5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: താരലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാനായി ഈ ടീം രം​ഗത്തെത്തും; പ്രവചനവുമായി മുൻ ഇന്ത്യൻതാരം

Kolkata Knight Riders Shreyas Iyer: 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കെകെആർ നിരയിൽ ശ്രേയസ് അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. 13 കോടി രൂപയ്ക്ക് റിങ്കു സിം​ഗിനെയാണ് ഒന്നാം ചോയ്സായി കൊൽക്കത്ത നിലനിർത്തിയിരിക്കുന്നത്.

IPL 2025: താരലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാനായി ഈ ടീം രം​ഗത്തെത്തും; പ്രവചനവുമായി മുൻ ഇന്ത്യൻതാരം
Indian Cricketer Shreyas Iyer (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 17 Nov 2024 20:10 PM

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മെ​ഗാലേലത്തിൽ താരലേലത്തിൽ ശ്രേയസ് അയ്യരെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിക്കുമെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കർ. അയ്യരെ ടീമിലെത്തിക്കാൻ കൊൽക്കത്തയും ശ്രമം നടത്തുമെന്നും എന്നാൽ ആർടിഎം ഓപ്ഷനും പേഴ്സിൽ മതിയായ പണവും ഇല്ലാത്തതിനാൽ ആ നീക്കം വിജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ 2024-ൽ ഐപിഎല്ലിന്റെ പതിനാലാം പതിപ്പിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ശ്രേയസ് അയ്യർ. താരലേലം നടക്കുമ്പോൾ താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത ശ്രമിച്ചേക്കും. 2 കോടി രൂപയാണ് ശ്രേയസിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും കൊൽക്കത്തയിൽ അയ്യർ തിളങ്ങി. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 39 ശരാശരിയിൽ 146.86 സ്‌ട്രൈക്ക് റേറ്റോടെ 351 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത ശ്രമിച്ചില്ലെങ്കിൽ, ഡൽഹി ശ്രേയസിനായി രം​ഗത്തെത്തും.’ സുനിൽ ​ഗാവസ്കർ സ്റ്റാർ സ്പോർട്സിന്റെ ​ഗെയിം പ്ലാനെന്ന പരിപാടിയിൽ പറഞ്ഞു. 18-ാം പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിന് നായകനെ ആവശ്യമുണ്ട്. ഈ അവസരത്തിൽ ശ്രേയസ് അയ്യരിലേക്ക് ഡൽഹി ക്യാപിറ്റൽസ് എത്തിച്ചേരും. മുമ്പ് ടീമിനെ നയിച്ചിരുന്ന അയ്യർക്ക് ഡൽ​​ഹി പുതിയ സ്ഥലം ആയിരിക്കില്ലെന്നും ​ഗവാസ്കർ കൂട്ടിച്ചേർത്തു.

“ഋഷഭ് പന്തിന് പകരക്കാരനായി ഒരു ക്യാപ്റ്റനെ ഡൽഹിക്ക് കണ്ടെത്തേണ്ടി വരുമെന്നതിനാൽ അവനെ തിരികെയെത്തിക്കാൻ ആർടിഎം കാർഡ് ഉപയോഗിക്കും. അല്ലെങ്കിൽ ലേലത്തിലൂടെ ഋഷഭ് പന്തിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനാകും ഡൽഹി ക്യാപിറ്റൽസിന്റെ ശ്രമമെന്നും ​ഗവാസ്കർ സ്റ്റാർ സ്പോർട്സ് ഷോയിൽ വ്യക്തമാക്കി.

2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കെകെആർ നിരയിൽ ശ്രേയസ് അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. 13 കോടി രൂപയ്ക്ക് റിങ്കു സിം​ഗിനെയാണ് ഒന്നാം ചോയ്സായി കൊൽക്കത്ത നിലനിർത്തിയിരിക്കുന്നത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർക്ക് 12 കോടി രൂപ വീതം ലഭിക്കും. 4 കോടി പ്രതിഫലം നൽകി അൺക്യാപ്ഡ് താരമായി ഹർഷിത് റാണയെയും രമൺദീപ് സിങ്ങിനെയും കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. 51 കോടി രൂപയാണ് കൊൽക്കത്തയുടെ പേഴ്സിൽ ബാക്കിയുള്ളത്.

നവംബർ‌ 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഐപിഎൽ മെ​ഗാ താരലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 പേർ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാ​ഗമായിരുന്നു. 1,224 താരങ്ങളാണ് അൺക്യാപ്ഡ് വിഭാ​ഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

Latest News