Sanju Samson : ‘സഞ്ജുവിൻ്റെ കാര്യത്തിൽ ചിലർ ബാലിശമായ ഇടപെടൽ നടത്തി’; കെസിഎയ്ക്കെതിരെ സഞ്ജു സാംസണിൻ്റെ പിതാവ്
Sanju Samson-KCA Issue : വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതിനെ തുടർന്നാണ് സഞ്ജു സാംസണിന് ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ താരത്തിന്ന വിജയ് ഹാസാരെ ട്രോഫി ടൂർണമെൻ്റിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നില്ല
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള പോര് തുടങ്ങുകയും അതിപ്പോൾ മറ്റൊരു തലത്തേക്ക് പോയികൊണ്ടിരിക്കുകയുമാണ്. വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് മലയാളി താരത്തിന് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ക്ഷണം ലഭിക്കാതെ വന്നത്.വിജയ് ഹസാരെയിൽ പങ്കെടുക്കാനുള്ള അവസരം കെസിഎ നൽകിയിരുന്നില്ലയെന്നാണ് സഞ്ജു സാംസണിൻ്റെ വാദം. പക്ഷെ ആഭ്യാന്തര ടൂർണമെൻ്റിന് മുന്നോടിയായിട്ടുള്ള ക്യാമ്പിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് താരത്തിന് അവസരം നിഷേധിച്ചതെന്നാണ് കെസിഎ വ്യക്തമാക്കുന്നത്.
അതേസമയം മലയാളി താരത്തിന് അവസരം നൽകാത്ത കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഇപ്പോൾ സഞ്ജു സാംസണിൻ്റെ പിതാവ് സാംസൺ വിശ്വനാഥ് രംഗത്തെത്തി. ക്യമ്പിൽ പങ്കെടുക്കാത്ത താരങ്ങളെ കെസിഎ വിജയ് ഹസാരെയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. കെസിഎയിലെ ചിലർക്ക് തൻ്റെ മകനോട് അനിഷ്ടമുണ്ട്. അതുകൊണ്ടാണ് ടൂർണമെൻ്റിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതെന്നും സാംസൺ വിശ്വനാഥ് പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Kerala Ranji Team: സച്ചിൻ ബേബി നയിയ്ക്കും; സഞ്ജു ടീമിലില്ല; കേരളത്തിൻ്റെ രഞ്ജി ടീം പ്രഖ്യാപിച്ചു
സഞ്ജു മാത്രമല്ല വിജയ് ഹസാരെയുടെ ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ സഞ്ജുവിന് കൂടാതെ ആ കൂട്ടിത്തിലുള്ളവർ ആഭ്യന്തര ടൂർണമെൻ്റിനായി കെസിഎയുടെ ടീമിൽ ഇടം നേടുകയും ചെയ്തു. കെസിഎയിലെ ചിലർക്ക് തൻ്റെ കുട്ടിയോട് അനിഷ്ടമുണ്ട്. കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജിനെയും സെക്രട്ടറി വിനോദിനെയും കൂടാതെ മറ്റ് ചിലർക്കാണ് സഞ്ജുവിനോട് അനിഷ്ടമുള്ളത്. സഞ്ജുവിനോട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നേരിട്ട് വിളിച്ച് ചോദിക്കാമായിരുന്നുയെന്ന് സാംസൺ വിശ്വനാഥ് പറഞ്ഞു.
നിലവിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ട്വൻ്റി20 പരമ്പരയ്ക്കായിട്ടുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. എന്നാൽ രണ്ടാം ഘട്ട രഞ്ജി ട്രോഫി മത്സരത്തിനായിട്ടുള്ള കേരള ടീമിലും സഞ്ജുവിനെ കെസിഎ ഉൾപ്പെടുത്തിട്ടില്ല. അതേസമയം വിവാദത്തിൽ സഞ്ജു സാംസൺ നേരിട്ട് ഒരു പ്രസ്താവനയും നടത്തിട്ടില്ല.