SA vs IND : തിലകും സഞ്ജുവും തുടങ്ങി; അർഷ്ദീപ് തീർത്തു: നാലാം ടി20യിൽ കൂറ്റൻ ജയത്തോടെ പരമ്പര ഇന്ത്യക്ക്

SA vs IND Century For Tilak Varma And Sanju Samson : നാലാം ടി20യും വിജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തിൽ 135 റൺസിന് വിജയിച്ച ഇന്ത്യ 3-1നാണ് പരമ്പര നേടിയത്. സെഞ്ചുറി നേടിയ തിലക് വർമയാണ് കളിയിലെയും പരമ്പരയിലെയും താരം.

SA vs IND : തിലകും സഞ്ജുവും തുടങ്ങി; അർഷ്ദീപ് തീർത്തു: നാലാം ടി20യിൽ കൂറ്റൻ ജയത്തോടെ പരമ്പര ഇന്ത്യക്ക്

സഞ്ജു സാംസൺ, തിലക് വർമ (Image Credits - PTI)

Published: 

16 Nov 2024 07:01 AM

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 135 റൺസിന് വിജയിച്ച ഇന്ത്യ ഇതോടെ 3-1ന് പരമ്പരയും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ കേവലം ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 283 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 148 റൺസിന് ഓൾ ഔട്ടായി. 120 റൺസ് നേടി പുറത്താവാതെ നിന്ന തിലക് വർമ്മയാണ് കളിയിലെ താരം. രണ്ട് സെഞ്ചുറി ഉൾപ്പെടെ പരമ്പരയിൽ മിന്നും ഫോമിലായിരുന്ന തിലക് തന്നെ പരമ്പരയിലെയും താരം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പടുകൂറ്റൻ സ്കോറാണ് മൂന്ന് ബാറ്റർമാർ ചേർന്ന് സമ്മാനിച്ചത്. തുടരെ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ സഞ്ജു അല്പം കരുതലോടെയാണ് ആരംഭിച്ചത്. അഭിഷേകാവട്ടെ, കഴിഞ്ഞ കളിയിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങി. പവർപ്ലേയിൽ സഞ്ജു സാംസൺ – അഭിഷേക് ശർമ്മ സഖ്യം 73 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പവർപ്ലേയിലെ അവസാന പന്തിൽ അഭിഷേക് (18 പന്തിൽ 36) വീണു.

മൂന്നാം നമ്പറിൽ തിലക് വർമ്മ എത്തി. കഴിഞ്ഞ കളി മൂന്നാം നമ്പറിലെത്തി സെഞ്ചുറി നേടിയ തിലക് വർമ്മയും സഞ്ജു സാംസണും ചേർന്ന് പിന്നെ ഒരു ബാറ്റിംഗ് വിരുന്നാണ് കാഴ്ചവച്ചത്. ഏഴ് ബൗളർമാർ മാറി മാറി എറിഞ്ഞിട്ടും ഈ സഖ്യത്തെ വീഴ്ത്താനായില്ല. തിലക് വർമ്മയാണ് സഞ്ജുവിനെക്കാൾ ആക്രമിച്ചുകളിച്ചത്. തിലകിനെ പലതവണയും സഞ്ജുവിനെ ഒരു തവണയും നിലത്തിട്ട ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ ഇന്ത്യൻ സഖ്യത്തെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. ഒടുവിൽ ആദ്യം സഞ്ജുവും പിന്നാലെ തിലകും സെഞ്ചുറി തികച്ചു. സഞ്ജു 51 പന്തിലും തിലക് 41 പന്തിലുമാണ് സെഞ്ചുറിയിലെത്തിയത്. 47 പന്തിൽ 120 റൺസ് നേടി തിലകും 56 പന്തിൽ 109 റൺസ് നേടി സഞ്ജുവും നോട്ടൗട്ടാണ്.

Also Read : Sanju Samson: സഞ്ജുവിന്റെ സിക്‌സ് പതിച്ചത് യുവതിയുടെ മുഖത്ത്; വീഡിയോ

അപരാജിതമായ 210 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇത് ടി20യിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്, ഏറ്റവും ഉയർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് എന്നീ റെക്കോർഡുകളും ഇതിന് തന്നെ. ഇന്ത്യ ആകെ 23 സിക്സറുകളാണ് അടിച്ചത്. ഇത് ടി20യിലെ റെക്കോർഡാണ്.

മറുപടി ബാറ്റിംഗിൽ തുടരെ വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാൻ പോലും കഴിഞ്ഞില്ല. ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിന് പുറത്തായത്. 29 പന്തിൽ 43 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഡേവിഡ് മില്ലർ (27 പന്തിൽ 36), മാർക്കോ യാൻസൻ (12 പന്തിൽ പുറത്താവാതെ 29) എന്നിവരും തിളങ്ങി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലിനും വരുൺ ചക്രവർത്തിയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.

 

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു