5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024: ആ 125 കോടിയിൽ ആർക്കൊക്കെ എത്രയൊക്കെ കിട്ടും?‌ കണക്കുകൾ ഇവിടെ അറിയാം

T20 World Cup 2024 BCCI Prize Money : ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ പാരിതോഷികമായ 125 കോടി രൂപ എങ്ങനെയാണ് വീതിക്കപ്പെടുക എന്ന ചോദ്യം പ്രഖ്യാപനത്തിൻ്റെ അന്ന് മുതൽ ഉയർന്നതാണ്. ഇതാ അതിൻ്റെ കണക്കുകൾ ഇവിടെ അറിയാം.

T20 World Cup 2024: ആ 125 കോടിയിൽ ആർക്കൊക്കെ എത്രയൊക്കെ കിട്ടും?‌ കണക്കുകൾ ഇവിടെ അറിയാം
BCCI Prize Money (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 08 Jul 2024 12:33 PM

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് (Indian Cricket Team) ബിസിസിഐ 125 കോടി രൂപ നൽകിയത് വ്യാപക ചർച്ചയായിരുന്നു. ഇതുവരെ ഇത്ര വലിയ ഒരു പാരിതോഷികം ഇന്ത്യൻ ക്രിക്കറ്റ് (BCCI Welcome Indian Cricket Team) കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ പണം എങ്ങനെയാണ് വീതിക്കപ്പെടുക എന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുണ്ട്. ഇതിൻ്റെ പൂർണവിവരങ്ങളാണ് ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ടീമിൽ ഉൾപ്പെട്ട എല്ലാ താരങ്ങൾക്കും 5 കോടി രൂപ വീതം ലഭിക്കും. ലോകകപ്പിൽ ഒരു കളി പോലും കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്‌വേന്ദ്ര ചഹാൽ എന്നിവരും ഇതിൽ പെടും. പരിശീലകൻ രാഹുൽ ദ്രാവിഡിനും ലഭിക്കുക അഞ്ച് കോടി രൂപയാണ്. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളായ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ, ബൗളിംഗ് പരിശീലകൻ പരസ് മാംബ്രേ, ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവർക്ക് രണ്ടരക്കോടി രൂപ വീതവും അജിത് അഗാർക്കർ ചെയർമാനായ സെലക്ഷൻ കമ്മറ്റി അംഗങ്ങൾക്ക് ഒരു കോടി രൂപ വീതവും ലഭിക്കും.

ടീമിലെ മൂന്ന് സൈക്കോതെറാപിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ, രണ്ട് മസൂസ്, ഒരു സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് എന്നിവർക്ക് രണ്ട് കോടി രൂപ വീതവും റിസർവ് താരങ്ങളായിരുന്ന റിങ്കു സിംഗ്, ശുഭ്മൻ ഗിൽ, ആവേശ് ഖാൻ, ഖലീൽ അഹ്മദ് എന്നിവർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും.

Also Read : T20 World Cup 2024 : ട്രോഫിയിൽ തൊടാതെ മോദി; പിടിച്ചത് ക്യാപ്റ്റൻ്റെയും കോച്ചിൻ്റെയും കൈകളിൽ; ലോകകപ്പ് ജേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം

ലോകജേതാക്കളായ ഇന്ത്യൻ ടീമിന് അവിസ്മരണീയ സ്വീകരണമാണ് ബിസിസിഐയുടെ നേതൃത്വത്തിൽ നൽകിയത്. മുംബൈയിലെ റോഡ് ഷോയ്ക്ക് ശേഷം വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ പാരിതോഷികം കൈമാറി. ലോകകപ്പ് അവസാനിച്ചെങ്കിലും ഇന്ത്യ മൂന്ന് ദിവസം വൈകിയാണ് നാട്ടിൽ തിരികെ എത്തിയത്. പുറപ്പെടാനിരുന്ന രണ്ട് ദിവസം കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. ഇതോടെയാണ് ഇന്ത്യൻ ടീമിൻ്റെ യാത്ര വൈകിയത്. പിന്നീട്, ഈ മാസം മൂന്നിന് ടീം ഇന്ത്യ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ബാർബഡോസിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് നാട്ടിലെത്തി. അന്ന് വൈകിട്ടായിരുന്നു സ്വീകരണം. നാലിന് പകൽ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരെ സ്വീകരിച്ചിരുന്നു.

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിരാട് കോലിയായിരുന്നു കളിയിലെ താരം. ജസ്പ്രീത് ബുംറ ടൂർണമെൻ്റിലെ താരമായി.

അതേസമയം, ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിച്ചു. ആദ്യം കോലിയും പിന്നീട് രോഹിതും പിന്നാലെ ജഡേജയും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. മൂവരും മറ്റ് ഫോർമാറ്റുകളിൽ കളി തുടരും. വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിച്ച മൂന്ന് താരങ്ങളാണ് പാഡഴിച്ചത്. പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് ജയ് ഷാ അറിയിച്ചിരുന്നു. എന്നാൽ, ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ തയ്യാറാവാത്ത സാഹചര്യത്തിൽ ശ്രീലങ്ക പകരം കളിച്ചേക്കും. ബിസിസിഐ ഹൈബ്രിഡ് മോഡൽ മുന്നോട്ടുവെക്കുമെങ്കിലും പിസിബി ഇത് അംഗീകരിക്കില്ലെന്നാണ് സൂചന.