Sanju Samson: ഇനി സഞ്ജുവും ജയ്സ്വാളും ഭരിക്കും! ടി20 ഓപ്പണർ സ്ഥാനം സഞ്ജു ഉറപ്പിച്ചു; പ്രശംസിച്ച് ദിനേശ് കാർത്തിക്

Dinesh Karthik About Sanju Samson: ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ‌‌ 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയത്.

Sanju Samson: ഇനി സഞ്ജുവും ജയ്സ്വാളും ഭരിക്കും! ടി20 ഓപ്പണർ സ്ഥാനം സഞ്ജു ഉറപ്പിച്ചു; പ്രശംസിച്ച് ദിനേശ് കാർത്തിക്

Sanju Samson(Image Credits: PTI)

Updated On: 

13 Nov 2024 16:53 PM

ന്യൂഡൽഹി: രോഹിത് ശർമ്മയും വിരാട് കോലിയും ടി20യിൽ നിന്ന് വിരമിച്ചതോടെ ലോട്ടറിയടിച്ചത് മലയാളി താരം സഞ്ജു സാംസണാണ്. ഓപ്പണറായി അവസരങ്ങൾ ലഭിച്ചതിനൊടൊപ്പം അത് കൃത്യമായി വിനിയോ​ഗിക്കാനും സഞ്ജുവിന് സാധിച്ചു. അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇപ്പോൾ താരത്തെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. സെഞ്ച്വറി നേട്ടത്തെ പ്രശംസിച്ച ദിനേശ് കാർത്തിക്, സഞ്ജു ഓപ്പണിം​ഗ് സ്ഥാനം ഉറപ്പിച്ചെന്നും അവൻ സ്പെഷ്യലായിട്ടുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ടി20യിൽ സഞ്ജു സാംസൺ ഓപ്പണർ റോൾ ഉറപ്പിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുട്ടി ക്രിക്കറ്റിൽ ഇനി കുറച്ചുനാളത്തേയ്ക്ക് സഞ്ജു സാംസൺ- യശസ്വി ജയ്സ്വാൾ ഓപ്പണിം​ഗ് കൂട്ടുകെട്ടായിരിക്കും നമുക്ക് കാണാൻ സാധിക്കുക. ടി20യ്ക്ക് അനുയോജ്യമായ ശെെലി സഞ്ജു ബാറ്റിം​​ഗിൽ കൊണ്ടുവന്നിട്ടുണ്ട്. ഇന്നിം​ഗ്സിൽ സിക്സറുകൾ നേടുന്നതിൽ അവൻ ശ്രദ്ധ ചെലുത്തി”. ദിനേശ് കാർത്തിക് പറഞ്ഞു.

 

“ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജിനെതിരെ സഞ്ജു മികച്ച ഷോട്ടുകള്‍ പായിച്ചു. ലെങ്ത് കുറഞ്ഞെങ്കിലും ടെൻഷനടിക്കാതെ സാഹചര്യം കൈകാര്യം ചെയ്യാന്‍ അവന് സാധിച്ചു. അത് വളരെ പ്രയാസകരമായ കാര്യമാണ്. എന്നാല്‍ മികച്ച പ്രകടനമാണ് കേശവിനെതിരെ സഞ്ജു കാഴ്ചവച്ചതാണ്. ഇതാണ് അവനെ വളരെ സ്‌പെഷ്യലായ താരമാക്കുന്നത്”.–ഡികെ കൂട്ടിച്ചേര്‍ത്തു.

ബം​ഗ്ലാദേശിനെതിരായ അവസാന ടി20യിൽ സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിലും ഇടംനേടി. കിട്ടിയ അവസരം മുതലെടുക്കുന്ന പ്രകടനമാണ് ഡർബനിലെ ആദ്യ മത്സരത്തിൽ താരം കാഴ്ചവച്ചത്. അന്താരാഷ്ട്ര ടി20യിൽ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായി സെഞ്ച്വറികൾ നേടുന്നത്. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ 47 പന്തിലാണ് താരം തന്റെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയത്. ഇന്നിം​ഗ്സിലേക്ക് 107 റണ്‍സ് കൂട്ടിച്ചേർത്തായിരുന്നു കൂടാരം കയറിയത്. പത്ത് സിക്‌സറുകളും ഏഴ് ഫോറും താരത്തിന്റെ ഇന്നിം​ഗ്സിലുണ്ട്. ഈ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നേരത്തെ, ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ എട്ട് സിക്‌സും 11 ഫോറും ഉൾപ്പെടെ 111 റൺസ് സഞ്ജു നേടിയിരുന്നു. ഒരു ഓവറിൽ അഞ്ച് സിക്സറുകളെന്ന നേട്ടവും സഞ്ജുവിലെ പ്രതിഭയെ ഉയർത്തിക്കാട്ടി. എന്നാൽ ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടി20യിൽ ഡക്കായാണ് താരം മടങ്ങിയത്.

Related Stories
SA vs IND : 16 പന്തിൽ ഫിഫ്റ്റിയടിച്ച യാൻസനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; മൂന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
Ranji Trophy: ഹരിയാനക്കെതിരെ കേരളത്തിന് മികച്ച തുടക്കം; രോഹൻ കുന്നുമ്മലിനും അക്ഷയ് ചന്ദ്രനും അർദ്ധശതകം
Ranji Trophy 2024 : കരിയറിലാദ്യമായി അർജുൻ തെണ്ടുൽക്കറിന് അഞ്ച് വിക്കറ്റ് നേട്ടം; അരുണാചൽ പ്രദേശ് 84 റൺസിന് പുറത്ത്
SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20
Border Gavaskar Trophy: എല്ലാം ടോപ്പ് സീക്രട്ട്! പെർത്തിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ്; ഫോണിനും വിലക്ക്
Mohammad Nabi: അഫ്​ഗാൻ ക്രിക്കറ്റിനെ ഉന്നതിയിലെത്തിച്ച താരം; മുഹമ്മദ് നബി കളമൊഴിയുന്നു
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര