5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20

SA vs IND Third T20I Today At Centurian : ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ഇന്ത്യൻ സമയം രാത്രി 8.30ന് മത്സരം ആരംഭിക്കും.

SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20
വരുൺ ചക്രവർത്തി (Image Credits - PTI)
abdul-basith
Abdul Basith | Published: 13 Nov 2024 07:58 AM

ദക്ഷിണാഫ്രിക്ക – ഇന്ത്യ മൂന്നാം ടി20 ഇന്ന്. സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8.30ന് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരികമായി വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. ഇന്നത്തെ കളി ജയിക്കുന്ന ടീമിന് പരമ്പര നഷ്ടപ്പെടില്ലെന്നുറപ്പിക്കാം.

വരുൺ ചക്രവർത്തി, സഞ്ജു സാംസൺ എന്നിവരാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി തിളങ്ങിയത്. വരുൺ രണ്ട് കളിയും തിളങ്ങിയപ്പോൾ സഞ്ജു ആദ്യ കളിയിൽ സെഞ്ചുറി നേടി. പക്ഷേ, മൂന്നാമത്തെ കളി മലയാളി താരം പൂജ്യത്തിന് പുറത്തായി. വരുൺ ആദ്യ കളി മൂന്ന് വിക്കറ്റും രണ്ടാമത്തെ കളി അഞ്ച് വിക്കറ്റും നേടി. ഇവർക്കൊപ്പം രവി ബിഷ്ണോയ്, അക്സർ പട്ടേൽ, തിലക് വർമ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തി.

Also Read : Border Gavaskar Trophy: എല്ലാം ടോപ്പ് സീക്രട്ട്! പെർത്തിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ്; ഫോണിനും വിലക്ക്

ദക്ഷിണാഫ്രിക്കയെ പരിഗണിക്കുമ്പോൾ ട്രിസ്റ്റൻ സ്റ്റബ്സ്, ജെറാൾഡ് കോട്ട്സിയ എന്നിവരാണ് തിളങ്ങിയത്. രണ്ടാമത്തെ കളിയിൽ സ്റ്റബ്സ് ഒരു മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചപ്പോൾ കോട്ട്സിയ രണ്ട് മത്സരങ്ങളിലും ഓൾറൗണ്ട് മികവ് പുറത്തെടുത്തു. മാർക്കോ യാൻസനും മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്.

അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർക്കൊപ്പം പേസർമാരാണ് ഇന്ത്യൻ ടീമിൽ നിരാശപ്പെടുത്തുന്നത്. ആവേശ് ഖാന് പകരം ഇന്ന് യാഷ് ദയാലോ വിജയകുമാർ വൈശാഖോ ടീമിലെത്തിയേക്കും.

ആദ്യ കളി സെഞ്ചുറി നേടിയെങ്കിലും അതേ അഗ്രഷനിൽ കളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സഞ്ജുവിന് ഇന്നത്തെ കളി വളരെ നിർണായകമാണ്. ഓപ്പണിംഗിൽ തിളക്കമുള്ള പ്രകടനങ്ങൾ വരുന്നുണ്ടെങ്കിലും ടീമിൽ സ്ഥാനമുറപ്പിക്കാൻ ഈ മത്സരത്തിലെ പ്രകടനം നിർണായകമാവും. കഴിഞ്ഞ രണ്ട് മത്സരങ്ങൾ നടന്ന പിച്ചിനെക്കാൾ വേഗതയാണ് സെഞ്ചൂറിയനിൽ. അതുകൊണ്ട് തന്നെ പേസർമാർ ഈ പിച്ചിൽ നേട്ടമുണ്ടാക്കും. ന്യൂ ബോളിൽ സ്കോറിങ് എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ആദ്യ ഓവറുകളിൽ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ വിക്കറ്റ് നഷ്ടപ്പെട്ടേക്കാം.