5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2024 : ഈ പ്രകടനങ്ങൾ ഒന്നും സെലക്ടർമാർ കാണുന്നില്ലേ? സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

India Squad For T20 World Cup 2024 : രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരെയാണ് ബിസിസിഐ സെല്കടർമാർ ലോകകപ്പിനായി പരിഗണിക്കുന്നത്.

IPL 2024 : ഈ പ്രകടനങ്ങൾ ഒന്നും സെലക്ടർമാർ കാണുന്നില്ലേ? സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്
Sanju Samson- Image Courtesy : BCCI
jenish-thomas
Jenish Thomas | Updated On: 28 Apr 2024 17:43 PM

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കാൻ പോകുന്ന ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മലായളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെ വിളി ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്. മലയാളി താരത്തെ ഒഴിവാക്കി പകരം റിഷഭ് പന്തിനും കെ.എൽ രാഹുലിനുമാണ് ബിസിസിഐയുടെ സെല്കടർ പരഗിണന നൽകുക. ചെന്നൈ സൂപ്പർ കിങ്സിന്റെ കൂറ്റനടിക്കാരാനായ ശിവം ദൂബെക്കും ടീമിലേക്ക് വിളി ലഭിച്ചേക്കുമെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

“ഐസിസി ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് റിഷഭ് പന്തിനെയും കെ.എൽ രാഹുലിനും സെലക്ടർമാർ പരിഗണന നൽകാനാണ് സാധ്യത. ശിവം ദൂബെയയും സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തേക്കും” ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ അടുത്ത വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുയെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർമാരായി പന്തിനെയും രാഹുലിനെ ഉൾപ്പെടുത്താൻ തീരുമാനമായതെന്നാണ് സൂചന.

അതേസമയം സീസണിൽ മികച്ച ഫോം തുടരുന്ന സഞ്ജു സാംസണിനെ എന്തടിസ്ഥാനത്തിലാണ് മാറ്റി നിർത്തിയതെന്ന് സെലക്ടർമാർ വിശദീകരണം നൽകേണ്ടി വന്നേക്കും. രാഹുലിനെക്കാളും സട്രൈക്ക് റേറ്റും ബാറ്റിങ് ശരാശരിയുമാണ് നിലവിൽ പുരോഗമിക്കുന്ന സീസണിൽ മലയാളി താരത്തിനുള്ളത്. വാഹനപകടത്തെ തുടർന്ന് പരിക്കേറ്റ് പന്ത് ഒരു രാജ്യാന്തര മത്സരത്തിൽ പോലും പങ്കെടുക്കാതെയാണ് ഐപിഎല്ലിലൂടെ ലോകകപ്പ് ടീമിലേക്ക് ഇടം കണ്ടെത്താൻ പോകുന്നത്.

സീസണിൽ ഒമ്പത് മത്സരങ്ങളിൽ ബാറ്റ് ചെയ്ത സഞ്ജു 385 റൺസുമായി ഏറ്റവും കൂടുതൽ റൺസെടുത്തവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 77 റൺസിന്റെ ബാറ്റിങ് ശരാശരിയിൽ 161.08 ആണ് സഞ്ജുവിൻ്റെ സ്ട്രൈക്ക് റേറ്റ്. പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ള രാഹുലിൻ്റെയും പന്തിൻ്റെയും ബാറ്റിങ് ശരാശരിയും സ്ട്രൈക്ക് റേറ്റും സഞ്ജുവിനെക്കാളും താഴെയാണ്. 42 റൺസ് ശരാശരിയുള്ള രാഹുലിൻ്റെ സ്ട്രൈക്ക് റേറ്റ് 144.27 മാത്രമാണ്. 160.60 സ്ട്രൈക്ക് റേറ്റുള്ള പന്തിൻ്റെ ബാറ്റിങ് ശരാശരി നിലവിൽ 46.38 മാത്രമാണ്.

ജൂൺ ഒന്നിനാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ഐസിസി ടി20 ലോകകപ്പിന് തുടക്കമാകുക. ഐർലൻഡിനെതിരെ ജൂൺ അഞ്ചിനാണ് ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിനാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. ന്യൂയോർക്കിലെ നാസ്സാവു കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.