ചരിത്രത്തിലാദ്യമായി സെമി ശാപം തീർത്ത് ദക്ഷിണാഫ്രിക്ക; ലോകകപ്പുകളിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനങ്ങൾ ഇങ്ങനെ | South Africa In World Cup Final For The First Time In History 2nd Time In An ICC Tournament After 1998 Champins Trophy Malayalam news - Malayalam Tv9

T20 World Cup 2024 : ചരിത്രത്തിലാദ്യമായി സെമി ശാപം തീർത്ത് ദക്ഷിണാഫ്രിക്ക; ലോകകപ്പുകളിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനങ്ങൾ ഇങ്ങനെ

Published: 

27 Jun 2024 12:02 PM

South Africa T20 World Cup 2024 Final : ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിൻ്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഏകദിന, ടി20 ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക അവസാന നാലിലെത്തുന്നത്. അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് പരാജയെപ്പെടുത്തിയാണ് പ്രോട്ടീസിൻ്റെ നേട്ടം.

1 / 5ചരിത്രത്തിലാദ്യമായാണ്

ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതുവരെ സെമിയിൽ വീണുപോയ ദക്ഷിണാഫ്രിക്ക ഇത്തവണ ആ ശാപത്തിൽ നിന്ന് പുറത്തുകടന്നു. അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത പ്രോട്ടീസിനെ ഫൈനലിൽ കാത്തിരിക്കുന്നത് ഇംഗ്ലണ്ടോ ഇന്ത്യയോ ആവും.

2 / 5

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് തവണ സെമിയിൽ പരാജയപ്പെട്ടിട്ടുണ്ട് പ്രോട്ടീസ്. ആകെ കളിച്ച 9 എഡിഷനുകളിൽ അഞ്ചിലും സെമിയിലെത്താൻ അവർക്ക് സാധിച്ചു. രണ്ട് തവണ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ ദക്ഷിണാഫ്രിക്ക രണ്ട് തവണ ക്വാർട്ടറിൽ വീണു.

3 / 5

ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് കൂടുതൽ തവണ ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കിയിട്ടുള്ളത്. ഓസ്ട്രേലിയ മൂന്ന് തവണയും ന്യൂസീലൻഡ് രണ്ട് തവണയും നോക്കൗട്ടിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയിട്ടുണ്ട്.

4 / 5

ടി20 ലോകകപ്പ് പരിശോധിക്കുമ്പോൾ ദക്ഷിണാഫിക്ക രണ്ട് തവണ സെമികളിച്ചു. 2009 ലും 2014ലും. 2009ൽ പാകിസ്താനെതിരെയും 2014ൽ ഇന്ത്യക്കെതിരെയും അവർ പരാജയപ്പെടുകയും ചെയ്തു.

5 / 5

ഇത്തവണ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ 56 റൺസിന് എറിഞ്ഞുവീഴ്ത്തിയ പ്രോട്ടീസ് അനായാസ വിജയമാണ് സ്വന്തമാക്കിയത്. മാർക്കോ യാൻസനും തബ്രൈസ് ഷംസിയും മൂന്ന് വിക്കറ്റ് വീതവും കഗീസോ റബാഡയും ആൻറിച് നോർക്കിയയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 9ആം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.

Follow Us On
Exit mobile version