Rohit Sharma : റെഡ് ബോളില്‍ ഇനിയൊരങ്കത്തിന് ബാല്യമില്ല; രോഹിത് ശര്‍മയെ ടെസ്റ്റിലേക്ക് പരിഗണിച്ചേക്കില്ല; ഹിറ്റ്മാന്റെ ‘ഹിറ്റ്’ ഇനി ഏകദിനത്തില്‍ മാത്രം?

Rohit Sharma Test Cricket : ഭാവി പദ്ധതികളും, രോഹിതിന്റെ പ്രായവും കൂടി കണക്കിലെടുത്താണ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. തീരുമാനം നടപ്പിലായാല്‍ ടി20യില്‍ നിന്ന് ഇതിനകം വിരമിച്ച രോഹിതിന്റെ പ്രകടനം ഏകദിനത്തില്‍ മാത്രമായി ചുരുങ്ങും. ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത് വിരമിക്കാനും സാധ്യത

Rohit Sharma : റെഡ് ബോളില്‍ ഇനിയൊരങ്കത്തിന് ബാല്യമില്ല; രോഹിത് ശര്‍മയെ ടെസ്റ്റിലേക്ക് പരിഗണിച്ചേക്കില്ല; ഹിറ്റ്മാന്റെ ഹിറ്റ് ഇനി ഏകദിനത്തില്‍ മാത്രം?

രോഹിത് ശര്‍മ

Updated On: 

16 Feb 2025 13:13 PM

രോഹിത് ശര്‍മയെ ഇനി ദേശീയ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനം മുതല്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റനാണ് ബുംറ. രോഹിതിന്റെ അഭാവത്തില്‍ മൂന്ന് മത്സരങ്ങളില്‍ ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2022ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു ബുംറ ക്യാപ്റ്റനായി അരങ്ങേറിയത്. ബര്‍മിംഗ്ഹാമില്‍ നടന്ന ഈ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചു.

എന്നാല്‍ പിന്നീട് ബുംറയുടെ നേതൃപാടവം ഏറെ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലാണ് ബുംറ ഒടുവില്‍ ഇന്ത്യയെ നയിച്ചത്. പെര്‍ത്തില്‍ നടന്ന ഈ മത്സരത്തില്‍ ബുംറയുടെ പ്രകടനമികവില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കിയിരുന്നു. പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ച ഏക മത്സരവും ഇന്ത്യയായിരുന്നു. രണ്ടാം മത്സരം മുതല്‍ ശക്തമായി തിരിച്ചെത്തിയ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ജയിച്ച ഏക മത്സരവും പെര്‍ത്തിലെയായിരുന്നു.

Read Also :  ജയിച്ചാൽ കിട്ടുന്ന പോയിൻ്റല്ല, ഇന്നിംഗ്സ് ജയത്തിന്; ഗ്രൂപ്പിലെ കൂടുതൽ പോയിൻ്റ് പ്ലേഓഫിൽ ഗുണം: രഞ്ജി ട്രോഫി പോയിൻ്റ് സിസ്റ്റം ഇങ്ങനെ

രണ്ടാം മത്സരം മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ ഏറെ നിരാശപ്പെടുത്തി. ബാറ്ററെന്ന നിലയിലുള്ള പ്രകടനവും നിരാശജനകമായിരുന്നു. ഇതോടെ രോഹിതിന്റെ പ്രകടനത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. രോഹിതിനെ മാറ്റി ബുംറയെ ക്യാപ്റ്റനാക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു. റെഡ് ബോളില്‍ രോഹിതിന്റെ നിലനില്‍പിന് ഭീഷണിയായത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ്. ടെസ്റ്റില്‍ സമീപകാലത്ത് ദയനീയ പ്രകടനമാണ് രോഹിത് കാഴ്ചവയ്ക്കുന്നത്.

ടീമിന്റെ ഭാവി പദ്ധതികളും, രോഹിതിന്റെ പ്രായവും കൂടി കണക്കിലെടുത്താണ് താരത്തെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. തീരുമാനം നടപ്പിലായാല്‍ ടി20യില്‍ നിന്ന് ഇതിനകം വിരമിച്ച രോഹിതിന്റെ ദേശീയ ടീമിലെ പ്രകടനം ഏകദിനത്തില്‍ മാത്രമായി ചുരുങ്ങും. ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത് വിരമിക്കാനും സാധ്യതയേറെയാണ്.

Related Stories
IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ
IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്
Dhruv Jurel: ‘സർക്കാർ ജോലി കിട്ടണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം, ഒരു ഘട്ടത്തിൽ ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു’
IPL 2025: പഞ്ചാബിന്റെ അപരാജിതക്കുതിപ്പ് രാജസ്ഥാന്‍ അവസാനിപ്പിച്ചു, റോയല്‍സിന്റെ ‘സക്‌സസ്ഫുള്‍’ ക്യാപ്റ്റനായി സഞ്ജു
IPL 2025: ജയ്സ്വാളിൻ്റെ ഫിഫ്റ്റി; പരാഗിൻ്റെ ഫിനിഷിങ്: രാജസ്ഥാനെതിരെ പഞ്ചാബിൻ്റെ വിജയലക്ഷ്യം 206 റൺസ്
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.
വൈറ്റമിൻ ബി12 അധികമുള്ള ഭക്ഷണപദാർത്ഥങ്ങൾ
ഹൈദരാബാദ് യാത്രയിലാണോ? എങ്കിൽ ഈ സ്ഥലങ്ങൾ മിസ് ചെയ്യരുത്
40 മിനിറ്റ് കുറച്ച് ഇരിക്കൂ, പലതാണ് ഗുണങ്ങള്‍