5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Santosh Trophy Kerala Vs Manipur: റോഷലിന് ഹാട്രിക്! സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പുമായി കേരളം ഫെെനലിൽ, എതിരാളികൾ ബം​ഗാൾ

Kerala Reach Santosh Trophy Final: 87-ാം മിനിറ്റിൽ റോഷലിലൂടെ നാലാം ​ഗോൾ കണ്ടെത്തിയതോടെ കേരളം ഫെെനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. കോർണർ കിക്ക് റോഷൽ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4 ) ലഭിച്ച പെനാൽറ്റിയിലൂടെ റോഷലിന്റെ ഹാട്രിക്.

Santosh Trophy Kerala Vs Manipur: റോഷലിന് ഹാട്രിക്! സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പുമായി കേരളം ഫെെനലിൽ, എതിരാളികൾ ബം​ഗാൾ
Santosh TrophyImage Credit source: Social Media
athira-ajithkumar
Athira CA | Updated On: 29 Dec 2024 23:03 PM

ഹൈദരാബാദ്: അപരാജിത കുതിപ്പിൽ രാജകീയമായി സന്തോഷ് ട്രോഫി കലാശപ്പോരിന് ടിക്കറ്റെടുത്ത് കേരളം. ഹെെദരാബാദിലെ ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മണിപ്പൂരിനെ കെട്ടുകെട്ടിച്ചാണ് കേരളത്തിന്റെ ഫെെനൽ പ്രവേശനം. മണിപ്പൂരിനെതിരെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിനായി പകരക്കാരൻ മുഹമ്മദ് റോഷൽ ഹാട്രികുമായി തിളങ്ങി. നസീബ് റഹ്മാൻ, മുഹമ്മദ് നജ്സൽ എന്നിവരാണ് കേരളത്തിനായി സെമി ഫെെനലിൽ വലകുലുക്കിയ മറ്റ് താരങ്ങൾ. 16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫെെനലിന് യോ​​ഗ്യത നേടുന്നത്.

മത്സരത്തിൽ ഉടനീളം കേരളത്തിന്റെ കേരളത്തിന്റെ ആതിപഥ്യമാണ് കാണാൻ സാധിച്ചത്. കേരളം ​ഗോൾമഴ പെയ്യിച്ച മത്സരത്തിൽ മണിപ്പൂരിനെ കാണാൻ പോലും സാധിച്ചിരുന്നില്ല. ഡിസംബർ 31-ന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബം​ഗാളാണ് കേരളത്തിന്റെ എതിരാളികൾ. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ മണിപ്പൂർ താരങ്ങൾ കേരളത്തിന്റെ ബോക്സിലേക്ക് പന്തുമായി ഇരച്ചെത്തി. എന്നാൽ കേരളത്തിന്റെ പ്രതിരോധത്തിലെ പൂട്ടുപൊളിക്കാൻ മണിപ്പൂർ താരങ്ങൾക്ക് സാധിച്ചില്ല. പന്തുമായി മുന്നേറിയ കേരളം 22-ാം മിനിറ്റിൽ നസീബ് റഹ്‌മാനിലൂടെ മുന്നിലെത്തി. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി താരം മണിപ്പുർ ഗോളിയെ കബളിപ്പിച്ചാണ് വലകുലുക്കിയത്. എന്നാൽ കേരളത്തിന്റെ ആ സന്തോഷത്തിന് അൽപ്പായുസ് മാത്രമായിരുന്നു ഫലം. 29-ാം മിനിറ്റിൽ മണിപ്പൂർ സമനിലപിടിച്ചു. പെനാൽറ്റിയിലൂടെ ആയിരുന്നു മണിപ്പൂരിന്റെ ആശ്വാസ ​ഗോൾ.

ALSO READ: World Test Championship Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ഇന്ത്യയോ? സാധ്യതകൾ ഇങ്ങനെ

പിഴവുകൾ അടച്ച് മുന്നേറ്റം ശക്തമാക്കിയ കേരളം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആദ്യ പകുതിയുടെ ഇൻജ്വറി ടെെമിൽ വീണ്ടും കേരളത്തിന്റെ ​ഗോൾ. കൗണ്ടർ അറ്റാക്കിനൊടുവിൽ മുഹമ്മദ് അജ്സൽ (45+1) ആണ് കേരളത്തിനായി പന്ത് ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിൽ മണിപ്പൂർ ഉണർന്ന് കളിച്ചെങ്കിലും കേരളം പ്രതിരോധം കടുപ്പിച്ചതോടെ പന്ത് ബോക്സിലേക്ക് എത്തിക്കാൻ മണിപ്പൂർ താരങ്ങൾക്ക് ആയില്ല. മണിപ്പൂരിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ റോഷലിലൂടെ 73-ാം മിനിറ്റിൽ കേരളം മൂന്നാം ഗോളും കണ്ടെത്തി.
87-ാം മിനിറ്റിൽ റോഷലിലൂടെ നാലാം ​ഗോൾ കണ്ടെത്തിയതോടെ കേരളം ഫെെനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. കോർണർ കിക്ക് റോഷൽ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4 ) ലഭിച്ച പെനാൽറ്റിയിലൂടെ റോഷലിന്റെ ഹാട്രിക്. ഇതോടെ അഞ്ചു ​ഗോളുകളുമായി കേരളം രാജകീയമായ സന്തോഷ് ട്രോഫി ഫെെനലിലേക്ക്.

ചൊവ്വാഴ്ച നടക്കുന്ന ഫെെനലിൽ പശ്ചിമ ബം​ഗാളാണ് കേരളത്തിന്റെ എതിരാളികൾ. ബം​ഗാൾ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് നടന്ന സെമി ഫെെനലിൽ നിലവിലെ ചാമ്പ്യന്മാരായ സെമിയിൽ സർവീസസിനെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. 47-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഒരു തവണ പോലും ബം​ഗാളിന് സന്തോഷ് ട്രോഫി കിരീടം നേടാനായിട്ടില്ല.