Subman Gill : ‘രോഹിത് ശർമയിൽ നിന്ന് അച്ചടക്കം പഠിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് ശുഭ്മൻ ഗിൽ
Shubman Gill Instagram Story Rohit Sharma : ക്യാപ്റ്റൻ രോഹിത് ശർമയുമായി അസ്വാരസ്യങ്ങൾ എന്ന റിപ്പോർട്ടുകൾ തള്ളി ശുഭ്മൻ ഗിൽ. രോഹിതുമായുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്താണ് ഗില്ലിൻ്റെ നിലപാട്.
അച്ചടക്ക ലംഘനത്തിൻ്റെ പേരിൽ ക്യാപ്റ്റൻ രോഹിത് ശർമ നടപടിയെടുത്തു എന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. അച്ചടക്ക ലംഘനത്തെ തുടർന്ന് താരത്തെ ലോകകപ്പ് ടീമിൽ നിന്ന് നാട്ടിലേക്കയച്ചു എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഈ റിപ്പോർട്ടിനെ തള്ളുന്നതാണ് ശുഭ്മൻ ഗില്ലിൻ്റെ നിലപാട്.
ക്യാപ്റ്റൻ രോഹിത് ശർമയുമൊത്തുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽ തൻ്റെ നിലപാടറിയിച്ചിരിക്കുന്നത്. സമൈറയും ഞാനും രോഹിത് ശർമയിൽ നിന്ന് അച്ചടക്കം പഠിക്കുന്നു എന്നതാണ് ചിത്രത്തിൻ്റെ ക്യാപ്ഷൻ. രോഹിതിനും മകൾ സമൈറയ്ക്കുമൊപ്പം നിൽക്കുന്നതാണ് ഗില്ലിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതോടെ അച്ചടക്ക ലംഘനം, രോഹിത് ശർമയുമായി അസ്വാരസ്യം എന്നീ രണ്ട് അഭ്യൂഹങ്ങളെയും താരം തള്ളുകയാണ്.
Read Also: Gautam Gambhir : ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ; ബിസിസിഐ പ്രഖ്യാപനം ജൂൺ അവസാനത്തോടെ
ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതോടെ ഗൗതം ഗംഭീർ പരിശീലക സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ അവസാനത്തോടെ അദ്ദേഹത്തെ ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച് എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെ ഗംഭീർ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ വിക്രം റാത്തോർ ബാറ്റിംഗ് പരിശീലകനായും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനായും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനായും ഉണ്ട്. ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് (കെ കെ ആർ) ഒരു മെൻ്ററായി, ലക്‌നൗ സൂപ്പർ ജയൻ്റ്‌സുമായി (എൽ എസ്ജി) രണ്ട് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷം ടീമിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിൻറെ കാലാവധി. ഗംഭീർ ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും. ചെന്നൈയിൽ കഴിഞ്ഞ മാസം ഐപിഎൽ ഫൈനലിനിടെ ഈ വിഷയത്തിൽ ചർച്ച നടന്നിരുന്നതായാണ് വിവരം. ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്ന് സംസാരിച്ചിരുന്നു.
എന്നാൽ ഗംഭീറിനെ തുടർന്നും മെൻററായി ടീമിന് വേണമെന്ന് കെ കെ ആർ താൽപര്യപ്പെടുന്നതായാണ് സൂചന. ഇക്കാര്യത്തിൽ കെ കെ ആറും ബി സി സി ഐയും തമ്മിൽ ധാരണയായി എന്നാണ് പുതിയ വിവരം. ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ദ്രാവിഡിൻ്റെ അവസാന ഉത്തരവാദിത്തമാണ് ടി20 ലോകകപ്പ് 2024. ഈ ജോലി തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ആസ്വദിച്ചുവെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.