5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suryakumar Yadav : സൂര്യ എടുത്ത ക്യാച്ച് നിയമവിരുദ്ധമാണോ അല്ലയോ?; ഷോൺ പൊള്ളോക്കിൻ്റെ മറുപടി ഇങ്ങനെ: വിഡിയോ കാണാം

Suryakumar Yadav Catch Shaun Pollock : ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത നിർണായകമായ ക്യാച്ച് നിയമവിരുദ്ധമാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ ഇതിഹാസ താരം ഷോൺ പൊള്ളോക്ക്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Suryakumar Yadav : സൂര്യ എടുത്ത ക്യാച്ച് നിയമവിരുദ്ധമാണോ അല്ലയോ?; ഷോൺ പൊള്ളോക്കിൻ്റെ മറുപടി ഇങ്ങനെ: വിഡിയോ കാണാം
Suryakumar Yadav Catch Shaun Pollock (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 01 Jul 2024 14:53 PM

ഇന്ത്യ ടി20 ലോകകപ്പ് (India Won T20 World Cup) നേടിയെങ്കിലും ഒരു വിവാദം സോഷ്യൽ മീഡിയയിൽ കത്തുന്നുണ്ട്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ അപകടകാരിയായ ഡേവിഡ് മില്ലറിനെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ക്യാച്ച് നിയമവിരുദ്ധമാണെന്നാണ് വാദം. ദക്ഷിണാഫ്രിക്കൻ എക്സ് ഹാൻഡിലുകൾ മുന്നോട്ടുവച്ച വാദം പിന്നാലെ വിവാദത്തിലേക്ക് നീങ്ങി. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഷോൺ പൊള്ളോക്കും ഈ വിഷയത്തിൽ പ്രതികരിച്ചു.

മില്ലറെ പുറത്താക്കാൻ സൂര്യ എടുത്ത അസാമാന്യ ക്യാച്ചാണ് ഇന്ത്യക്ക് ഒരർത്ഥത്തിൽ ലോകകപ്പ് നേടിക്കൊടുത്തത്. ലോംഗ് ഓഫിലേക്ക് ചാഞ്ഞിറങ്ങിയ പന്ത് ബൗണ്ടറി ലൈനു തൊട്ടരികെ നിന്ന് പിടിച്ച സൂര്യ ബാലൻസ് നഷ്ടപ്പെടുകയാണെന്ന് മനസിലാക്കി പന്ത് ഉയർത്തിയെറിഞ്ഞ് ബൗണ്ടറിയ്ക്കകത്ത് കാല് വെക്കുന്നു. ബാലൻസ് വീണ്ടെടുത്തതിനു ശേഷം സൂര്യ തിരികെ ഫീൽഡിലേക്ക് വന്ന് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇങ്ങനെ ക്യാച്ച് ചെയ്യുമ്പോൾ ബൗണ്ടറി കുഷ്യൻ നീങ്ങിയിരിക്കുകയായിരുന്നു എന്നാണ് വാദം. വിഡിയോകളിൽ ബൗണ്ടറി കുഷ്യൻ നേരത്തെ വച്ചിരുന്ന അടയാളം കാണാം. ഇത് ചൂണ്ടിക്കാട്ടിയാണ് ക്യാച്ച് നിയമവിരുദ്ധമാണെന്ന് ചിലർ വാദിച്ചത്. എന്നാൽ, പൊള്ളോക്ക് ഈ വാദങ്ങളെ തള്ളി.


“ആ ക്യാച്ചിന് ഒരു കുഴപ്പവുമില്ല. കുഷ്യൻ നീങ്ങിയെങ്കിലും അത് കളിക്കിടെയായിരുന്നു. സൂര്യക്ക് അതിൽ ഒരു ഉത്തരവാദിത്തവുമില്ല. അയാൾ കുഷ്യനിൽ നിന്നില്ല. തകർപ്പൻ ക്യാച്ചായിരുന്നു അത്.”- സൂര്യയുടെ ക്യാച്ച് നിയമവിരുദ്ധമാണോ എന്ന ചോദ്യത്തിന് പൊള്ളോക്ക് മറുപടി പറഞ്ഞു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Also Read : T20 World Cup : അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം

അതേസമയം, നാട്ടിലേക്ക് മടങ്ങാനാവാതെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാർബഡോസിൽ കുടുങ്ങിയിരിക്കുകയാണ്. സർക്കാർ അതിതീവ്ര ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങിയത്. ചാർട്ടേഡ് ഫ്ലൈറ്റിൽ തിരികെ വരാനായിരുന്നു ഇന്ത്യൻ ടീമിൻ്റെ തീരുമാനം. എന്നാൽ, ഞായറാഴ്ച വൈകുന്നേരം മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടീം നേരത്തെ മടങ്ങിയിരുന്നു.

കാറ്റഗറി നാലിൽ പെടുന്ന ബെറിൽ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രി കടന്നുപോകുമെന്നായിരുന്നു മുന്നറിയിപ്പ്. ഹിൽട്ടൺ ഹോട്ടലിലാണ് ഇന്ത്യ താമസിച്ചിരുന്നത്. വൈകുന്നേരം മുതൽ വിമാനത്താവളം അടച്ചതിനാൽ ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ഉടൻ തന്നെ ടീം നാട്ടിലെത്തുമെന്നാണ് കരുതപ്പെടുന്നത്. തിരികെ എത്തുന്ന ടീമിന് സ്വീകരണം നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു.

ടി20 ലോകകപ്പ് വിജയകിരീടം ചൂടിയ ടീം ഇന്ത്യയ്ക്ക് ബിസിസിഐ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് വിജയത്തില്‍ പങ്കാളികളായ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും ഷാ അഭിനന്ദനം അറിയിച്ചു. ടൂര്‍ണമെന്റിലുടനീളം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും ഇന്ത്യന്‍ ടീം പ്രകടിപ്പിച്ചുവെന്നും ഷാ എക്‌സില്‍ കുറിച്ചു.