Super League Kerala: സൂപ്പര്‍ ലീഗ് കേരള; നടന്‍ പൃഥ്വിരാജ് ഇനി കൊച്ചി ടീം ഉടമ

Actor Prithviraj Owns Kochi Team SLK: പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ പ്രചോദനവും ഊര്‍ജവും പകരുമെന്ന് സൂപ്പര്‍ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. മാത്രമല്ല ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ്, കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Super League Kerala: സൂപ്പര്‍ ലീഗ് കേരള; നടന്‍ പൃഥ്വിരാജ് ഇനി കൊച്ചി ടീം ഉടമ

Image Social Media

Updated On: 

30 Jun 2024 12:55 PM

കേരളത്തിന്റെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ കൊച്ചി എഫ്‌സിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തില്‍ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തിലേക്ക് ഉയര്‍ത്താനും താഴേതട്ടില്‍ നിന്ന് ഫുട്‌ബോളിനെ വളര്‍ത്തിയെടുക്കാനും സൂപ്പര്‍ ലീഗ് കേരളയ്ക്ക് സാധിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. കേരളത്തിലെ മികച്ച കളിക്കാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Next India Captain : ആരാവും ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ?; പരിഗണനയിൽ നാലുപേർ

ആഗോള ഫുട്‌ബോളിന് സമാനമായി കേരളത്തിലും വരുന്ന സൂപ്പര്‍ ലീഗ് കേരളയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോകം തന്നെ അത്ഭുതത്തോടെ നോക്കുന്ന ഫുട്‌ബോള്‍ ആരാധകരുള്ള ഇടമാണ് കേരളം. അവിടെ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലീഗില്‍ വനിതാ കായിക പ്രേമികളുടെ സാന്നിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സുപ്രിയ മേനോന്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ പ്രചോദനവും ഊര്‍ജവും പകരുമെന്ന് സൂപ്പര്‍ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. മാത്രമല്ല ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ്, കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Rohit Sharma : പറഞ്ഞത് ചെയ്തുകാണിച്ച നായകൻ; രോഹിത് ശർമ ബാക്കിയാക്കുന്നത് നിശ്ചയദാർഢ്യത്തിൻ്റെ പാഠങ്ങൾ

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നതെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് കൊച്ചി എഫ്സി ടീമിന്റെ സഹ ഉടമകളായിട്ടുള്ളത്.

Related Stories
PV Sindhu Marriage: പി.വി. സിന്ധുവിന് മാംഗല്യം, വിവാഹം ഡിസംബര്‍ 22ന്‌
Hardik Pandya: ‘എന്നെയും ബുംറയെയും കണ്ടെത്തിയത് അവര്‍’; മുംബൈ ഇന്ത്യന്‍സ് സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന്റെ സന്ദേശം
World Test Championship: പോയിന്റ് പട്ടികമാറി മാറിഞ്ഞു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ വിദൂരമോ?
Mass carnage: ഗിനിയയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി; 100 പേർക്ക് ദാരുണാന്ത്യം
Champions Trophy 2025: മുട്ടുമടക്കിയതല്ല, ക്രിക്കറ്റിന്റെ വിജയമാണ് പ്രധാനം; ഹൈബ്രിഡ് മോഡലിൽ പ്രതികരണവുമായി പിസിബി ചെയർമാൻ
Syed Mushtaq Ali Trophy: തകര്‍പ്പനടികളുമായി സല്‍മാനും സഞ്ജുവും ബാസിത്തും; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയഗാഥ തുടര്‍ന്ന് കേരളം
കൊളസ്ട്രോൾ കുറയ്ക്കാൻ വെറും വയറ്റിൽ ഇവ കഴിക്കാം
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു