Sanju Samson: കളിയില്‍ മികവ് പുലര്‍ത്തിയാല്‍ ആരും തഴയപ്പെടില്ല; ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്‌നങ്ങളില്ല: സഞ്ജു സാംസണ്‍
Sanju Samson About Champions Trophy Tournament Exclusion: രഞ്ജി ട്രോഫിയില്‍ കേരളത്തില്‍ ഒരുപാട് നാളായുള്ള സ്വപ്‌നാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയിലെല്ലാമുള്ള ക്ലൈമാക്‌സ് പോലെയായിരുന്നു കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പരിക്ക് പറ്റിയതിനായാണ് കളിക്കാന്‍ സാധിക്കാതിരുന്നത്. ഫൈനല്‍ മത്സരത്തില്‍ എന്തായാലും താന്‍ ടീമിന്റെ കൂടെ ഗ്രൗണ്ടിലുണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സംഘടനയുമായി ഇനിയും സഹകരിച്ച് മുന്നോട്ട് പോകുമെന്നും നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സഞ്ജു സാംസണ്‍ പറഞ്ഞു.
പതിമൂന്ന് വയസ് മുതല്‍ തനിക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളിയില്‍ മികവ് പുലര്‍ത്തി കഴിഞ്ഞാല്‍ ആരും തഴയപ്പെടില്ല. എങ്ങനെ കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചാണ് താനിപ്പോള്‍ ചിന്തിക്കുന്നത്.
രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഒരുപാട് നാളായുള്ള സ്വപ്‌നാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയിലെല്ലാമുള്ള ക്ലൈമാക്‌സ് പോലെയായിരുന്നു കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പരിക്ക് പറ്റിയതിനായാണ് കളിക്കാന്‍ സാധിക്കാതിരുന്നത്. ഫൈനല്‍ മത്സരത്തില്‍ എന്തായാലും താന്‍ ടീമിന്റെ കൂടെ ഗ്രൗണ്ടിലുണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി.




രഞ്ജിയില്‍ കേരളം സമ്മര്‍ദമില്ലാതെ നന്നായി കളിക്കുന്നുണ്ട്. ലോകം മുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത്. ടീമിന്റെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹം. എന്തുകൊണ്ടാണ് ടീമില്‍ ഇടം ലഭിക്കാതെ പോയതെന്ന കാര്യം സെലക്ടര്‍മാര്‍ക്കേ അറിയൂ. ഇന്ത്യ ഉറപ്പായും മത്സരത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ മരിയാട് എട്ട് ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊച്ചിയില്‍ സ്‌പോര്‍ട്‌സ് കോളേജ് ആരംഭിക്കുമെന്നും സഞ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജു നിലവില്‍ വിശ്രമത്തിലാണ്. ഈ പരിക്ക് കാരണമാണ് സഞ്ജുവിന് രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരം നഷ്ടമായത്.
കേരളം ഫൈനലിലെത്തിയതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് സഞ്ജു രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് കണ്ടിരുന്ന ആ സ്വപ്നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ എന്നാണ് സഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.