5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shikhar Dhawan : മകനെ കണ്ടിട്ട് രണ്ട് വര്‍ഷം, സംസാരിച്ചിട്ട് ഒരു കൊല്ലം ! എന്നെ ബ്ലോക്ക് ചെയ്തു; നെഞ്ചുലഞ്ഞ് ശിഖര്‍ ധവാന്‍

Shikhar Dhawan about his son Zoravar: മകന്‍ സന്തോഷത്തോടെയും ആരോഗ്യത്തെയും ആയിരിക്കണമെന്നാണ് ആഗ്രഹം. ബ്ലോക്ക് ചെയ്‌തെങ്കിലും മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ മെസേജ് അയക്കാറുണ്ട്. അത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. വായിച്ചില്ലെങ്കിലും പ്രശ്‌നമില്ല. അവനിലേക്ക് എത്തിച്ചേരുക എന്നത് ദൗത്യമാണ്. അത് തുടരുമെന്നും ധവാന്‍

Shikhar Dhawan : മകനെ കണ്ടിട്ട് രണ്ട് വര്‍ഷം, സംസാരിച്ചിട്ട് ഒരു കൊല്ലം ! എന്നെ ബ്ലോക്ക് ചെയ്തു; നെഞ്ചുലഞ്ഞ് ശിഖര്‍ ധവാന്‍
ശിഖര്‍ ധവാനും, മകന്‍ സൊറാവറും Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 17 Feb 2025 21:13 PM

കനെ വേര്‍പിരിഞ്ഞ് കഴിയുന്നതിലെ വേദന പരസ്യമാക്കി മുന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 11കാരനായ മകന്‍ സോറാവറിനെ രണ്ട് വര്‍ഷമായി കണ്ടിട്ടില്ലെന്നും, ഒരു കൊല്ലമായി സംസാരിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മകനുമായി സംസാരിക്കാനുള്ള വഴികള്‍ തടഞ്ഞു. ആത്മീയ ബന്ധങ്ങളില്‍ ആശ്വാസം കണ്ടെത്തേണ്ടി വന്നെന്നും ധവാന്‍ വ്യക്തമാക്കി. മകനുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളില്‍ നിന്നും തന്നെ ബ്ലോക്ക് ചെയ്‌തെന്നും എഎൻഐ പോഡ്‌കാസ്റ്റിൽ ധവാന്‍ പറഞ്ഞു.

”ഇത് ബുദ്ധിമുട്ടാണ്. പക്ഷേ, ഇതിനൊപ്പം ജീവിക്കാന്‍ പഠിക്കുന്നു. അവനെ മിസ് ചെയ്യുന്നുണ്ട്. ഉള്ളിന്റെയുള്ളില്‍ അവനോട് സംസാരിക്കുന്നുണ്ട്. എല്ലാ ദിവസവും അവനുമായി സംസാരിക്കുകയും, കെട്ടിപ്പിടിക്കുകയും ചെയ്യുന്നതായി തോന്നുന്നുണ്ട്. ആത്മീയതയിലേക്ക് ഞാന്‍ എന്റെ ഊര്‍ജം ഉപയോഗിക്കുന്നു. മകനെ തിരികെ കൊണ്ടുവരാനുള്ള ഒരേയൊരു മാര്‍ഗമാണിത്. സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല”-ധവാന്‍ പ്രതികരിച്ചു.

താന്‍ മകനോടൊപ്പമുള്ളതു പോലെ തോന്നുന്നു. അവനോട് സംസാരിക്കുന്നതുപോലെയും, അവനൊപ്പം കളിക്കുന്നതു പോലെയും തോന്നുന്നു. ധ്യാനിക്കുമ്പോള്‍ ആരംഗം മനസില്‍ കാണുന്നു. മകന് ഇപ്പോള്‍ 11 വയസായെന്നും താരം പറഞ്ഞു.

Read Also : ‘2018 ലെ പ്രളയത്തിൽ എല്ലാം നഷ്ടമായി; ശിവകാർത്തികേയൻ സാറാണ് അന്ന് സഹായിച്ചത്’; തുറന്ന് പറഞ്ഞ് സജന സജീവന്‍

മകനെ കാണാന്‍ അവസരം കിട്ടിയാല്‍, ആദ്യം അവനെ കെട്ടിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവനോടൊപ്പം സമയം ചെലവഴിക്കും. അവന് പറയാനുള്ളത് കേള്‍ക്കും. അവനെക്കുറിച്ച് അറിയും. അവന്‍ കരഞ്ഞാല്‍ താനും കരയും. അവനോടൊപ്പമുള്ള സമയം ആസ്വദിക്കും. തന്റെ ഏതെങ്കിലും ഇന്നിംഗ്‌സ് മകനെ കാണിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും ധവാന്‍ പറഞ്ഞു.

അവന്‍ സന്തോഷത്തോടെയും ആരോഗ്യത്തെയും ആയിരിക്കണമെന്നാണ് ആഗ്രഹം. തന്നെ ബ്ലോക്ക് ചെയ്‌തെങ്കിലും മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ ഇപ്പോഴും അവന് മെസേജ് അയക്കാറുണ്ട്. അവന്‍ അത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. വായിച്ചില്ലെങ്കിലും പ്രശ്‌നമില്ല. അവനിലേക്ക് എത്തിച്ചേരുക എന്നത് എന്റെ ദൗത്യമാണ്. അത് താന്‍ തുടരുമെന്നും ധവാന്‍ പറഞ്ഞു. ഐഷ മുഖര്‍ജിയും ശിഖര്‍ ധവാനും 2023 ഒക്ടോബറിലാണ് വിവാഹമോചിതരായത്. പിന്നീട് മകനെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് താരം വെളിപ്പെടുത്തിയത്.