Ritika Sajdeh: ധനശ്രീയെ പരിഹസിച്ചുള്ള പോസ്റ്റ് ലൈക്ക് ചെയ്ത് രോഹിതിന്റെ ഭാര്യ; ‘ഗോള്‍ഡ് ഡിഗര്‍’ എന്ന വിളിക്ക് റിതികയുടെ വക ലൈക്ക്‌

Ritika Sajdeh Likes Post Calling Dhanashree Verma Gold Digger: 2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. നൃത്തം പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചഹല്‍ ധനശ്രീയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 20ന് ഇരുവരും വിവാഹമോചിതരായി

Ritika Sajdeh: ധനശ്രീയെ പരിഹസിച്ചുള്ള പോസ്റ്റ് ലൈക്ക് ചെയ്ത് രോഹിതിന്റെ ഭാര്യ; ഗോള്‍ഡ് ഡിഗര്‍ എന്ന വിളിക്ക് റിതികയുടെ വക ലൈക്ക്‌

യുസ്‌വേന്ദ്ര ചഹല്‍, ധനശ്രീ, റിതിക, രോഹിത്‌

jayadevan-am
Published: 

25 Mar 2025 14:33 PM

യുസ്‌വേന്ദ്ര ചഹലിന്റെ മുന്‍ ഭാര്യ ധനശ്രീ വര്‍മയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്ത് രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേഹ്. ചഹലുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ധനശ്രീയെ മാധ്യമപ്രവര്‍ത്തകനായ ശുഭങ്കര്‍ മിശ്ര വിമര്‍ശിക്കുന്ന വീഡിയോയാണ് റിതിക ലൈക്ക് ചെയ്തത്. ധനശ്രീയെ ആളുകള്‍ ‘ഗോള്‍ഡ് ഡിഗര്‍’ എന്ന് വിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നുവെന്നായിരുന്നു ശുഭങ്കര്‍ മിശ്രയുടെ വിമര്‍ശനം. മറ്റൊരാളിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടി മാത്രം അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒരാളെയാണ് ഗോള്‍ഡ് ഡിഗര്‍ എന്ന് വിളിക്കുന്നത്. വിഹാമോചനത്തിന് പിന്നാലെ ചഹലില്‍ നിന്ന് ധനശ്രീക്ക് 4.75 കോടി രൂപ ജീവനാംശമായി ലഭിക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ധനശ്രീയെ ഗോള്‍ഡ് ഡിഗര്‍ എന്ന് വിളിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വ്യാപകമായി. ഇതേ വിമര്‍ശനമാണ് ശുഭങ്കര്‍ മിശ്ര ഉന്നയിച്ചതും, റിതിക ലൈക്ക് ചെയ്തതും.

Read Also : KL Rahul: കെ.എല്‍. രാഹുല്‍ അച്ഛനായി, സുനില്‍ ഷെട്ടി മുത്തച്ഛനും; സന്തോഷം പങ്കുവച്ച് അതിയ

2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. നൃത്തം പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചഹല്‍ ധനശ്രീയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 20ന് ഇരുവരും വിവാഹമോചിതരായി. ഒത്തുപോകാന്‍ പറ്റാത്തിനാല്‍ വിവാഹമോചിതരാകുന്നുവെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

നിലവില്‍ ഐപിഎല്ലിന്റെ തിരക്കിലാണ് ചഹല്‍. താരലേലത്തിലൂടെ പഞ്ചാബ് കിങ്‌സ് ചഹലിനെ സ്വന്തമാക്കിയിരുന്നു. 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചഹലിനെ ടീമിലെത്തിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ മത്സരം ഇന്നാണ്. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. മ്യൂസിക്ക് വീഡിയോകളുടെ തിരക്കിലാണ് ധനശ്രീ. ധനശ്രീയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയായ ‘ദേഖ ജി ദേഖ മെയ്ൻ’ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Related Stories
IPL 2025: അവസാന ഓവറിൽ രണ്ട് സിക്സറടിച്ചാൽ മതിയാവുമോ?; 9ആം നമ്പരിൽ ധോണി ഇറങ്ങുന്നതിനെതിരെ മുൻ താരങ്ങളും സോഷ്യൽ മീഡിയയും
IPL 2025: ദൈവത്തിൻ്റെ പോരാളികൾക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികൾ ഗുജറാത്ത്: ഇരു ടീമുകളുടെയും ലക്ഷ്യം ആദ്യ ജയം
IPL 2025: പകരക്കാരനായി ടീമിലെത്തി, ഇപ്പോള്‍ പകരമില്ലാത്ത താരമായി; ലഖ്‌നൗവിന്റെ ലക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍
IPL 2025: തുടക്കം മിന്നിച്ചു, വിജയഗാഥ തുടരാന്‍ സിഎസ്‌കെയും, ആര്‍സിബിയും; സ്പിന്‍ കരുത്തില്‍ ചെന്നൈയുടെ പ്രതീക്ഷ
IPL 2025: ‘എന്‍ പുരാന്‍’ ഷോയില്‍ സണ്‍റൈസേഴ്‌സിനെ അവരുടെ മടയില്‍ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; അഞ്ച് വിക്കറ്റ് ജയം
Mohanlal – Sachin Baby: ‘പണ്ട് മമ്മൂക്ക ഫാനായിരുന്നു; ഇപ്പോൾ ലാലേട്ടനോടും ആരാധനയുണ്ട്’: സെഞ്ചുറിയാഘോഷത്തിലെ രഹസ്യം വെളിപ്പെടുത്തി സച്ചിൻ ബേബി
വേനല്‍ച്ചൂടില്‍‌ വെള്ളരിക്ക കഴിക്കൂ
പൈങ്കിളി, വിടുതലൈ 2; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
മല്ലിയില ഇങ്ങനെ വെയ്ക്കൂ! ഉണങ്ങിപ്പോകില്ല ഉറപ്പ്
വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ