Sanju Samson; ‘ഡയറ്റ് നോക്കുന്നുണ്ട്, പക്ഷേ, ചോക്കളേറ്റ് എനിക്ക് ഇഷ്ടമാണ്’; സഞ്ജുവിൻ്റെ ആദ്യ കാല ഇൻ്റർവ്യൂ വീണ്ടും വൈറൽ
Sanju Samson Old Interview: സഞ്ജു സാംസണിൻ്റെ ആദ്യകാല ഇൻ്റർവ്യൂ സമൂഹമാധ്യമങ്ങളിൽ വൈറൽ. രാജസ്ഥാൻ റോയൽസ് താരമായിരിക്കെ ആദ്യ സീസണുകളിൽ താരവുമായി നടത്തിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പഴയകാല ഐപിഎൽ സീസണിനിടെ മലയാളി താരം സഞ്ജു സാംസണുമായി നടത്തിയ ഇൻ്റർവ്യൂ വൈറൽ. രാജസ്ഥാൻ റോയൽസുമൊത്തുന്ന ആദ്യ സീസണുകൾക്കിടയിൽ നടത്തിയ ഇൻ്റർവ്യൂവിൻ്റെ ദൃശ്യങ്ങളാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡയറിമിൽക്ക് കഴിച്ചുകൊണ്ടിരിക്കുന്ന സഞ്ജുവാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്.
സഞ്ജുവിൻ്റെ മുറിയിലേക്ക് ഇൻ്റർവ്യൂവിനായി എത്തുന്ന രണ്ട് പേരിൽ ഒരാൾ ടീപ്പോയ്ക്ക് മുകളിൽ വച്ചിരിക്കുന്ന ഡയറിമിൽക്ക് ചോക്കളേറ്റ് എന്താണെന്ന് ചോദിക്കുമ്പോൾ, അത് ചോക്കളേറ്റാണെന്ന് സഞ്ജു മറുപടി പറയുന്നു. “അത് താങ്കളുടെ ഡയറ്റിന് നല്ലതാണോ?” എന്നാണ് അടുത്ത ചോദ്യം. “ഞാൻ ഡയറ്റ് നോക്കുന്നുണ്ട്. പക്ഷേ, ചോക്കളേറ്റ് എനിക്ക് ഇഷ്ടമാണ്” എന്ന് സഞ്ജു മറുപടി പറയുന്നു. ശേഷം മേശയിലുള്ള മറ്റൊരു സാധനം എന്താണെന്ന് ചോദിക്കുമ്പോൾ അത് വയറ് അസ്വസ്ഥമാകുമ്പോൾ കഴിക്കാനുള്ളതാണെന്നും സഞ്ജു പറയുന്നു. ഒആർഎസ് ലായനി പോലുള്ള എന്തോ ആണ് അത്.




Sanju Samsons First Interview with RR where he was Seen Eating Hajmola And Dairy Milk 😂 Nobody Thought That He Would Become Captain Samson at That Time Such A Young Talented and Innocent Boy Scouted by Rahul Dravid pic.twitter.com/bCB4pURGD1
— Soorma (@sosoorma) March 17, 2025
2013ൽ, 19ആം വയസിലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിലെത്തുന്നത്. 2015 വരെ താരം രാജസ്ഥാൻ റോയൽസിൽ കളിച്ചു. ശേഷം രാജസ്ഥാനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയ രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച താരം 2018ൽ വീണ്ടും രാജസ്ഥാൻ റോയൽസിലെത്തി. 2021ൽ സഞ്ജു രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി. ഐപിഎലിൽ ആകെ 168 മത്സരം കളിച്ച സഞ്ജു സാംസൺ 30.69 ശരാശരിയിൽ 139 സ്ട്രൈക്ക് റേറ്റിൽ 3180 റൺസാണ് താരം നേടിയത്. മൂന്ന് സെഞ്ചുറിയും 25 അർദ്ധസെഞ്ചുറിയും താരം നേടിയിട്ടുണ്ട്.
Also Read: IPL 2025: ‘സഞ്ജുവുമായി ഇനി മത്സരിക്കേണ്ട’; ഋഷഭ് പന്ത് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളെന്ന് ആകാശ് ചോപ്ര
2015 മുതൽ ദേശീയ ടീമിലുണ്ടെങ്കിലും ഇക്കഴിഞ്ഞ രണ്ട് വർഷത്തിലാണ് സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ തുടരെ അവസരങ്ങൾ ലഭിച്ചത്. നിലവിൽ ഇന്ത്യൻ ടീമിനെ ഓപ്പണറായി സഞ്ജു ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. 16 ഏകദിനങ്ങളിൽ നിന്ന് 56.66 ശരാശരിയിൽ 510 റൺസാണ് താരം നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും താരത്തിന് ഏകദിനത്തിലുണ്ട്. ടി20യിൽ 41 മത്സരങ്ങൾ കളിച്ച താരം 25.6 ശരാശരിയിൽ 845 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും താരത്തിന് ടി20യിലുണ്ട്.