IND vs AUS: ഇന്ത്യൻ ടീമിന്റെ വാതിലുകൾ അവനായി തുറന്നിട്ടിരിക്കുന്നു; മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് രോഹിത് ശർമ്മ

Rohit Sharma On Mohammed Shami: രഞ്ജി ട്രോഫിയിൽ ബം​ഗാളിനായി മദ്ധ്യപ്രദേശിനെതിരായ മത്സരത്തിൽ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ​ഗംഭീരമാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മുപ്പത് ഓവറിലധികം പന്തെറിഞ്ഞ് താരം ഫിറ്റ്നസ് തെളിയിച്ചിരുന്നു.

IND vs AUS: ഇന്ത്യൻ ടീമിന്റെ വാതിലുകൾ അവനായി തുറന്നിട്ടിരിക്കുന്നു; മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് രോഹിത് ശർമ്മ

Rohit Sharma (Image Credits: PTI)

Updated On: 

09 Dec 2024 09:19 AM

ന്യൂഡൽ​ഹി: സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ ഇന്ത്യ ടീമിലേക്കുള്ള തിരിച്ചുവരവും കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ​ഗാബ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഷമി ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ മുഹമ്മദ് ഷമിയുടെ ഫിറ്റ്നസിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ താരം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബോർഡർ ​ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് താരത്തിന് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ടീമിന്റെ വാതിലുകൾ മുഹമ്മദ് ഷമിക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാം. എന്നാൽ പരിക്ക് പൂർണമായും ഭേദമാകാതെ അദ്ദേഹത്തെ പ്ലേയിം​ഗ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം ആ​ഗ്രഹിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു.

‘നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദ​ഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നിലവിൽ മുഹമ്മദ് ഷമി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബം​ഗാളിനായി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ കാൽമുട്ടിന് കുറച്ച് വീക്കം വന്നിരുന്നു. ബോർഡർ ​ഗവാസ്കർ ട്രോഫി കളിക്കുന്നതിൽ ഷമിക്ക് വിലങ്ങുതടിയായി നിൽക്കുന്നത് ഇക്കാര്യമാണ്. അദ്ദേഹം ഇന്ത്യൻ ടീമിലെ മികച്ച താരമായതിനാൽ വലിയ ശ്രദ്ധ വേണം. പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാതെ ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിൽ അർത്ഥമില്ല. ചിലപ്പോൾ വീണ്ടും പരിക്കിന്റെ പിടിയിലാകും. മത്സരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്. അതിനേക്കാൾ നല്ലത് വിശ്രമം എടുത്ത ശേഷം തിരിച്ചുവരുന്നതാണ്’. പിങ്ക് ബോൾ ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: റണ്‍മല, സിക്‌സര്‍ മഴ, ആഹാ ! അന്തസ്; സഞ്ജു കൊണ്ടുപോയ 2024

2023-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ മുഹമ്മദ് ഷമി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയിട്ടില്ല. പരിക്ക് പോലും വക വയ്ക്കാതെയാണ് ഏകദിന ലോകകപ്പ് ഫെെനലിൽ ഷമി കളിക്കാനിറങ്ങിയത്. ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ താരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു നാളിത് വരെയും. പെർത്ത് ടെസ്റ്റിലും പിങ്ക് ബോൾ ടെസ്റ്റിലും സ്ഥാനം നഷ്ടമായ ഷമി, ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ ഭാ​ഗമായ അവസാന മൂന്ന് ടെസ്റ്റുകളിൽ കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ആഭ്യന്തര ടൂർണമെന്റുകളിലെ പ്രകടനമാണ് താരങ്ങളെ സീനിയർ ടീമിൽ ഉൾപ്പെടുത്തുന്നതിന്റെ ആധാരമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫിറ്റ്നെസ് തെളിയിക്കുന്നതിന്റെ ഭാ​ഗമായാണ് താരം ബം​ഗാളിനായി കളിക്കാനിറങ്ങിയത്. നേരത്തെ രഞ്ജി ട്രോഫിയിൽ ബം​ഗാളിനായി മദ്ധ്യപ്രദേശിനെതിരായ മത്സരത്തിൽ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ​ഗംഭീരമാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മുപ്പത് ഓവറിലധികം പന്തെറിഞ്ഞ് താരം ഫിറ്റ്നസ് തെളിയിച്ചിരുന്നു.

എന്നാൽ മികച്ച ബൗളിം​ഗ് പ്രകടനം ഷമി കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും തുടർച്ചയായ അഞ്ച് ദിവസം ക്രീസിൽ നിൽക്കാനുള്ള ശാരീരിക ക്ഷമത വെകവരിച്ചിട്ടില്ലെന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. നിലവിൽ ബുമ്രയെ മാത്രം ആശ്രയിച്ചാണ് ബോർഡർ ട്രോഫിയിലെ ഓസീസിനെതിരായ ഇന്ത്യയുടെ പേസ് ആക്രമണം. പേസ് നിരയുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. നിലവിൽ 1-1 എന്ന നിലയിലാണ് പരമ്പര.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ