Border Gavaskar Trophy: പെർത്ത് ടെസ്റ്റിൽ മൂന്നാം നമ്പറിൽ മലയാളി താരത്തിന് അരങ്ങേറ്റം? റിപ്പോർട്ട്
Team India Perth Test Update: രോഹിത് ശർമ്മുടെ അഭാവത്തിൽ 22-ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ടീം നായകൻ.
പെർത്ത്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ ടീം ഇന്ത്യക്കായി കളത്തിലിറങ്ങുമെന്ന് സൂചന. ഓസ്ട്രേലിയയ്ക്ക് എതിരായ പെർത്ത് ടെസ്റ്റ് ഈ മാസം 22-ന് ആരംഭിക്കും. ഓസ്ട്രേലിയ എ-ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് കളിക്കനെത്തിയ ഇന്ത്യൻ എ ടീമിന്റെ ഭാഗമായിരുന്നു ദേവ്ദത്ത് പടിക്കൽ. ശുഭ്മാൻ ഗില്ലിന്റെ പരിക്കും, വ്യക്തിപരമായ കാരണങ്ങളെ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്ന് അവധിയെടുത്തതും കാരണമാണ് പടിക്കലിനോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടത്. അതേസമയം, എ ടീമിൻറെ ഭാഗമായി ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദും സായ് സുദർശനും ഇന്ത്യയിലേക്ക് മടങ്ങി.
ടീം സെലക്ടർമാരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് പടിക്കലിനോട് ഓസീസിൽ തുടരാൻ ടീം മാനേജ്മെൻറ് ആവശ്യപ്പെട്ടത്. ഈ വർഷം മാർച്ചിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ 5-ാം ടെസ്റ്റിൽ അരങ്ങേറിയിരുന്നു. ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റിലും താരം തിളങ്ങിയിരുന്നു. ബാറ്റിംഗിനിറങ്ങിയ നാല് ഇന്നിംഗ്സുകളിൽ നിന്ന് 36, 88, 26,1 എന്നിങ്ങനെയാണ് പടിക്കലിന്റെ സമ്പാദ്യം. കർണാടക താരമായ ദേവ്ദത്ത് പടിക്കൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും ഇടം പിടിച്ചിരുന്നു. ഗില്ലിൻറെയും രോഹിത് ശർമയുടെയും അഭാവത്തിൽ ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ ദേവ്ദത്ത് പടിക്കൽ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
Breaking 🚨
India A including Ruturaj Gaikwad and Sai Sudharsan depart for home from Australia after their tour.@debasissen reports. @BCCI #INDvAUS #AUSvIND #AUSvsIND pic.twitter.com/CqiaF3N8TY
— RevSportz Global (@RevSportzGlobal) November 17, 2024
പരിശീലനത്തിനിടെയാണ് ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ, കെ എൽ രാഹുൽ എന്നിവർക്ക് പരിക്കേറ്റത്. കുഞ്ഞ് ജനിച്ചതിനാൽ രോഹിത് ശർമ ആദ്യ ടെസ്റ്റിന്റെ ഭാഗമാകില്ലെന്ന് ഉറപ്പാകുകയും ചെയ്തോടെയാണ് പടിക്കലിനെ ബാക്ക് അപ്പ് ഓപ്ഷനായി ഓസ്ട്രേലിയയിൽ നിർത്താൻ തീരുമാനിച്ചത്. അതേസമയം, പരിക്കിനെ തുടർന്ന് രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്ന പേസർ മുഹമ്മദ് ഷമിയെ പെർത്ത് ടെസ്റ്റിൽ ഉൾപ്പെടുത്തേണ്ടെന്നാണ് സെലക്ടർമാരുടെ തീരുമാനം. രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ മികച്ച തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച 2023-ലെ ഏകദിന ലോകകപ്പിനിടെയാണ് ഷമിയുടെ കണങ്കാലിന് പരിക്കേറ്റത്.
With Rohit Sharma missing the first Test in Perth and Shubman Gill ruled out, the selectors have decided to include Devdutt Padikkal in the Indian team as an additional member.
✍🏻 @shamik100 #bordergavaskartrophy2024 https://t.co/xiQJkXxQWd
— RevSportz Global (@RevSportzGlobal) November 17, 2024
രഞ്ജി ട്രോഫിയിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഷമി ബംഗാളിനായി 40 ഓവറിലധികം ബൗൾ ചെയ്ത് ഫിറ്റ്നെസ് ഉറപ്പുവരുത്തിയിരുന്നു. മധ്യപ്രദേശിനതിരെ ഏഴ് വിക്കറ്റെടും 36 റൺസും ഷമി നേടി. രോഹിത് ശർമ്മുടെ അഭാവത്തിൽ 22-ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ടീം നായകൻ.