5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Forca Kochi FC: ‘ഫോഴ്സാ കൊച്ചി എഫ്സി’; പൃഥ്വിരാജിൻ്റെ ഫുട്ബോൾ ടീമിൻ്റെ പേര് പ്രഖ്യാപിച്ചു

Prithviraj Team Forca Kochi FC: ടീമിന് നല്ല പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് നേരത്തേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എസ്എൽകെ ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയത്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ് മാറി.

Forca Kochi FC: ‘ഫോഴ്സാ കൊച്ചി എഫ്സി’; പൃഥ്വിരാജിൻ്റെ ഫുട്ബോൾ ടീമിൻ്റെ പേര് പ്രഖ്യാപിച്ചു
Prithviraj announces team name Forca Kochi FC. (Image credits: Facebook)
neethu-vijayan
Neethu Vijayan | Updated On: 11 Jul 2024 15:01 PM

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ (Super league kerala) കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ചു. നടനും ടീം ഉടമയുമായ പൃഥ്വിരാജാണ് (prithviraj) പേര് പ്രഖ്യാപിച്ചത്. ഫോഴ്‌സാ കൊച്ചി എഫ്സി (Forca Kochi FC) എന്നാണ് ടീമിന് നൽകിയിരിക്കുന്ന പേര്. ടീമിന് നല്ല പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് നേരത്തേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജും ഭാര്യ സുപ്രിയയുമാണ് കൊച്ചിയുടെ പേരിൽ ടീമിനെ ഇറക്കുന്നത്. ഇതിഹാസതാരങ്ങളെ അണിനിരത്തി കേരളത്തിൽ തുടക്കമാകുന്ന പുതിയ ഫുട്‌ബോൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു.

സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയത്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ് മാറിയിരിക്കുകയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ പങ്കെയുക്കുക. 45 ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരളയ്ക്ക് സെപ്റ്റംബർ ആദ്യവാരം തുടക്കമിടും.

ALSO READ: സൂപ്പര്‍ ലീഗ് കേരള; നടന്‍ പൃഥ്വിരാജ് ഇനി കൊച്ചി ടീം ഉടമ

കേരളത്തിൽ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്താനും താഴേതട്ടിൽ നിന്ന് ഫുട്‌ബോളിനെ വളർത്തിയെടുക്കാനും സൂപ്പർ ലീഗ് കേരളയ്ക്ക് സാധിക്കുമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. കേരളത്തിലെ മികച്ച കളിക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിൻ്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെന്റിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആഗോള ഫുട്‌ബോളിന് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരളയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോകം തന്നെ അത്ഭുതത്തോടെ നോക്കുന്ന ഫുട്‌ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം. അവിടെ നടക്കുന്ന ആദ്യ ഫുട്‌ബോൾ ലീഗിൽ വനിതാ കായിക പ്രേമികളുടെ സാന്നിധ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടത്തുമെന്ന് സുപ്രിയ മേനോൻ പറഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ പ്രചോദനവും ഊർജവും പകരുമെന്നാണ് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞത്. ‌നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് മുമ്പ് കൊച്ചി എഫ്സി ടീമിന്റെ സഹ ഉടമകളായിട്ടുള്ളത്.