത്തിൽ ഒരു അവസാന വട്ട ഓഡിഷൻ കൂടിയാവും.

2007ൽ നടന്ന കന്നി ലോകകപ്പിൽ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ കപ്പടിച്ചതിനു ശേഷം ഇന്ത്യക്ക് ഇതുവരെ ഒരു കുട്ടി ക്രിക്കറ്റ് കിരീടം നേടാനായിട്ടില്ല. പത്ത് വർഷം മുമ്പ്, 2014ൽ ശ്രീലങ്കയോട് ഫൈനലിൽ പരാജയപ്പെട്ടതാണ് ഇക്കാലയളവിൽ ഇന്ത്യയുടെ മികച്ച പ്രകടനം. ടീം തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട പലരെയും തഴഞ്ഞു എന്നും അർഹതയില്ലാത്തവരെ ടീമിൽ ഉൾപ്പെടുത്തിയെന്നും വിമർശനം ശക്തമാണ്. റിങ്കു സിംഗിനെ പ്രധാന ടീമിൽ പരിഗണിക്കാത്തതും ടി നടരാജനു പകരം മുഹമ്മദ് സിറാജിനും അർഷ്ദീപ് സിംഗിനും അവസരം നൽകിയതും രവി ബിഷ്ണോയിയെയും വരുൺ ചക്രവർത്തിയെയും മാറ്റിനിർത്തി യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ ഉൾപ്പെടുത്തിതുമൊക്കെ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ചോദ്യം ചെയ്യുന്നുണ്ട്.

ഒപ്പം, പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ അവസാന ഇവൻ്റാണ് ഈ ലോകകപ്പ്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഇനിയൊരു ടി-20 ലോകകപ്പ് കളിച്ചേക്കില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇന്ത്യക്ക് ഈ ലോകകപ്പ് വളരെ നിർണായകമാണ്.

Related Stories
Himani Mor : ടെന്നീസ് പ്രതിഭ, യുഎസില്‍ ഉപരിപഠനം; നീരജ് ചോപ്രയുടെ പത്‌നി ഹിമാനിയെക്കുറിച്ചറിയാം
Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?