5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma : രോഹിതിന് ഒരു കുഴപ്പവുമില്ല; മോശം ബാറ്റിംഗ്‌ ഫോമിലും ഇന്ത്യന്‍ ക്യാപ്റ്റന് കോച്ചിന്റെ പിന്തുണ

Sitanshu Kotak supports Rohit Sharma: രോഹിതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്. ഇത് നേതൃത്വ യൂണിറ്റിനെ അലട്ടുന്ന പ്രശ്‌നമല്ലെന്നായിരുന്നു സിതാന്‍ഷു കൊട്ടകിന്റെ പ്രതികരണം. ഏകദിനം രോഹിതിന്റെ ശക്തമായ ഫോര്‍മാറ്റാണെന്നും, ടെസ്റ്റിലെ പ്രകടനവുമായി ഇത് ബന്ധപ്പെടുത്തരുതെന്നും സിതാന്‍ഷു

Rohit Sharma : രോഹിതിന് ഒരു കുഴപ്പവുമില്ല; മോശം ബാറ്റിംഗ്‌ ഫോമിലും ഇന്ത്യന്‍ ക്യാപ്റ്റന് കോച്ചിന്റെ പിന്തുണ
രോഹിത് ശര്‍മ Image Credit source: PTI
jayadevan-am
Jayadevan AM | Published: 09 Feb 2025 13:50 PM

രാജ്യാന്തര ക്രിക്കറ്റില്‍ തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സമീപകാലത്ത് പുറത്തെടുക്കുന്നത്. രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ആദ്യ മത്സരത്തില്‍ നേടിയത് ഏഴ് പന്തില്‍ രണ്ട് റണ്‍സ് മാത്രം. ഇന്ന് രോഹിത് പ്രതാപകാലത്തിന്റെ ഏഴയലത്തില്ല. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിലെങ്കിലും പഴയ ‘ഹിറ്റ്മാനെ’ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ മോശം ഫോമിലും രോഹിതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്. ഇത് നേതൃത്വ യൂണിറ്റിനെ അലട്ടുന്ന പ്രശ്‌നമല്ലെന്നായിരുന്നു സിതാന്‍ഷു കൊട്ടകിന്റെ പ്രതികരണം. ഏകദിനം രോഹിതിന്റെ ശക്തമായ ഫോര്‍മാറ്റാണെന്നും, ടെസ്റ്റിലെ പ്രകടനവുമായി ഇത് ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

“വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്ന് ഞാൻ കരുതുന്നു. രോഹിത് കളിച്ച അവസാന മൂന്ന് ഏകദിനങ്ങളിൽ അദ്ദേഹം 58, 64, 35 റൺസ് നേടിയിട്ടുണ്ട്”-കൊട്ടക് വിശദീകരിച്ചു. ഇതിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രോഹിതിന്റെ പ്രകടനം ചൂണ്ടിക്കാട്ടി സിതാന്‍ഷു വ്യക്തമാക്കി. ഇന്ത്യന്‍ ടീം ഇതിന് മുമ്പ് അവസാനം കളിച്ച ഏകദിന പരമ്പര ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. 2024 ഓഗസ്റ്റിലായിരുന്നു ഈ പരമ്പര. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിതിന് സാധിച്ചിരുന്നു.

രോഹിത് 31 ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ചിലപ്പോള്‍ മോശം പ്രകടനം കാഴ്ചവച്ചേക്കാം. എന്നാലും അവരുടെ ഫോമിനെക്കുറിച്ച് വിഷമിക്കുകയോ, ചിന്തിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കൊട്ടക് പറഞ്ഞു.

Read More : ആരാധകർക്ക് ആഘോഷരാവ്! കോലി ഇന്ന് കളിക്കും, വരുൺ ചക്രവർത്തിക്ക് അരങ്ങേറ്റം; ഇംഗ്ലണ്ടിന് ബാറ്റിങ്

ഓസ്ട്രേലിയയിലെ ടെസ്റ്റുകളിൽ അത് ഒരു ദുഷ്‌കരമായ സമയമായിരുന്നു. ഏകദിനങ്ങളില്‍ അദ്ദേഹം എപ്പോഴും റൺസ് നേടുന്നുണ്ട്. അതിനാൽ ആശങ്കപ്പെടുന്നില്ലെന്നും ബാറ്റിംഗ് പരിശീലകന്‍ വ്യക്തമാക്കി. തന്റെ ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് നേരത്തെ രോഹിതും പ്രതികരിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തനോട് ഇത് എന്തൊരു ചോദ്യമാണെന്നായിരുന്നു രോഹിതിന്റെ മറുചോദ്യം.

“എന്തൊരു ചോദ്യമാണിത്? ഇത് വ്യത്യസ്തമായ ഒരു ഫോർമാറ്റാണ്. വ്യത്യസ്തമായ സമയമാണ്. പതിവുപോലെ, ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ, ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. എന്റെ കരിയറിൽ ഞാൻ ഒരുപാട് കാര്യങ്ങൾ നേരിട്ടിട്ടുണ്ട്. അതിനാൽ ഇത് എനിക്ക് പുതിയതല്ല. എല്ലാ ദിവസവും ഒരു പുതിയ ദിവസമാണെന്ന് ഞങ്ങൾക്കറിയാം. ഓരോ പരമ്പരയും ഒരു പുതിയ പരമ്പരയാണ്”-രോഹിത് പറഞ്ഞു.