ശ്രീലങ്കയിൽ ഏകദിന ടീമിനെ രോഹിത് ശർമ തന്നെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിതിന് വിശ്രമം അനുവദിച്ച് ശുഭ്മൻ ഗില്ലോ കെഎൽ രാഹുലോ ടീമിനെ നയിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ടീമിനെ ക്യാപ്റ്റൻ തന്നെ നയിക്കണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു എന്നും ഇത് മാനേജ്മെൻ്റ് സമ്മതിച്ചു എന്നുമാണ് പുതിയ റിപ്പോർട്ട്.