Shama Mohamed: ‘ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റന്‍’, കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ഷമ മുഹമ്മദ്

Shama Mohamed: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് അഭിനന്ദനവുമായി ഷമ മുഹമ്മദ്. നേരത്തെ രോ​ഹിതിന്റെ വണ്ണത്തെ വിമർശിച്ച് കൊണ്ടുള്ള ഷമയുടെ പരാമർശം ഏറെ വിവാദമായിരുന്നു. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നു ഷമയുടെ പ്രസ്താവന.

Shama Mohamed: ‘ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റന്‍’, കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ഷമ മുഹമ്മദ്

Shama Mohamed

nithya
Published: 

10 Mar 2025 09:01 AM

ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് രം​ഗത്ത്. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പിലാണ് 76 റണ്‍സ് നേടിയ രോഹിത് ശർമ്മയ്ക്ക് പ്രത്യേകമായ അനുമോദനം പങ്കുവെച്ചത്. ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരെയും പരാമർശിച്ചാണ് ഷമയുടെ പോസ്റ്റ്.

അതി​ഗംഭീര പ്രകടനത്തിലൂടെ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. 76 റണ്‍സ് നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും അഭിനന്ദിക്കുന്നു. ശ്രേയസ് അയ്യ‍ർ, കെ.എല്‍ രാഹുൽ എന്നിവരും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വ​ഹിച്ചു. – ഷമ കുറിച്ചു.

 

രോഹിതിനെ വിമർശിച്ച് കൊണ്ടുള്ള വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അഭിനന്ദനവുമായി ഷമ രം​ഗത്തെത്തിയത്. ചാമ്പ്യൻസ് ട്രോഫിക്കിടെ ഷമയുടെ വണ്ണത്തെക്കുറിച്ചായിരുന്നു ഷമയുടെ വിവാദ പരാമർശം. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ 17 പന്തിൽ 15 റൺസിന് രോഹിത് പുറത്തായതിന് പിന്നാലെയായിരുന്നു വിമർശനം. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നു ഷമയുടെ പ്രസ്താവന.

ക്യാപ്റ്റനും താരവുമായി മാറാൻ ഭാ​ഗ്യം ലഭിച്ച ഒരു സാധാരണക്കാരൻ മാത്രമാണ് രോ​ഹിതെന്നും ഷമ പറഞ്ഞു. ഇതിനെതിരെ കായിക ലോകവും എന്നാൽ ഷമയുടെ പ്രസ്താവന വലിയ തോതിൽ വിമർശനത്തിന് കാരണമായി. രാഷ്ട്രീയ എതിരാളികളും കായിക താരങ്ങളും ഉൾപ്പെടെ വിമർശനവുമായി രം​ഗത്തെത്തി. അതേസമയം കോൺ​ഗ്രസ് ഷമയെ തള്ളിപ്പറഞ്ഞു. കായിക മേഖലയിലെ ഇതിഹാസങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് പാർട്ടി കാണുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. ഷമയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് കോൺ​ഗ്രസ് പറഞ്ഞു. പിന്നാലെ എക്സിൽ പങ്കുവെച്ച പോസ്റ്റ് ഷമ ഡിലീറ്റ് ചെയ്തു.

ന്യൂസീലൻഡ് മുന്നോട്ടുവച്ച 252 റൺസ് വിജയലക്ഷ്യം 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യയുടെ കിരീട നേട്ടം. 76 റൺസ് നേടിയ രോഹിത് ശര്‍മയാണ് വിജയശില്‍പ്പി. ശ്രേയാസ് അയ്യർ (48), കെഎൽ രാഹുൽ (34 നോട്ടൗട്ട്) എന്നിവരും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു. ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

Related Stories
BCCI Central Contracts: ശ്രേയാസ് അയ്യരും ഇഷാൻ കിഷനും തിരികെയെത്തി; ഗ്രേഡ് മെച്ചപ്പെടുത്തി ഋഷഭ് പന്ത്: വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ
Abhishek Nayar: പല താരങ്ങളും നല്ലത് പറഞ്ഞ അഭിഷേക് നായർ; പരാജയത്തിൻ്റെ പാപഭാരം പേറേണ്ടിവന്ന നിരപരാധി
IPL 2025: പുറത്താവൽ ഭീഷണി ഒഴിവാക്കാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അനിവാര്യം; എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്
IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ
IPL 2025: ഇന്നലെ 14കാരന്‍ വൈഭവ്, ഇന്ന് 17കാരന്‍ ആയുഷ്; ഐപിഎല്ലില്‍ തിമിര്‍ത്താടി ‘പയ്യന്‍സ്’
IPL 2025: ആരാ പറഞ്ഞേ ദേവ്ദത്ത്‌ പടിക്കല്‍ പോരെന്ന് ? മലയാളി പയ്യന്റെ ‘ഇമ്പാക്ടി’ല്‍ ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം
വറുത്ത കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങൾ
ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാൽ മാത്രം വിവാഹം
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിവാഹബന്ധം തകരും
ബ്രൗണ്‍ റൈസ്, വൈറ്റ് റൈസ്; ഇതില്‍ ഏതാണ് നല്ലത്?