Rohit Sharma : ജൂനിയർ ഹിറ്റ്മാന് ജന്മം നൽകി റിതിക; രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കുമെന്ന് സൂചന

Rohit Sharma And Ritika Sajdhesh Blessed With Baby Boy : രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്ദേഷിനും ആൺകുഞ്ഞ് പിറന്നു. ഇതോടെ രോഹിത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ. ഈ മാസം 15നാണ് പരമ്പരയിലെ ആദ്യ മത്സരം.

Rohit Sharma : ജൂനിയർ ഹിറ്റ്മാന് ജന്മം നൽകി റിതിക; രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കുമെന്ന് സൂചന

രോഹിത് ശർമ്മ, റിതിക സജ്ദേഷ് (Image Courtesy - Social Media)

Published: 

16 Nov 2024 10:15 AM

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ രോഹിത് ശർമ്മ ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല എന്നായിരുന്നു സൂചനകൾ. പരമ്പരയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന മാച്ച് സിമുലേഷനിൽ രോഹിത് ഉൾപ്പെടാതിരുന്നതോടെ ഈ സൂചകൾ ശക്തിപ്പെട്ടു. എന്നാൽ, രോഹിതിൻ്റെ ഭാര്യ റിതിക സജ്ദേഷ് ഈ മാസം 15ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. അതുകൊണ്ട് തന്നെ രോഹിത് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ.

ദമ്പതിമാർക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. സമൈര. രണ്ടാമത്തെ കുഞ്ഞ് ആൺകുട്ടിയാണെന്നാണ് സൂചനകൾ. രോഹിത് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ വിമർശനം ശക്തമായിരുന്നു. മുൻ താരം സുനിൽ ഗവാസ്കർ ഉൾപ്പെടെ രോഹിതിനെ വിമർശിച്ച് രംഗത്തുവന്നു. അപ്പോഴൊക്കെ താൻ എന്തുകൊണ്ട് വിട്ടുനിൽക്കുന്നു എന്ന് രോഹിത് വെളിപ്പെടുത്തിയില്ല. പിന്നാലെ, സുരേഷ് റെയ്നയാണ് രോഹിതും ഭാര്യയും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്നറിയിച്ചത്.

Also Read : IPL Auction 2025: ഐപിഎൽ മെഗാ താരലേലം; കേരളത്തിൽ നിന്ന് 16 പേർ

ഈ മാസം 22ന് പെർത്തിലാണ് ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം ആരംഭിക്കുക. ഇനി ആറ് ദിവസം മാത്രമാണ് ആദ്യ ടെസ്റ്റിലേക്ക് ശേഷിക്കുന്നത്. ഇതിനിടയിൽ തിരികെയെത്തിയെങ്കിലേ രോഹിതിന് ആദ്യ ടെസ്റ്റിൽ കളിക്കാൻ കഴിയൂ. രോഹിത് എന്ന് തിരികെയെത്തുമെന്ന് വ്യക്തമല്ല. ആദ്യ ടെസ്റ്റിൽ താരത്തിൻ്റെ പങ്കാളിത്തത്തിലും വ്യക്തതയില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം നടന്ന മാച്ച് സിമുലേഷനിൽ യശസ്വി ജയ്സ്വാളും കെഎൽ രാഹുലുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മാച്ച് സിമുലേഷനിൽ പരിക്കേറ്റ രാഹുൽ പിന്നീട് ബാറ്റ് ചെയ്തില്ല. പ്രസിദ്ധ് കൃഷ്ണയുടെ പന്ത് വലത് കൈമുട്ടിന് പരിക്കേറ്റ് രാഹുൽ മടങ്ങുകയായിരുന്നു. വിരാട് കോലിയ്ക്കും പരിക്കേറ്റെങ്കിലും താരം മടങ്ങിവന്ന് വീണ്ടും ബാറ്റ് ചെയ്തിരുന്നു.

മാച്ച് സിമുലേഷനിൽ ബാറ്റർമാരിൽ പലർക്കും തുടക്കം ലഭിച്ചെങ്കിലും എഡ്ജ്ഡ് ആയി പുറത്തായി. നെറ്റ്സിൽ മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഇന്ത്യൻ ടീം മാച്ച് സിമുലേഷനിൽ ഇറങ്ങിയത്. മികച്ച ഫോമിലായിരുന്ന രാഹുൽ ഷോർട്ട് ബോളുകളെ ഫലപ്രദമായി നേരിട്ടു. പിന്നാലെയാണ് താരം പരിക്കേറ്റ് മടങ്ങിയത്. യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശുഭ്മൻ ഗിൽ തുടങ്ങിയവരൊക്കെ എഡ്ജ്ഡ് ആയി പുറത്താവുകയായിരുന്നു.

 

 

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു