5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024: ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

IND vs PAK T20 World Cup 2024 : ജൂൺ ഒന്നു മുതൽ 29വരെ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഒൻപതാമത് ടി20 ലോകകപ്പ് നടക്കുന്നത്. ടെക്‌സാസിൽ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക.

T20 World Cup 2024: ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്
neethu-vijayan
Neethu Vijayan | Updated On: 31 May 2024 10:10 AM

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് തീവ്രവാദ ഭീഷണി. ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയതായി കൗണ്ടി പൊലീസ് അറിയിച്ചു. ഭീകരസംഘടനയായ ഐഎസ്സിൻറേതാണ് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ.

ജൂൺ ഒമ്പതിന് ന്യൂയോർക്കിലെ നസ്സാവു സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണർ പാട്രിക് റൈഡർ ഉറപ്പുനൽകി.

‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങൾ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂൺ ഒമ്പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും’, പാട്രിക് പറഞ്ഞു. ന്യൂയോർക്കിലെ സ്‌റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ജൂൺ ഒന്നു മുതൽ 29വരെ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഒൻപതാമത് ടി20 ലോകകപ്പ് നടക്കുന്നത്. ടെക്‌സാസിൽ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒൻപതിന് പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുക. ഈ രണ്ട് മത്സരങ്ങളും ന്യൂയോർക്കിലെ നസ്സാവു ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുക. 12ന് ആതിഥേയരായ യുഎസ്സിനെയും ഇതേ ഗ്രൗണ്ടിൽ ഇന്ത്യ നേരിടും.

എ ഗ്രൂപ്പിൽ ഉൾപ്പെട്ട ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ഐസിസ് തീവ്രവാദ ഭീഷണിയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൽ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുകയും സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകുകയുമായിരുന്നു.