Ritika Sajdeh: ധനശ്രീയെ പരിഹസിച്ചുള്ള പോസ്റ്റ് ലൈക്ക് ചെയ്ത് രോഹിതിന്റെ ഭാര്യ; ‘ഗോള്‍ഡ് ഡിഗര്‍’ എന്ന വിളിക്ക് റിതികയുടെ വക ലൈക്ക്
Ritika Sajdeh Likes Post Calling Dhanashree Verma Gold Digger: 2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. നൃത്തം പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചഹല്‍ ധനശ്രീയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 20ന് ഇരുവരും വിവാഹമോചിതരായി

യുസ്‌വേന്ദ്ര ചഹലിന്റെ മുന്‍ ഭാര്യ ധനശ്രീ വര്‍മയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്ത് രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേഹ്. ചഹലുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ധനശ്രീയെ മാധ്യമപ്രവര്‍ത്തകനായ ശുഭങ്കര്‍ മിശ്ര വിമര്‍ശിക്കുന്ന വീഡിയോയാണ് റിതിക ലൈക്ക് ചെയ്തത്. ധനശ്രീയെ ആളുകള്‍ ‘ഗോള്‍ഡ് ഡിഗര്‍’ എന്ന് വിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നുവെന്നായിരുന്നു ശുഭങ്കര്‍ മിശ്രയുടെ വിമര്‍ശനം. മറ്റൊരാളിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടി മാത്രം അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒരാളെയാണ് ഗോള്‍ഡ് ഡിഗര്‍ എന്ന് വിളിക്കുന്നത്. വിഹാമോചനത്തിന് പിന്നാലെ ചഹലില്‍ നിന്ന് ധനശ്രീക്ക് 4.75 കോടി രൂപ ജീവനാംശമായി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ധനശ്രീയെ ഗോള്‍ഡ് ഡിഗര്‍ എന്ന് വിളിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വ്യാപകമായി. ഇതേ വിമര്‍ശനമാണ് ശുഭങ്കര്‍ മിശ്ര ഉന്നയിച്ചതും, റിതിക ലൈക്ക് ചെയ്തതും.
Read Also : KL Rahul: കെ.എല്‍. രാഹുല്‍ അച്ഛനായി, സുനില്‍ ഷെട്ടി മുത്തച്ഛനും; സന്തോഷം പങ്കുവച്ച് അതിയ
2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. നൃത്തം പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചഹല്‍ ധനശ്രീയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 20ന് ഇരുവരും വിവാഹമോചിതരായി. ഒത്തുപോകാന്‍ പറ്റാത്തിനാല്‍ വിവാഹമോചിതരാകുന്നുവെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്.




നിലവില്‍ ഐപിഎല്ലിന്റെ തിരക്കിലാണ് ചഹല്‍. താരലേലത്തിലൂടെ പഞ്ചാബ് കിങ്‌സ് ചഹലിനെ സ്വന്തമാക്കിയിരുന്നു. 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചഹലിനെ ടീമിലെത്തിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ മത്സരം ഇന്നാണ്. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. മ്യൂസിക്ക് വീഡിയോകളുടെ തിരക്കിലാണ് ധനശ്രീ. ധനശ്രീയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയായ ‘ദേഖ ജി ദേഖ മെയ്ൻ’ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.