5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Super League Kerala: അടിയുടെ ഇടിയുടെ പൊടി പൂരം, ഇന്ത്യന്‍ നിരയെ അവതരിപ്പിച്ച് ഫോഴ്‌സ കൊച്ചി, ഇനി കഥ മാറും

Forca Kochi FC Team For Super League Kerala: സെപ്റ്റംബര്‍ 7-ന് വൈകിട്ട് ഏഴ് മണിക്കാണ് സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണ് തിരിതെളിയുക. ബോളിവുഡ് താരങ്ങളെയും അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങളെയും സാക്ഷിയാക്കി വര്‍ണാഭമായാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹോം ടീമായ ഫോഴ്സാ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. സീസണ് മുന്നോടിയായാണ് ഫോഴ്‌സാ കൊച്ചി എഫ് സി തങ്ങളുടെ ഇന്ത്യന്‍ നിരയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Super League Kerala: അടിയുടെ ഇടിയുടെ പൊടി പൂരം, ഇന്ത്യന്‍ നിരയെ അവതരിപ്പിച്ച് ഫോഴ്‌സ കൊച്ചി, ഇനി കഥ മാറും
athira-ajithkumar
Athira CA | Published: 21 Aug 2024 20:33 PM

കൊച്ചി: കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തില്‍ വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ താരത്തിളക്കം. നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചി ആരാധകര്‍ക്ക് മുന്നില്‍ തങ്ങളുടെ ശക്തമായ ഇന്ത്യന്‍ നിരയെ അവതരിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയയിലൂടെയാണ് ഫോഴ്‌സ കൊച്ചി തങ്ങളുടെ താരങ്ങളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. സന്തോഷ് ട്രോഫിയിലും കെപിഎല്ലിലും തിളങ്ങിയ താരങ്ങളാണ് ഫോഴ്‌സ കൊച്ചിക്ക് വേണ്ടി കളത്തിലിറങ്ങുക.

താരങ്ങള്‍

അര്‍ജുന്‍ ജയരാജ്
നിജോ ഗില്‍ബേര്‍ട്ട്
അജയ് അലക്‌സ്
നിധിന്‍ മധു
അമീന്‍ കെ
സാല്‍ അനക്‌സ്
ലിജോ തുത്തൂര്‍
അല്‍കേഷ് രാജ്
അരുണ്‍ ലാല്‍ എം
ഹജ്മല്‍ സക്കീര്‍
ശ്രീകാന്ത് എം
ജെസില്‍ മുഹമ്മദ്
രമിത്
രാഹുല്‍ കെപി
അനുരാഗ് പിവി
സുബാഷിഷ് റോയ് ചൗധരി

വിദേശ താരങ്ങളും ഫോഴ്‌സ കൊച്ചിക്ക് വേണ്ടി പന്ത് തട്ടാനിറങ്ങും. ഒമറാനേ ഡിസീരി (ടുണീഷ്യ), നിഹാല്‍ സെയ്ദ് (ടുണീഷ്യ), ലൂയിസ് റോഡ്രിഗ്‌സ് (കൊളംബിയ), മെഹ്ദി മൊഫാദല്‍ (മൊറോക്കോ), ജീന്‍ ബാപ്റ്റിസ്റ്റെ (ഐവറികോസ്റ്റ്), സിയാന്ദ എന്‍ഗുബോ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ടീമിന്റെ വിദേശ സൈനിംഗുകള്‍. പോര്‍ച്ചുഗീസുകാരാനായ മാരിയോ ലെമോസിന്റെ കീഴിലാണ് താരങ്ങള്‍ കളത്തിലിറങ്ങുക. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ജോപോള്‍ അഞ്ചേരിയുമുണ്ടാകും.

സെപ്റ്റംബര്‍ 7-ന് വൈകിട്ട് ഏഴ് മണിക്ക് പ്രഥമ സീസണ് കിക്കോഫ്. ബോളിവുഡ് താരങ്ങളെയും അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളെയും സാക്ഷിയാക്കി വര്‍ണാഭമായിട്ടാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആസൂത്രണം ചെയ്യുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹോം ടീമായ ഫോഴ്‌സ കൊച്ചി മലപ്പുറം എഫ്‌സിയെ നേരിടും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, മലപ്പുറം പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സര വേദികള്‍.

എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ ആദ്യ റൗണ്ടില്‍ രണ്ടുതവണ ഏറ്റുമുട്ടും. പത്ത് റൗണ്ട് നീളുന്ന പ്രാഥമിക റൗണ്ടിനൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമിയിലെത്തും. ആദ്യ സെമി നവംബര്‍ അഞ്ചിന് കോഴിക്കോട്ടും രണ്ടാം സെമി ആറിന് മലപ്പുറത്തും നടക്കും. നവംബര്‍ 10-ന് നടക്കുന്ന ഫൈനലിന് വേദിയാകുക കൊച്ചിയാണ്.