India vs Kuwait : സുനിൽ ഛേത്രിക്കുള്ള ഫേർവെൽ; ഇന്ത്യ-കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരം എപ്പോൾ, എവിടെ കാണാം?
India vs Kuwait Sunil Chhetri Last Match Live Streaming : ലോകകപ്പിനുള്ള മൂന്നാം റൗണ്ട് യോഗ്യത മത്സരത്തിനാണ് ഇന്ത്യ ഇന്ന് കുവൈത്തിനെതിരെ ഇറങ്ങുന്നത്. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരവും കൂടിയായ ഇന്ത്യ-കുവൈത്ത് പോരാട്ടം അരങ്ങേറുക.
India vs Kuwait World Cup Third Round Qualifiers Match Live : ഫിഫ ലോകകപ്പ് മൂന്നാം റൗണ്ട് യോഗ്യത മത്സരത്തിനായി ഇന്ത്യ ഇന്ന് കുവൈത്തിനെതിരെ ഇറങ്ങും. ലോകകപ്പ് യോഗ്യത മത്സരത്തിന് പുറമെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കരിയറിലെ അവാസന രാജ്യാന്തര മത്സരമെന്ന് പ്രത്യേകതയുമുണ്ട്. രാജ്യാന്തര ഫുട്ബോളിൽ നിന്നും വിട പറയുന്ന ഇതിഹാസ താരത്തിന് തൻ്റെ ഓർമയിൽ എന്നും സൂക്ഷിക്കാനുള്ള ഒരു വിടവാങ്ങൾ മത്സരമാകും ഇന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ഒരുക്കുക. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് താരത്തിൻ്റെ വിടവാങ്ങൽ മത്സരം നടക്കുക.
ഛേത്രി ബുട്ടഴിക്കുന്നു
കഴിഞ്ഞ മാസം 16നായിരുന്നു സുനിൽ ഛേത്രി തൻ്റെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നുയെന്ന് ഔദ്യോഗികമായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ഇന്ന് ജൂൺ ആറാം തീയതി കുവൈത്തുമായിട്ടുള്ള മത്സരമായിരിക്കും തൻ്റെ അവസാനത്തെ അന്തരാഷ്ട്ര മത്സരമെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ഛേത്രി അറിയിച്ചിരുന്നു. 2005ൽ പാകിസ്താനെതിരെ ആരംഭിച്ച് താരത്തിൻ്റെ കരിയറിന് ഏകദേശം രണ്ട് ദശകങ്ങൾ ശേഷം ഇന്ന് തിരശ്ശീല വീഴുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 60,000ത്തിൽ അധികം പേരാണ് 39കാരനായ സുനിൽ ഛേത്രിയെ ഇന്ത്യൻ ജേഴ്സിയിൽ അവസാനമായി കാണാൻ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തുന്നത്.
ഇതും വായിക്കൂ
ALSO READ : Sunil Chhetri : നായകൻ ബൂട്ടഴിക്കുന്നു; ഇന്ത്യൻ കുപ്പായത്തിൽ സുനിൽ ഛേത്രിയുടെ അവസാന മത്സരം ഇന്ന്
ഇന്ത്യ-കുവൈത്ത് മത്സരം
ഛേത്രിയുടെ വിടവാങ്ങൽ എന്നതിനൊപ്പം കുവൈത്തിനെതിരെയുള്ള ഇന്നത്തെ മത്സരം ഇന്ത്യക്ക് നിർണായകമാണ്. ലോകകപ്പ് യോഗ്യതയ്ക്കുള്ള മൂന്നാം ഘട്ടത്തിലേക്ക് സാധ്യത നിലനിർത്താൻ ഇന്ത്യൻ ടീമിന് ഇന്ന് ജയം കണ്ടെത്തിയാലെ മതിയാകൂ. രണ്ടാം റൗണ്ടിൽ ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റതും, മറ്റൊരു മത്സരത്തിൽ അഫ്ഗാനോട് സമനില വഴങ്ങിയതും ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷയിൽ അൽപ്പം മങ്ങലേൽപ്പിച്ചിരുന്നു. തുടർന്ന് ഇന്നത്തെ മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ മൂന്നാം റൗണ്ടിലേക്ക് പ്രവേശന സാധ്യത ഇഗോർ സ്റ്റിമാച്ചിനും സംഘത്തിനും നിലനിർത്താൻ സാധിക്കും.
ആദ്യപാദത്തിൽ കുവൈത്തിനെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ചതിൻ്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കുവൈത്തിന് ഇന്ത്യ തോൽപ്പിച്ചത്. കൂടാതെ ഫിഫാ റാങ്കിങ്ങിലും ഇന്ത്യക്ക് കുവൈത്തിന് മേൽ മേൽക്കൈ ഉണ്ട്. നിലവിൽ റാങ്കിങ് പട്ടികയിൽ ഇന്ത്യ 121-ാം സ്ഥാനത്താണ്. കുവൈത്താകട്ടെ ഏറെ പിന്നിലായി 139-ാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്നും നാലാ പോയിൻ്റുമായി രണ്ടാം റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രണ്ടാം റൗണ്ടിലെ ആറ് മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകൾക്കാണ് അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടാനാകൂ.
ഇന്ത്യ-കുവൈത്ത് മത്സരം എപ്പോൾ, എവിടെ ലൈവായി കാണാം?
കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-കുവൈത്ത് മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-കുവൈത്ത് മത്സരത്തിൻ്റെ കിക്കോഫ്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൻ്റെ സംപ്രേഷണവകാശമുള്ളത് മുകേഷ് അമ്പാനിയുടെ റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള നെറ്റ്വർക്ക് 18നാണ്. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഇന്ത്യ-കുവൈത്ത് മത്സരം തത്സമയം ഓൺലൈനിലൂടെ സൗജന്യമായി കാണാൻ സാധിക്കും. സ്പോർട്സ് 18ലാണ് ചാനലിലാണ് മത്സരത്തിൻ്റെ ടെലിവിഷൻ സംപ്രേഷണം നടത്തുക.