5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson : മലയാളികൾക്ക് അഭിമാനം; ടീം ഷീറ്റ് പ്രകാരം ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

Sanju Samson Vice Captain : സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20യിൽ മലയാളി താരം സഞ്ജു സാംസണെ ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. മാനേജ്മെൻ്റ് സമർപ്പിച്ച ടീം ഷീറ്റ് പ്രകാരം സഞ്ജുവാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. കരിയറിലാദ്യമായാണ് സഞ്ജു സീനിയർ ടീമിൻ്റെ ലീഡർഷിപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.

Sanju Samson : മലയാളികൾക്ക് അഭിമാനം; ടീം ഷീറ്റ് പ്രകാരം ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ
Sanju Samson Vice Captain (Image Courtesy - Getty Images)
abdul-basith
Abdul Basith | Published: 10 Jul 2024 16:59 PM

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ (Indian Cricket Team) ടീമിൻ്റെ വൈസ് ക്യാപ്റ്റൻ മലയാളി താരം സഞ്ജു സാംസൺ. മാനേജ്മെൻ്റ് സമർപ്പിച്ച ടീം ഷീറ്റിൽ വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണാണ് ഉള്ളത്. ശുഭ്മൻ ഗിൽ ആണ് ക്യാപ്റ്റൻ. കരിയറിൽ ആദ്യമായാണ് സഞ്ജു സീനിയർ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുന്നത്. ഇന്ത്യ എ ടീമിനെ നയിച്ച് കിരീടം നേടിക്കൊടുത്തിട്ടുള്ള സഞ്ജു അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു.

ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം തിരികെവന്ന യശസ്വി ജയ്സ്വാളും ശിവം ദുബെയും സഞ്ജുവിനൊപ്പം ടീമിൽ ഇടം നേടിയപ്പോൾ ധ്രുവ് ജുറെൽ, റിയാൻ പരഗ്, സായ് സുദർശൻ എന്നിവർ പുറത്തായി. മുകേഷ് കുമാറിന് പകരം ഖലീൽ അഹ്മദിനും ടീമിൽ ഇടം ലഭിച്ചു. അഞ്ചാം നമ്പരിലാണ് സഞ്ജു ഇന്ന് ബാറ്റ് ചെയ്യുക. ആദ്യ നാല് സ്ഥാനങ്ങളിൽ ഓപ്പണർമാരാണ്. കഴിഞ്ഞ കളിയിൽ ശുഭ്മൻ ഗില്ലിനൊപ്പം ഓപ്പൺ ചെയ്ത് തകർപ്പൻ സെഞ്ചുറിയടിച്ച അഭിഷേക് ശർമ ഇന്ന് മൂന്നാം നമ്പരിലേക്കിറങ്ങിയപ്പോൾ കഴിഞ്ഞ കളിയിൽ ഫിഫ്റ്റിയടിച്ച ഋതുരാജ് ഗെയ്ക്‌വാദ് നാലാം നമ്പറിൽ കളിക്കും.

Also Read: Gautam Gambhir : ഗംഭീർ തന്നെ ഇന്ത്യൻ ടീമിൻ്റെ അടുത്ത പരിശീലകൻ; സ്ഥിരീകരിച്ച് ബിസിസിഐ

ടീമിലെ ഏറ്റവും സീനിയർ താരമായ സഞ്ജു ഇന്ത്യയെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, രാജ്യാന്തര ടി20യിൽ മോശം റെക്കോർഡുകളുള്ള ശുഭ്മൻ ഗില്ലിനെ ടീം മാനേജ്മെൻ്റ് നായകനായി നിയമിച്ചു. ഇത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു ആയിരുന്നു പ്രധാന വിക്കറ്റ് കീപ്പർ. എന്നാൽ, കൊടുങ്കാറ്റിനെ തുടർന്ന് ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൻ്റെ തിരിച്ചുവരവ് വൈകിയപ്പോൾ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ സഞ്ജുവിന് പകരം ധ്രുവ് ജുറെൽ വിക്കറ്റ് കാത്തു. ആദ്യ കളിയിൽ സിംബാബ്‌വെയ്ക്കെതിരെ പരാജയപ്പെട്ടത് തിരിച്ചടിയായെങ്കിലും രണ്ടാമത്തെ കളിയിൽ വിജയിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി.

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ പടുകൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. 100 റൺസിനാണ് ഇന്ത്യൻ യുവനിര സിംബാബ്‌വെയെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 235 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച ഇന്ത്യ സിംബാബ്‌വെയെ 134 റൺസിന് എറിഞ്ഞിട്ടു. 47 പന്തിൽ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ കളിയിലെ താരമായി. റൺസ് അടിസ്ഥാനത്തിൽ സിംബാബ്‌ബെയുടെ ഏറ്റവും വലിയ പരാജയമാണിത്. മുൻപ് ഓസ്ട്രേലിയക്കെതിരെയും അവർ 100 റൺസിന് പരാജയപ്പെട്ടിരുന്നു.