Riyan Parag : റിയാൻ പരാഗിന് പണികിട്ടി; യുട്യൂബിൽ തിരഞ്ഞത് പുറത്തായി; തേടിയത് ബോളിവുഡ് നടിമാരുടെ…
Riyan Parag YouTube Search History : റിയാൻ പരാഗ് നടത്തിയ ലൈവ് ട്രീമിങ്ങിനിടെയാണ് താരത്തിൻ്റെ യുട്യൂബ് സോർച്ച് ഹെസ്റ്ററി പുറത്തായത്. ഇതിൽ ബോളിവുഡ് നടിമാരായ സാറാ അലി ഖാൻ, അനന്യ പാണ്ഡെ എന്നിവരെ കുറിച്ച് താരം തിരഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്
രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിൻ്റെ ഏറ്റവും മികച്ച ഐപിഎൽ സീസണായിരുന്നു ഇപ്രാവശ്യത്തേത്. ബാറ്റിങ് ഓർഡറിൽ സ്ഥാനകയറ്റം കിട്ടിയ താരം ഇത്തവണ രാജസ്ഥാൻ റോയൽസിന് വേണ്ടി നിർണായകമായ നിരവധി പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. എന്നാൽ ഐപിഎൽ പൂർത്തിയായതിന് ശേഷം റിയാൻ പരാഗ് മറ്റൊരു സംഭവത്തെ തുടർന്ന് എയറിലായിരിക്കുകയാണ്.
രാജസ്ഥാൻ റോയൽസ് താരത്തിൻ്റെ യുട്യൂബ് സേർച്ച് ഹിസ്റ്ററി ഇപ്പോൾ സോഷ്യൽ മീഡfയയിൽ വൈറലായിരിക്കുകയാണ്. താരം നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയുള്ള സ്ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. സംഭവം ചർച്ചയാകാനുള്ള പ്രധാന കാരണം പരാഗ് രണ്ട് ബോളിവുഡ് നടിമാരെ കുറിച്ച് താരം തിരഞ്ഞതിനെ ബന്ധപ്പെട്ടാണ്. ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും അനന്യ പാണ്ഡെയും കുറിച്ചാണ് പരാഗ് തിരഞ്ഞത്. ഇരു നടിമാരുടെ പേരിനൊപ്പം ഹോട്ട് ചേർത്ത് പരാഗ് യുട്യൂബിൽ തിരഞ്ഞതിൻ്റെ ചിത്രമാണ് വൈറലായത്. ഇതെ തുടർന്നാണ് 22കാരാനായ താരത്തെ എയറിൽ എത്തിച്ചത്.
ALSO READ : IPL 2024 : ഇതിലും വലിയ സാമ്യം ഇനി സ്വപ്നങ്ങളിൽ മാത്രം! ഐപിഎൽ, വനിത പ്രീമിയർ ലീഗ് ഫൈനലുകളുടെ ഫലം ഒന്ന് തന്നെ
താരത്തിൻ്റെ സേർച്ച് ഹിസ്റ്ററി കണ്ട് പലരും ഞെട്ടൽ അറിയിക്കുകയും ചെയ്തു. ചിലർ ഇത് മോശമാണെന്നാണ് അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് ചിലർ സാധാരണക്കാരനായ ഒരു 22കാരൻ്റെ സേർച്ച് ഹിസ്റ്ററിയിൽ പിന്നെ വേറെ എന്താണ് വരേണ്ടതെന്നും ചോദിക്കുന്നുണ്ട്. ബോളിവുഡ് നടിമാർക്ക് പുറമെ പാരഗ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയെ കുറിച്ചും യുട്യൂബിൽ തിരഞ്ഞിട്ടുണ്ട്. സേർച്ച് പട്ടികയിൽ ആദ്യമുള്ളത് റിയാൻ പരാഗിൻ്റെ പേര് തന്നെയാണ്.
ക്രിക്കറ്റിന് പുറമെ റിയാൻ പരാഗ് ഒരു ഗെയിമറും കൂടിയാണ്. താരം തൻ്റെ ഗെയിമിങ് വീഡിയോ യുട്യൂബിൽ പങ്കുവെക്കാറുണ്ട്. താരത്തിൻ്റെ യുട്യൂബ് പേജ് 65,000ത്തോളം സബ്സ്ക്രൈബേഴ്സുണ്ട്. ഐപിഎൽ 2024 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 567 റൺസാണ് അടിച്ചുകൂട്ടിയത്. താരത്തിൻ്റെ ഐപിഎൽ കരിയറിൽ ഒരു സീസണിൽ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന റൺസാണിത്.