5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson : ഒരു വശത്ത് നിരാശപ്പെടുത്തി സഞ്ജുവും സംഘവും, മറുവശത്ത് സൂര്യയുടെയും കൂട്ടരുടെയും തൂക്കിയടി

Sanju Samson Suryakumar Yadav : ബംഗ്ലാദേശിനും, ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടന്ന ടി20 പരമ്പരകളില്‍ തകര്‍ത്താടിയ സഞ്ജു സാംസണായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. സര്‍വീസസിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 45 പന്തില്‍ 75 റണ്‍സ് നേടിയ താരം തിളങ്ങുകയും ചെയ്തു

Sanju Samson : ഒരു വശത്ത് നിരാശപ്പെടുത്തി സഞ്ജുവും സംഘവും, മറുവശത്ത് സൂര്യയുടെയും കൂട്ടരുടെയും തൂക്കിയടി
സഞ്ജുവും സൂര്യയും (file image, credits: PTI)
jayadevan-am
Jayadevan AM | Updated On: 03 Dec 2024 20:25 PM

ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് നാണം കെട്ട തോല്‍വി. ആന്ധ്രാപ്രദേശിനെതിരായ മത്സരത്തില്‍ ആറു വിക്കറ്റിനാണ് കേരളം തോറ്റത്. 42 പന്ത് ബാക്കിനില്‍ക്കെയാണ് ആന്ധ്ര തകര്‍പ്പന്‍ ജയം നേടിയത്. സ്‌കോര്‍: കേരളം-18.1 ഓവറില്‍ 87. ആന്ധ്രാ-13 ഓവറില്‍ നാലു വിക്കറ്റിന് 88.

മൂന്ന് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടക്കാനായത്. ജലജ് സക്‌സേന (22 പന്തില്‍ 27), അബ്ദുല്‍ ബാസിത്ത് (25 പന്തില്‍ 18), എം.ഡി. നിധീഷ് (13 പന്തില്‍ 14) എന്നിവരാണ് രണ്ടക്കം കടന്നവര്‍. സക്‌സേനയാണ് ടോപ് സ്‌കോറര്‍. നായകന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 7) അടക്കമുള്ളവര്‍ നിരാശപ്പെടുത്തി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ.വി. ശശികാന്ത്, രണ്ട് വിക്കറ്റ് വീതം പിഴുത കെ. സുദര്‍ശ്യന്‍, സത്യനാരായണ രാജു, ബോധല കുമാര്‍ എന്നിവരാണ് കേരളത്തെ നിഷ്പ്രഭമാക്കിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണര്‍ എസ്. ഭരതിന്റെ പ്രകടനം അനായാസ ജയം സമ്മാനിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഭരത് പുറത്താകാതെ 33 പന്തില്‍ 56 റണ്‍സെടുത്തു. കേരളത്തിനായി സക്‌സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളും ജയിച്ച അപരാജിതരായി മുന്നേറിയ ആന്ധ്ര നോക്കൗട്ട് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. ആന്ധ്രയ്ക്ക് 20 പോയിന്റാണുള്ളത്. രണ്ടാമതുള്ള മുംബൈയ്ക്കും, മൂന്നാമതുള്ള കേരളത്തിനും 16 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മുംബൈയ്ക്ക് ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. ആന്ധ്രയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈ തോറ്റാല്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ സജീവമാകും.

ALSO READ: അന്യായം അണ്ണാ… ക്രിക്കറ്റല്ല, ഇവിടെ ടെന്നീസും പോകും; വെെറലായി ധോണിയുടെ വീഡിയോ

ഗംഭീരമായ തുടക്കം, പിന്നെ നിരാശപ്പെടുത്തി സഞ്ജു

ബംഗ്ലാദേശിനും, ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടന്ന ടി20 പരമ്പരകളില്‍ തകര്‍ത്താടിയ സഞ്ജു സാംസണായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. സര്‍വീസസിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 45 പന്തില്‍ 75 റണ്‍സ് നേടിയ താരം തിളങ്ങുകയും ചെയ്തു. എന്നാല്‍ മഹാരാഷ്ട്രയ്‌ക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 15 പന്തില്‍ 19 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

നാഗാലാന്‍ഡിനെതിരെ നടന്ന മൂന്നാം മത്സരത്തില്‍ സഞ്ജു കളിച്ചില്ല. പിന്നീട് മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സഞ്ജു നിരാശപ്പെടുത്തി. നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ആ മത്സരത്തില്‍ സഞ്ജു നേടിയത്. പിന്നാലെ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് (15 പന്തില്‍ 31) തിരികെയെത്തിയെങ്കിലും ഇപ്പോള്‍ ആന്ധ്രാപ്രദേശിനെതിരെയും നിറം മങ്ങി.

തകര്‍ത്താടി സൂര്യ

ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ വെടിക്കെട്ടിന് തിരികൊളുത്തി സൂര്യകുമാര്‍ യാദവ്. സര്‍വീസസിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ താരമായ സൂര്യ 46 പന്തില്‍ 70 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ടീമിലെ സഹതാരമായ ശിവം ദുബെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പുറത്താകാതെ 37 പന്തില്‍ 71 റണ്‍സാണ് ദുബെ അടിച്ചുകൂട്ടിയത്. 20 ഓവറില്‍ നാല് വിക്കറ്റിന് 192 റണ്‍സാണ് മുംബൈ നേടിയത്. മത്സരത്തില്‍ മുംബൈ 39 റണ്‍സിന് ജയിച്ചു.