5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson VHT 2024 : ഡൽഹിയ്ക്കെതിരെയും സഞ്ജു സാംസൺ ടീമിലില്ല; അണിയറയിൽ നടക്കുന്നതെന്ത്?

Sanju Samson Not Included In VHT Team: ഡൽഹിയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി ടീമിലും സഞ്ജു സാംസണ് ഇടമില്ല. കളിക്കാൻ തയ്യാറാണെന്ന് താരം അറിയിച്ചിട്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ താരത്തെ പരിഗണിച്ചിട്ടില്ല. ഇതേച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്.

Sanju Samson VHT 2024 : ഡൽഹിയ്ക്കെതിരെയും സഞ്ജു സാംസൺ ടീമിലില്ല; അണിയറയിൽ നടക്കുന്നതെന്ത്?
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 28 Dec 2024 13:27 PM

ഡൽഹിയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിലും സഞ്ജു സാംസൺ ടീമിലില്ല. ടൂർണമെൻ്റിന് മുന്നോടിയായി നടന്ന ക്യാമ്പിൽ പങ്കെടുത്തില്ലെന്ന് കാട്ടി താരത്തെ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. സൽമാൻ നിസാറാണ് കേരള ടീമിനെ നയിച്ചത്. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരത്തിന് പിന്നാലെ താരം കളിക്കാൻ തയ്യാറാണെന്ന് കെസിഎയെ അറിയിച്ചു. എങ്കിലും സഞ്ജുവിനെ (Sanju Samson) ടീമിൽ ഉൾപ്പെടുത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തയ്യാറായിട്ടില്ല.

ക്യാമ്പിൽ പങ്കെടുത്തവരെ മാത്രമേ ടീമിൽ പരിഗണിക്കൂ എന്നതായിരുന്നു ഇക്കാര്യത്തിൽ കെസിഎയുടെ നിലപാട്. സഞ്ജു കളിക്കാമെന്നറിയിച്ചെങ്കിലും ക്യാമ്പിൽ പങ്കെടുത്തില്ലെന്നതിനാൽ ടീമിൽ പരിഗണിയ്ക്കുന്നതിൽ തീരുമാനമായില്ല എന്നായിരുന്നു കെസിഎ ഡൽഹിയ്ക്കെതിരായ മത്സരത്തിന് മുൻപ് പ്രതികരിച്ചത്. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാറിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സഞ്ജുവിന് പകരം യുവതാരം ഷോൺ റോജറിനെയാണ് കെസിഎ ടീമിൽ പരിഗണിച്ചത്. എന്തുകൊണ്ട് സഞ്ജു ടീമിലില്ല എന്നതിന് കെസിഎയോ സഞ്ജുവോ മറുപടി പറഞ്ഞില്ല. എന്നാൽ, പരിക്കേറ്റതിനാലാണ് താരം കളിക്കാത്തതെന്ന് ആരാധകർ വ്യാഖ്യാനിച്ചു. യുഎഇയിൽ പരിശീലനം നടത്തവെ സഞ്ജുവിൻ്റെ കാലിന് പരിക്ക് പറ്റി എന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഭാര്യ ചാരുലതയുടെ പിറന്നാളിന് സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാലിലെ കെട്ട് വ്യക്തമായി കാണുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് തന്നെ പരിക്കേറ്റതിനാലാവാം സഞ്ജു ടീമിൽ ഇല്ലാത്തത് എന്നായിരുന്നു അഭ്യൂഹങ്ങൾ. താരത്തിൻ്റെ കാലിന് നേരിയ പരിക്കേറ്റെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ടിവി9 മലയാളത്തോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ കെസിഎയുടെ പ്രതികരണമറിയാൻ ടിവി9 മലയാളം രണ്ട് ദിവസമായി ശ്രമിക്കുകയാണെങ്കിലും ലഭിച്ചിട്ടില്ല.

Also Read : Sanju Samson : ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാമെന്ന് സഞ്ജു; തീരുമാനമെടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ

ഈ മാസം 18നാണ് സഞ്ജു എന്തുകൊണ്ട് ടീമിലില്ല എന്നതിനെപ്പറ്റി കെസിഎ അറിയിച്ചത്. താൻ ക്യാമ്പിലുണ്ടാവില്ലെന്നറിയിക്കുന്ന ഒരു ഇമെയിൽ സഞ്ജു അയച്ചു എന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം ഇല്ലാതെയാണ് വയനാട് ടീമിൻ്റെ ക്യാമ്പ് നടന്നത്. സാധാരണയായി ക്യാമ്പിൽ പങ്കെടുക്കുന്നവരെയേ ടീമിൽ പരിഗണിക്കാറുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് സഞ്ജു ടീമിൽ തിരികെയെത്താമെന്നറിയിച്ചത്.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ നിയന്ത്രിച്ചുനിർത്താൻ കേരളത്തിന് സാധിച്ചു. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 258 റൺസെടുക്കാനേ ഡൽഹിയ്ക്ക് സാധിച്ചുള്ളൂ. 58 റൺസ് നേടി പുറത്താവാതെ നിന്ന അനുജ് റാവത്ത് ഡൽഹിയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ആയുഷ് ബദോനി 56 റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 147 എന്നീ നിലകളിൽ തകർച്ച നേരിട്ട ഡൽഹിയെയാണ് ബദോനിയും റാവത്തും സുമിത്ത് മാത്തുറും (48) ചേർന്ന് കരകയറ്റിയത്. കേരളത്തിനായി ഷറഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളിൽ ഒന്നും വിജയിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആദ്യ കളി തോറ്റപ്പോൾ രണ്ടാം മത്സരം മഴയിൽ ഉപേക്ഷിച്ചു.

Latest News