5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Super League Kerala: ആവേശമാകാൻ സൂപ്പർ ലീ​ഗ് കേരള; ആദ്യ മത്സരത്തിൽ കൊച്ചിക്ക് എതിരാളി മലപ്പുറം

Forca Kochi v/s Malappuram FC: ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളുമാണ് 6 ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങുക. ഫെെനൽ ഉൾപ്പെടെ 33 മത്സരങ്ങൾ 4 സ്റ്റേഡിയങ്ങളിലായി നടക്കും.

Super League Kerala: ആവേശമാകാൻ സൂപ്പർ ലീ​ഗ് കേരള; ആദ്യ മത്സരത്തിൽ കൊച്ചിക്ക് എതിരാളി മലപ്പുറം
Super League Kerala Teams ( Image Courtesy: Super League Kerala)
Follow Us
athira-ajithkumar
Athira CA | Published: 07 Sep 2024 15:18 PM

കൊച്ചി: കേരളാ ഫുട്ബോളിനിത് ആഘോഷ കാലം. പുത്തൻ പ്രതീക്ഷയുടെ കരുത്തിൽ ഒപ്പത്തിനൊപ്പം പോന്ന ആറു ടീമുകൾ. എല്ലാ ടീമിനും വിദേശ പരിശീലകർ. ബ്രസീലിൽ നിന്നും സ്പെയിനിൽ നിന്നുമെല്ലാം എത്തുന്ന താരനിര. ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ വമ്പൻമാർ. പ്രഥമ സൂപ്പർ ​ലീ​ഗ് കേരളയ്ക്ക് (Super league Kerala- SLK) ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിരിതെളിയും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഫോഴ്സാ കൊച്ചി(Forca Kochi FC) എഫ്സി മലപ്പുറം എഫ്സിയെ( Malappuram FC) നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം. സ്റ്റാർ സ്പോർട്സ് 1 ലും ഹോട്സ്സ്റ്റാറിലും മത്സരം തത്സമയം കാണാം. ​ഗൾഫിലുള്ള ഫുട്ബോൾ പ്രേമികൾക്ക് മനോരമ മാക്സിലൂടെയും മത്സരം വീക്ഷിക്കാം.

പ്രഥമസീസണ് വർണ്ണാഭമായ തുടക്കം കുറിക്കാൻ സംഘാടകർ ഇറക്കുന്നത് വൻ താരനിരയെയാണ്. ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസും ​ഡ്രമ്മർ ശിവമണിയും മലയാളി റാപ്പർ ഡാബ്സീയുമെല്ലാം ഉദ്ഘാടനത്തിന് മിഴിവേക്കും. വെെകിട്ട് 6 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക.

ഐഎസ്എല്ലിൽ (ISL) ചെന്നെെ എഫ്സിക്ക് കിരീടം സമ്മാനിച്ച് പരിശീലകനും മുൻ ഇം​ഗ്ലണ്ട് പ്രതിരോധ നിരതാരം ജോൺ ​ഗ്രി​ഗറിയാണ് മലപ്പുറത്തിന് തന്ത്രങ്ങൾ മെനയുന്നത്. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയാണ് മലപ്പുറത്തിന്റെ നായകൻ. പോർച്ചു​ഗലിൽ നിന്നുള്ള മാരിയോ ലാമോസാണ് ഫോഴ്സാ കൊച്ചിയുടെ പരിശീലകൻ. ജോ പോൾ അഞ്ചേരി സഹപരിശീലകനായുണ്ട്. മുൻ ഇന്ത്യൻ ​ഗോൾകീപ്പർ സുഭാഷിഷ് റോയാണ് കൊച്ചിയുടെ നായകൻ.

ഫോഴ്സയുടെ വിദേശ താരങ്ങളെല്ലാവരും ഇതിനൊടകം ടീമിനൊപ്പമുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി പന്തുതട്ടാനിറങ്ങിയ കെ പി രാഹുലും അർജുൻ ജയരാജും നിജോ ഗിൽബർട്ടും അടക്കമുള്ള മലയാളിതാരങ്ങളൊക്കെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരള പൊലീസ് താരങ്ങളും ടീമിന്റെ മുഖമുദ്രയാണ്. നടൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയാ മേനോൻ എന്നിവരാണ് ഫോഴ്സാ കൊച്ചിയുടെ ഉടമസ്ഥർ. പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ, നസ്ലി മുഹമ്മദ് എന്നിവർക്കും ടീമിൽ ഓഹരിയുണ്ട്.

പരിചയസമ്പന്നരും യുവാക്കളും ചേർന്ന ടീമാണ് മലപ്പുറത്തിന്റേത്. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടുകെട്ടിയ ഫസലുറഹ്മാൻ, വി മിഥുൻ എന്നിവരും ടീമിലുണ്ട്. സ്പാനിഷ് താരങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ വിദേശനിരയാണ് ടീമിന്റെ കരുത്ത്. ബിസ്മി ​ഗ്രൂപ്പാണ് മലപ്പുറം എഫ്സിയുടെ പ്രമോട്ടർമാർ.

ടൂർണമെന്റിലൂടെ കേരളത്തിലെ താരങ്ങൾക്ക് ദേശീയ തലത്തിലേക്ക് വഴി തുറക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. പ്രഥമ ലീ​ഗിൽ മികച്ച പ്രകടനം കാഴ്ചവയക്കുന്നതോടെ താരങ്ങളെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ​ലീ​ഗിലേയും ഐ ലീ​ഗിലേയും(I League) ടീമുകളെത്തുമെന്ന് ഉറപ്പാണ്. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഒരേയൊരു ഫുട്ബോൾ ലീ​ഗാണ് കേരള സൂപ്പർ ലീ​ഗ്(SLK).

Latest News