5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിന്റെ സിക്‌സ് പതിച്ചത് യുവതിയുടെ മുഖത്ത്; വീഡിയോ

South Africa vs India T20I: രണ്ടാമതായി ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ ആണിത്. ആദ്യത്തേത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് സെഞ്ചുറിയുണ്ട്. മാത്രമല്ല ടി20യുടെ ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന താരവുമാണ് സഞ്ജു.

Sanju Samson: സഞ്ജുവിന്റെ സിക്‌സ് പതിച്ചത് യുവതിയുടെ മുഖത്ത്; വീഡിയോ
പന്ത് മുഖത്തടിച്ച വേദനയില്‍ കരയുന്ന യുവതി, സഞ്ജു സാംസണ്‍ (Image Credits: Screengrab and PTI)
shiji-mk
SHIJI M K | Published: 15 Nov 2024 23:32 PM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. 56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ തിലക് വര്‍മയും സെഞ്ചുറി അടിച്ചെടുത്തിട്ടുണ്ട്. 47 പന്തില്‍ 120 റണ്‍സാണ് തിലക് വര്‍മ നേടിയത്. ഇരുവരുടെയും സെഞ്ചുറിയുടെ കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ നേടിയത്.

ഒന്‍പത് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. പത്ത് സിക്‌സും ഒന്‍പത് ഫോറും നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാമതായി ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ ആണിത്. ആദ്യത്തേത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് സെഞ്ചുറിയുണ്ട്. മാത്രമല്ല ടി20യുടെ ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന താരവുമാണ് സഞ്ജു.

Also Read: Sanju Samson: കുതിച്ച് സഞ്ജു; ടി20യില്‍ മൂന്നാം സെഞ്ചുറി

ഇത്തവണത്തെ മത്സരത്തില്‍ സഞ്ജു തൊടുത്തുവിട്ട ഒരു സിക്‌സ് ചെന്ന് പതിച്ചത് കാണികളിലൊരാളുടെ മുഖത്താണ്. നിലത്ത് പിച്ച് ചെയ്ത ബോള്‍ കാണിയായ യുവതിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. നിലത്ത് പിച്ച് ചെയ്തതുകൊണ്ട് തന്നെ അധികം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടിക്കൊണ്ട വേദനയില്‍ കരയുന്ന യുവതിയുടെ മുഖത്ത് ഐസ് വെച്ച് കൊടുക്കുന്നതും എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു അന്വേഷിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

അതേസമയം, ഗംഭീര തുടക്കമാണ് ഈ മത്സരത്തില്‍ ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ സഞ്ജു – അഭിഷേക് സഖ്യം 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരുടെയും കൂട്ടുകെട്ട് തകരുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്സും രണ്ട് ഫോറും നേടി കളംവിട്ടു. പിന്നീട് സഞ്ജു-തിലക് സഖ്യം വെടിക്കെട്ട്.

Latest News