T20 World Cup Final: ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്; 13 വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ത്യ വിരാമമിടുമോ?

T20 World Cup India VS South Africa: വേള്‍ഡ് കപ്പിലൂടെ ക്രിക്കറ്റിന് പുതിയ ഉയരങ്ങളും പുതിയ സ്വപ്‌നങ്ങളും സമ്മാനിച്ച രണ്ട് താരങ്ങളാണ് ഉണ്ടായിരിക്കുന്നത്. അത് രോഹിത് ശര്‍മയും വിരാട് കോലിയുമാണ്. അവരുടെ കരിയറിന്റെ അവസാന ഘട്ടതില്‍ ഒരു കിരീടം കാത്തിരിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

T20 World Cup Final: ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്; 13 വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ത്യ വിരാമമിടുമോ?

T20 World Cup Final

Updated On: 

29 Jun 2024 15:20 PM

ട്വന്റി ട്വന്റി ലോകകപ്പ് ഫൈനല്‍ ഇന്ന്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് പോരാട്ടം നടത്തുന്നത്. ഇന്ത്യ ഇത് മൂന്നാം തവണയാണ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ആദ്യ ഫൈനലാണ്. ടി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ഫൈനലില്‍ രംഗപ്രവേശം നടത്തിയിരിക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക.

കളി കാണാന്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളും ക്ലബുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വേള്‍ഡ് കപ്പിലൂടെ ക്രിക്കറ്റിന് പുതിയ ഉയരങ്ങളും പുതിയ സ്വപ്‌നങ്ങളും സമ്മാനിച്ച രണ്ട് താരങ്ങളാണ് ഉണ്ടായിരിക്കുന്നത്. അത് രോഹിത് ശര്‍മയും വിരാട് കോലിയുമാണ്. അവരുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ ഒരു കിരീടം കാത്തിരിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: T20 World Cup 2024 : ഫൈനൽ കളിക്കുന്നത് മൂന്നാം തവണ; ടി20 ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനങ്ങൾ

രണ്ടുപേരും ഒന്നിച്ച് ഇനി ഒരു ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്കും ഇത് നീണ്ട കാത്തിരിപ്പിന് വിരാമമിടാനുള്ള മത്സരമാണ്. ലോകകപ്പില് ഇന്ത്യ അവസാനമായി കിരീടം നേടിയത് 2011ലാണ്. അത് ഒരു ഏകദിന ടൂര്‍ണമെന്റായിരുന്നു. 2014 ല്‍ ടി20യിലും 2023ല്‍ ഏകദിനത്തിലും ഇന്ത്യക്ക് ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടതായി വന്നു. 2021- 23 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലിലും ഇന്ത്യ തോറ്റു.

ഈ തോല്‍വികളില്‍ എല്ലാം കോലിയും രോഹിത് ശര്‍മയും ടീമില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ തോറ്റത്തോടെ ഇരുവരും ടി ട്വന്റിയില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിരീടം ചൂടാന്‍ വീണ്ടും കളത്തിലിറങ്ങുകയായിരുന്നു.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഇത്തവണ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. എല്ലാതവണയും ഒരാളെ മാത്രം ആശ്രയിച്ചായിരിക്കും ഇന്ത്യ കുതിപ്പ് നടത്തുക. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. ഏഴ് കളിയില്‍ 248 റണ്‍സുമായി റണ്‍നേട്ടത്തിലും ശരാശരിയിലും മുന്നിലുള്ളത് രോഹിത് ശര്‍മ ആണെങ്കിലും സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും ഹാര്‍ദിത് പാണ്ഡ്യയുമെല്ലാം അങ്കത്തട്ടില്‍ മിന്നും പ്രകടനം നടത്തി. എന്നാല്‍ വിരാട് കോലിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല.

Also Read: T20 World Cup 2024 : 10 വർഷത്തിനു ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയും ഫൈനലിൽ: ഈ കളി കലക്കും

ഇതുമാത്രമല്ല, ലോകകപ്പിലെ ഈ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ലാത്ത രണ്ട് ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഇന്ത്യ ആദ്യ റൗണ്ടിലും സൂപ്പര്‍ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ നാലും പിന്നീട് മൂന്നുകളികളും സെമിയും ജയിക്കുകയായിരുന്നു.

Related Stories
IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ
IPL 2025 Auction : വിഗ്നേഷ് പുത്തൂർ ഇനി രോഹിതിനും ബുംറയ്ക്കുമൊപ്പം കളിക്കും; സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത മലയാളി താരം മുംബൈയിൽ
IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍
IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ
IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍
IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്