5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma : എല്ലാവരോടും മാന്യമായ പെരുമാറ്റം, സീനിയറാണെന്ന ഭാവമില്ല; രോഹിത് ശർമയെ പുകഴ്ത്തി ധ്രുവ് ജുറേൽ

Rohit Sharma Dhruv Jurel : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പുകഴ്ത്തി യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ. യുവതാരങ്ങളോടടക്കം മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തിൻ്റേതെന്നും സീനിയറാണെന്ന ഭാവം രോഹിതിനില്ലെന്നും ജുറേൽ പറഞ്ഞു.

Rohit Sharma : എല്ലാവരോടും മാന്യമായ പെരുമാറ്റം, സീനിയറാണെന്ന ഭാവമില്ല; രോഹിത് ശർമയെ പുകഴ്ത്തി ധ്രുവ് ജുറേൽ
Rohit Sharma Dhruv Jurel (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 19 Aug 2024 18:44 PM

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയെ പുകഴ്ത്തി യുവതാരം ധ്രുവ് ജുറേൽ. എല്ലാവരോടും മാന്യമായാണ് രോഹിത് പെരുമാറുന്നതെന്നും സീനിയറാണെന്ന ഭാവം അദ്ദേഹത്തിന് ഇല്ലെന്നും ജുറേൽ പറഞ്ഞു. ഇക്കൊല്ലം ഇംഗ്ലണ്ടിനെതിരെയാണ് ധ്രുവ് ജുറേൽ ഇന്ത്യക്കായി അരങ്ങേറിയത്. രാജ്യത്തിനായി മൂന്ന് ടെസ്റ്റുകളിലും രണ്ട് ടി20കളിലും താരം കളിച്ചിട്ടുണ്ട്.

ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കളിച്ച ഓരോ നിമിഷവും ആസ്വദിച്ചെന്ന് രോഹിത് ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം പറഞ്ഞതായി ജുറേല്‍ പറഞ്ഞു. ശാന്ത സ്വഭാവക്കാരനാണ്. യുവതാരങ്ങളോട് നല്ല പെരുമാറ്റമാണ്. സംസാരിക്കുമ്പോൾ അദ്ദേഹം സീനിയര്‍ ക്രിക്കറ്റ് താരമാണെന്നും താൻ ജൂനിയറാണെന്നും തോന്നിയിട്ടില്ല. എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിൽ മടി കൂടാതെ പറയണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു എന്നും ജുറേൽ പറഞ്ഞു.

രോഹിത് ശർമയുടെ നായകത്വത്തിൽ ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ അവസാന ഏകദിന പരമ്പരയിൽ പരാജയപ്പെട്ടിരുന്നു. ശ്രീലങ്കക്കെതിരെ അവരുടെ നാട്ടിൽ നടന്ന പരമ്പര 2-0ന് ഇന്ത്യൻ സംഘം അടിയറ വെക്കുകയായിരുന്നു. വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇന്ത്യക്കിനി ഏകദിന മത്സരങ്ങളില്ല. അതുകൊണ്ട് തന്നെ ശ്രീലങ്കക്കെതിരായ പരമ്പര ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മുതിർന്ന താരങ്ങളൊക്കെ അടങ്ങിയ ടീമാണ് ശ്രീലങ്കക്കെതിരെ മുട്ടുമടക്കിയത്. യുവതാരങ്ങളുടെ ടീം ടി20യിൽ പരമ്പര നേടിയെന്നതും ശ്രദ്ധേയമാണ്.

Also Read : IPL 2025 : ധോണി ഇനി അൺകാപ്പ്ഡ് താരം; ചെന്നൈ സൂപ്പർ കിംഗ്സിന് വൻ നേട്ടം

1997ന് ശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരായ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. 110 റൺസിൻ്റെ കനത്ത പരാജയമാണ് ഇന്ത്യ മൂന്നാം മത്സരത്തിൽ ഏറ്റുവാങ്ങിയത്. ശ്രീലങ്ക മുന്നോട്ടുവച്ച 249 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 138 റൺസിന് ഓൾ ഔട്ടായി. രോഹിത് ശർമ (35), വാഷിംഗ്ടൺ സുന്ദർ (30) എന്നിവർ മാത്രമേ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയുള്ളൂ. അവിഷ്ക ഫെർണാണ്ടോ (96), കുശാൽ മെൻഡിസ് (59) എന്നിവരാണ് ശ്രീലങ്കക്കായിഒ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകർത്തത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ശ്രീലങ്ക പിന്നീട് രണ്ട് മത്സരങ്ങളിലും ഇന്ത്യയെ ആധികാരികമായി കീഴടക്കുകയായിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 32 റൺസിനായിരുന്നു ശ്രീലങ്കയുടെ ജയം. 241 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 208 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 35 പന്തിൽ 39 റൺസ് നേടി ബാറ്റിംഗിലാണ് ഈ കളിയിൽ വെല്ലാലഗെ തിളങ്ങിയത്. രോഹിത് ശർമ (44 പന്തിൽ 64), അക്സർ പട്ടേൽ (44 പന്തിൽ 44), ശുഭ്മൻ ഗിൽ (44 പന്തിൽ 35) എന്നിവർ മാത്രമേ ഇന്ത്യക്കായി തിളങ്ങിയുള്ളൂ.

ആദ്യ കളി ഇരു ടീമുകളും 230 റൺസ് വീതമെടുത്തു. ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോൾ ഇന്ത്യ ഓൾ ഔട്ടായി. ബാറ്റിംഗിലും (55 പന്തിൽ 67) ബൗളിംഗിലും (39-2) ഒരുപോലെ തിളങ്ങിയ ദുനിത് വെല്ലാലഗെയാണ് ഈ കളി ശ്രീലങ്കക്കായി തിളങ്ങിയത്. 47 പന്തിൽ 58 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.