Mohammed Shami: തീപ്പൊരിയായി മുഹമ്മദ് ഷമി! ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിൽ രോഹിത്തുമായി തർക്കം? റിപ്പോർട്ട്

Mohammed Shami- Rohit Sharma Issue: അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിയുടെ പ്രധാനകാരണം പേസർമാർ നിറം മങ്ങിയതായിരുന്നു. തോൽവിയുടെ കാരണം ചോദിച്ചപ്പോൾ ബുമ്രക്ക് രണ്ട് വശത്ത് നിന്നും ബൗളിം​ഗിനിറങ്ങാൻ സാധിക്കില്ലെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം.

Mohammed Shami: തീപ്പൊരിയായി മുഹമ്മദ് ഷമി! ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിൽ രോഹിത്തുമായി തർക്കം? റിപ്പോർട്ട്

Rohit Sharma and Mohammed Shami (Image Credit: BCCI/ PTI)

Published: 

10 Dec 2024 07:44 AM

ബ്രിസ്ബെയ്ൻ: ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് ആക്രമണം എത്രനാൾ തുടരും? ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താതത് എന്തുകൊണ്ട് ? അഡ്ലെയ്ഡിൽ നടന്ന ഡേ – നെറ്റ് ടെസ്റ്റിൽ (പിങ്ക് ബോൾ ) ഇന്ത്യൻ ബൗളർമാർ നിറം മങ്ങിയതോടെയാണ് വീണ്ടും മുഹമ്മദ് ഷമിയുടെ തിരിച്ച് വിളിക്കണമെന്ന ആവശ്യം ശക്തമായത്.

ഒരു വർഷമായി പരിക്കിന്റെ പിടിയിലായിരുന്ന മുഹമ്മ​ദ് ഷമി രഞ്ജി ട്രോഫിയിലൂടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനായി ഷമി വിക്കറ്റ് വേട്ട നടത്തുമ്പോഴും ബാറ്റിം​ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും താരത്തെ ടീമിലേക്ക് തിരികെ വിളിക്കാൻ തയ്യാറായിട്ടില്ല. പരിക്കിൽ നിന്ന് ഷമി പൂർണമായും മുക്തനായിട്ടില്ലെന്ന് ക്യാപ്റ്റൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറയുമ്പോഴും ഫിറ്റല്ലാത്ത ഒരാൾ കളിക്കാനിറങ്ങുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അഡ്ലെയ്ഡ് ടെസ്റ്റിന് ശേഷം ഇന്ത്യൻ ടീമിന്റെ വാതിലുകൾ മുഹമ്മദ് ഷമിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് ശർമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് ഷമി- രോഹിത് ശർമ്മ ബന്ധം അത്ര സുഖകരമല്ലെന്ന ദേശീയ മാധ്യമത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ. ദെെനിക് ജാ​ഗരണാണ് ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായതായി റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ- നവംബർ മാസത്തിൽ സ്വന്തം മണ്ണിൽ നടന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായതായാണ് റിപ്പോർട്ട്. കീവിസിനെതിരായ ടെസ്റ്റ് പരമ്പരക്കിടയിലും ഷമിയുടെ മടങ്ങി വരവിനെകുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് രോഹിത് പ്രതികരിച്ചിരുന്നു.

ALSO READ: ടി20 ലോകകപ്പ്; ന്യൂസീലൻഡിനെതിരെ വൈറ്റ് വാഷ്; ഇന്ത്യൻ ക്രിക്കറ്റിന് കയറ്റിറക്കങ്ങളുടെ വർഷം

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഷമി ഉണ്ടാകുമോ എന്ന ചോദ്യത്തിന്, താരം മാച്ച് ഫിറ്റല്ലെന്നായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. രോഹിത്തിന്റെ ഈ പ്രതികരണം ഷമിയെ അസ്വസ്ഥനാക്കിയതായാണു റിപ്പോർട്ടുകൾ‌. ഒക്ടോബർ 16 മുതൽ 20 വരെ ബെം​ഗളൂരുവിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ബെം​ഗളൂരുവിലെ ശിവജി ന​ഗറിലുള്ള നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു ‌മുഹമ്മദ് ഷമി. താൻ മാച്ച് ഫിറ്റ് അല്ലെന്ന് പറഞ്ഞതിലെ അതൃപ്തിയും രോഹിത്തിനെ ഷമി അറിയിച്ചിരുന്നു. ഈ പരാമർശത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ദെെനിക് ജാ​ഗരൺ റിപ്പോർട്ട് ചെയ്തു.

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിയുടെ പ്രധാനകാരണം പേസർമാർ നിറം മങ്ങിയതായിരുന്നു. പോസ്റ്റ് മാച്ച് കോൺഫറൻസിൽ തോൽവിയുടെ കാരണം ചോദിച്ചപ്പോൾ ബുമ്രക്ക് രണ്ട് വശത്ത് നിന്നും ബൗളിം​ഗിനിറങ്ങാൻ സാധിക്കില്ലെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഷമിയുടെ മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ ..അവനായി ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി ഷമി ‌ദേശീയ ടീം ജഴ്സി അണിഞ്ഞിട്ട്. തിരിച്ചുവരവിൽ 100 ശതമാനത്തിലും കൂടുതൽ ഉറപ്പുണ്ടായിരിക്കണം. ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് മേൽ സമ്മർദം ചെലുത്താൻ ഞങ്ങൾ തയ്യാറല്ല. ഷമിയുടെ കാര്യത്തിൽ ബിസിസിഐയുടെ നിരീക്ഷണം തുടരുകയാണ്. അദ്ദേഹത്തിന്റെ മത്സരങ്ങളിലെ പ്രകടനവും വിലയിരുത്തുന്നുണ്ട്’’– രോഹിത് ശർമ പ്രതികരിച്ചു. ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള ശാരീരിക ക്ഷമത ഷമിക്കുണ്ടോ എന്ന കാര്യത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ